N/A
1. മന്ത്രിസഭയിലെ മൊത്തം മന്ത്രിമാരുടെ എണ്ണം ലോകസഭയിലെ മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി
2. ഭാരതീയ ഭരണഘടന പ്രകാരം ഇന്ത്യൻ പൗരന്മാരുടെ മൗലിക കടമകൾ താഴെപ്പറയുന്നവയിൽ ഉൾപ്പെടുന്നുണ്ടോയെന്നു പരിഗണിക്കൂ. (1) ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കുക (2) തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുക (3) ശാസ്ത്രീയ മനോഭാവം വളർത്തുക (4) പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക
3. ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) 'ഞങ്ങൾ ഭാരതജനങ്ങൾ' എന്നു പറഞ്ഞുകൊണ്ടാണ് ആമുഖം തുടങ്ങുന്നത് (ii) 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ' എന്നാണ് ആമുഖം തുടങ്ങുന്നത് (iii) സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി ഉറപ്പു നൽകുന്നു
4. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനു ആധാരമായി മാറിയ ലക്ഷ്യപ്രമേയത്തിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന താഴെ പറയുന്നതിൽ ഏതാണ് ?
5. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ്?
6. താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക. (i) സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെകുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡൻ്റിന് അധികാരം ഉണ്ടായിരിക്കും. (ii) സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - 293 ആകുന്നു. (iii) യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വർഷം തോറും ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കേണ്ടതാണ്. (iv) ദേശീയ പട്ടികജാതി കമ്മീഷൻ എന്നത് ഒരു ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ 4 അംഗങ്ങൾ ഉണ്ടായിരിക്കും.
7. ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക?
| 1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം | A. വകുപ്പ് 18 |
| 2. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം | B. വകുപ്പ് 22 |
| 3. സ്ഥാനപ്പേരുകൾ നിർത്തലാക്കൽ | C. വകുപ്പ് 26 |
| 4. അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം | D. വകുപ്പ് 30 |
8. 1. സ്വകാര്യതയ്ക്കുള്ള അവകാശ ഭരണഘടനയുടെ അനുച്ഛേദം 21 റെ ഭാഗമാണ്. 2. ജീവനോപാധികൾ തേടുവാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ഭാഗമാണ്. മുകളിൽ കൊടുത്ത പ്രസ്താവനകളിൽ ശരിയായതേത്
9. ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) മൌലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത് (ii) നിർദ്ദേശക തത്വങ്ങൾ ഐറിഷ് ഭരണഘടനയിൽ നിന്നാണ് കടമെടുത്തത് (iii) നിയമനിർമ്മാണ പ്രക്രിയ കനേഡിയൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്
10. ചേരും പടിചേർക്കുക. ഇന്ത്യൻ ഭരണഘടനാ ഭേദഗതികൾ.
| 1. 42-ാം ഭേദഗതി | A. വകുപ്പ് 21 A | I.ത്രിതലപഞ്ചായത്ത് |
| 2. 44-ാം ഭേദഗതി | B. XI-ാം പട്ടിക | II.മൗലികകടമകൾ |
| 3. 73-ാം ഭേദഗതി | C. വകുപ്പ് 300 A | III. വിദ്യാഭ്യാസം മൗലിക അവകാശം |
| 4. 86-ാം ഭേദഗതി | D. ചെറിയ ഭരണഘടന | IV. 1978 |
11. മൌലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത്? (i) വകുപ്പ് 51 (A) യിൽ ഇവ പ്രതിപാദിക്കുന്നു (ii) ഭാഗം III A ഇവ ഉൾക്കൊള്ളിച്ചിരിക്കുന്നു (തെറ്റ്, IV A ആണ്) (iii) പന്ത്രണ്ട് മൌലിക കർത്തവ്യങ്ങളാണുള്ളത് (തെറ്റ്, 11 ആണ്)
12. രാഷ്ട്രപതിയുടെ നിയമനിർമ്മാണ അധികാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഗവർണ്ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാം (ii) ബില്ലുകളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം (iii) രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച സംസ്ഥാന ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഒരു വർഷത്തെ സമയപരിധി ലഭിക്കുന്നു
13. സാർവ്വത്രിക വോട്ടവകാശം മത്സരിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ഏറ്റവും അനുയോജ്യമായ വസ്തുതകൾ ഏതാണ് ?
14. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ടു 8 പ്രധാന കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. താഴെ പറയുന്നതിൽ അത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാർ ശരിയായത് ഏതൊക്കെ ?
15. താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന / പ്രസ്‌താവനകൾ ഏത്? (i) മൗലിക അവകാശങ്ങൾ എന്ന ആശയം ഫ്രാൻസിൻറെ ഭരണഘടനയിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. (ii) 1978 44-മത് ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. (iii) നിലവിൽ ഇന്ത്യൻ ഭരണഘടന ഏഴ് മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നു.
16. In which landmark case did the Supreme Court of India, while delivering it's verdict, State that "there is no anti-thesis between the Fundamental Rights and Directive Principles of State Policy. One supplements the other" ?
17. ഏത് സുപ്രധാന കേസിൽ വിധി പറയുമ്പോഴാണ്, ഇന്ത്യൻ സുപ്രീംകോടതി "മൌലിക അവകാശങ്ങളും നിർദ്ദേശക തത്വങ്ങളും തമ്മിൽ വിരുദ്ധതയില്ല. ഒന്ന് മറ്റൊന്നിന് പൂരകമാണ്." എന്ന് പരാമർശിച്ചത് ?
18. ഇന്ത്യൻ ഭരണഘടന ഒരു കുറ്റാരോപിതന് നൽകുന്ന അവകാശങ്ങൾ (Article 20) ഏതൊക്കെയെന്ന് കണ്ടെത്തുക : (i) ഒരു വ്യക്തിയെയും ഒരേ കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടുള്ളതല്ല (Double Jeopardy) (ii) ഒരു നിയമം നിലവിൽ വരുന്നതിനു മുമ്പുള്ള നടപടിയെ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പാടില്ല (Ex-post facto law) (iii) ഒരു വ്യക്തിയെയും തനിക്കെതിരെ തെളിവുകൾ നൽകാൻ നിർബന്ധിക്കാൻ പാടില്ല (Self-incrimination)
19. രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു. ii. രാജ്യസഭ ഒരു സ്ഥിരം സഭയാണ്. iii. രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. iv. ധനബിൽ ആരംഭിക്കാനുള്ള അധികാരം രാജ്യസഭയ്ക്ക് ഇല്ല.
20. താഴെ പറയുന്ന വനിതകളിൽ 'ഭരണഘടനാ നിർമ്മാണസഭ'യിൽ അംഗമല്ലാത്തത് ആര് ?