App LogoKerala PSC QBank

Indian Constitution - Part 2

N/A


1. കുറ്റം ചെയ്ത കാലത്ത് പ്രാബല്യത്തിലുള്ള നിയമപ്രകാരം മാത്രമേ കുറ്റവിധേയനെ ശിക്ഷിക്കാവൂ, ഒരു കുറ്റത്തിന് നിയമപ്രകാരം ഒരു തവണ മാത്രം ശിക്ഷ, കുറ്റാരോപിതനെ അയാൾക്കെതിരെ സാക്ഷി ആക്കരുത് എന്നീ തത്വങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ഏതു മൗലിക അവകാശവുമായി ബന്ധപ്പെട്ടതാണ്?

2. ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര് ?

3. ഭരണഘടന നിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക : (i) ഭരണഘടന നിർമ്മാണ സമിതിയുടെ പ്രഥമ സമ്മേളനം 1946 ഡിസംബർ 9-ന് നടന്നു (ii) സമിതിയുടെ മുഴുവൻ അംഗങ്ങളും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ നിയമസഭാംഗങ്ങൾ നേരിട്ടു തെരഞ്ഞെടുത്തവരാണ് (iii) സമിതിയുടെ രൂപീകരണം ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശം അനുസരിച്ച് ആണ്

4. "നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു". ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് മുകളിൽ തന്നിരിക്കുന്നത്?

5. 2003 ലെ ഭരണഘടന (92-ാം ഭേദഗതി) നിയമം, ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ഭേദഗതി ചെയ്ത് താഴെപ്പറയുന്നവയിൽ ഏതെല്ലാം ഭാഷകളെ ഉൾപ്പെടുത്തി? (1) ബോഡോ (2) മൈഥിലി (3) സന്താളി (4) നേപ്പാളി

6. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിന് വേണ്ടി രൂപീകരിച്ച ഭരണഘടന നിർമ്മാണ സഭയുടെ ആദ്യത്തെ താൽക്കാലിക പ്രസിഡൻ്റ് ആരായിരുന്നു?

7. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 12 പ്രകാരം സ്റ്റേറ്റ് എന്ന പദത്തിൻ്റെ അർത്ഥത്തിൽ താഴെ പറയുന്നവയിൽ ഏതാണ് വരുന്നത് ? i. ഇന്ത്യൻ സർക്കാരും പാർലമെൻ്റും സംസ്ഥാന സർക്കാരും നിയമസഭയും. ii. ഇന്ത്യൻ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്രാദേശിക അധികാരികളും. iii. പൊതു കോർപ്പറേഷനുകൾ ഉൾപ്പെടെ എല്ലാ പൊതു അധികാരികളും. iv. സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും. V. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരും.

8. ഇന്ത്യൻ ഭരണഘടനയിലെ ഭാഗം IV A യിൽ (51A) പ്രതിപാദിച്ചിരിക്കുന്ന മൗലിക കടമകളിൽ പെടാത്തവ ഏവ/ഏതൊക്കെ ? I. തൊഴിൽ കരം അടയ്ക്കുക. II. അനാഥരായ കുട്ടികളെ സഹായിക്കുക. III. കുട്ടികളെക്കൊണ്ട് അപകടകരമായ മേഖലകളിൽ പണി എടുപ്പിക്കാതിരിക്കുക. IV. വിദേശികളോട് നല്ല രീതിയിൽ പെരുമാറുക.

9. താഴെ പറയുന്നവയിൽ മാർഗ്ഗനിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക. (1) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്. (2) കോടതിയെ സമീപിക്കാവുന്നതാണ്. (3) വില്ലേജ് പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. (4) അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നു.

10. താഴെപ്പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്? (i) 1946 ലെ ക്യാബിനറ്റ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത്. (ii) ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് ജനസംഖ്യക്ക് ആനുപാതികമായി പരോക്ഷ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ ആയിരുന്നു. (iii) 5 ലക്ഷം ജനങ്ങൾക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത്.

11. ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്? (i) 'ഞങ്ങൾ ഭാരതജനങ്ങൾ' എന്നു പറഞ്ഞുകൊണ്ടാണ് ആമുഖം തുടങ്ങുന്നത് (ii) 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ' എന്നാണ് ആമുഖം തുടങ്ങുന്നത് (iii) സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി ഉറപ്പു നൽകുന്നു

12. Which of the following was not recommended by the 73rd Constitutional Amendment Act regarding Panchayati Raj?

i. 33% seats will be reserved for women candidates at all levels in all elected rural bodies.

ii. States will constitute their Finance Commissions to allocate resources to Panchayati Raj institutions.

iii. The act establishes a two-tier structure for panchayaths.

13. ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില വ്യവസ്ഥകളും ആശയങ്ങളും അവ കടമെടുത്ത രാജ്യങ്ങളുടെ പേരുകളും ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക?

(i) നിയമനിർമ്മാണ പ്രക്രിയ(1) അയർലണ്ട്
(ii) സ്വതന്ത്ര നീതിന്യായ വ്യവസ്ഥ(2) കാനഡ
(iii) അർദ്ധ ഫെഡറൽ സമ്പ്രദായം(3) അമേരിക്ക
(iv) നിർദ്ദേശക തത്വങ്ങൾ(4) ബ്രിട്ടൻ

14. സമവർത്തി ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ പറഞ്ഞിട്ടില്ലാത്ത ഏത് വിഷയവുമായും ബന്ധപ്പെട്ട് നിയമം നിർമ്മിക്കുവാൻ പാർലമെൻ്റിന് അധികാരം ഉണ്ടായിരിക്കുന്നതാണ് എന്ന് പറഞ്ഞിരിക്കുന്ന അനുഛേദം:

15. ഭാരതീയ ഭരണഘടന പ്രകാരം ഇന്ത്യൻ പൗരന്മാരുടെ മൗലിക കടമകൾ താഴെപ്പറയുന്നവയിൽ ഉൾപ്പെടുന്നുണ്ടോയെന്നു പരിഗണിക്കൂ. (1) ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കുക (2) തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുക (3) ശാസ്ത്രീയ മനോഭാവം വളർത്തുക (4) പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക

16. താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.

17. 2016-ലെ ഭരണഘടനയുടെ 101-ാം ഭേദഗതി നിയമം കൈകാര്യം ചെയ്യുന്നു.

18. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവും ആയ വിദ്യാഭ്യാസം നൽകണമെന്നത് മാതാപിതാക്കളുടെ കടമയാണെന്ന് നിർദ്ദേശിച്ച ഭരണഘടനാ ഭേദഗതി ഏതാണ്?

19. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ്?

20. ഭരണഘടനയുടെ 42-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവനകൾ ഏതെല്ലാം ? i. സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ കൂട്ടി ചേർത്തു. ii. സമത്വം, സാഹോദര്യം എന്നീ പദങ്ങൾ കൂട്ടി ചേർത്തു. iii. അഖണ്ഡത എന്ന പദം കൂട്ടിച്ചേർത്തു.