App LogoKerala PSC QBank

Supervisor ICDS

17/2025/OL


1. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ വില്ലുവണ്ടി സമരം നടത്തിയ കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് ആര് ?

2. 1839-ൽ കൽക്കട്ടയിൽ തത്വബോധിനി സഭ സ്ഥാപിച്ചത് ആര് ?

3. ഏതു സ്ഥലത്താണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യം പൊട്ടിപ്പുറപ്പെട്ടത് ?

4. ടെന്നീസ് കോർട്ട് പ്രതിജ്ഞ താഴെ പറയുന്ന ഏതു വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

5. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ നിലവിലെ അദ്ധ്യക്ഷൻ ആര് ?

6. കേരള ഫോക് ലോർ അക്കാദമി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല

7. 2022-ലെ ഫിഫ ലോക കപ്പ് ഫുട്ബോൾ ഫൈനലിൽ തോൽവി നേരിട്ട ടീം ഏതു രാജ്യത്തിൻറേതാണ് ?

8. അമ്പലമണി എന്ന കാവ്യസമാഹാരം ആരുടെ കൃതിയാണ് ?

9. തോന്നക്കൽ കുമാരനാശാൻ സ്മാരക ദേശീയ സാംസ്കാരിക കേന്ദ്രം സ്ഥാപിച്ച വർഷം ?

10. 2024-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി. ഗുഗേഷ് പരാജയപ്പെടുത്തിയത് ആരെ ?

11. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥാനം ഏത് ?

12. ഉഷ്ണ കാലത്ത് ഗംഗാ സമതലത്തിൽ വീശുന്ന ചൂടുകാറ്റ് ഏത് ?

13. താഴെ തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന വിസ്തീർണ്ണം ഉള്ളത് എവിടെയാണ് ?

14. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ താഴെ തന്നിട്ടുള്ളവയിൽ ഏതു നദിയിലാണ് സ്ഥിതി ച്ചെയ്യുന്നത് ?

15. കേരളത്തിലെ ഏറ്റവും മലിനമായ നദി ഏത് ?

16. താഴെപ്പറയുന്നവയിൽ ഏതാണ് നീതി ആയോഗിൻറെ ഇന്ത്യയിലെ പങ്ക് നന്നായി വിശദീകരിക്കുന്നത് ?

17. ഇനിപ്പറയുന്നവയിൽ ഏതാണ് 1991-ലെ ഇന്ത്യയിലെ പുതിയ സാമ്പത്തിക നയത്തിൻ്റെ (NEP) പ്രധാന സവിശേഷതയല്ലാത്തത് ?

18. ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക ഗ്രാമീണ വ്യവസായങ്ങൾക്ക് വായ്പ നൽകുന്നതിനുമായി ഇന്ത്യയിൽ സ്ഥാപിതമായ ഒരു പ്രത്യേക ധനകാര്യ സ്ഥാപനമാണ് ഇനിപ്പറയുന്നവയിൽ ഏതാണ്?

19. ഇന്ത്യയിലെ ഹരിതവിപ്ലവത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?

20. താഴെപ്പറയുന്നവയിൽ ഏത് വിളയാണ് ഇന്ത്യയുടെ ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്നത് ?

21. ഏത് സുപ്രധാന കേസിൽ വിധി പറയുമ്പോഴാണ്, ഇന്ത്യൻ സുപ്രീംകോടതി "മൌലിക അവകാശങ്ങളും നിർദ്ദേശക തത്വങ്ങളും തമ്മിൽ വിരുദ്ധതയില്ല. ഒന്ന് മറ്റൊന്നിന് പൂരകമാണ്." എന്ന് പരാമർശിച്ചത് ?

22. താർക്കുണ്ടേ കമ്മറ്റി, ദിനേശ് ഗോസ്വാമി കമ്മിറ്റി, ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റി എന്നീ കമ്മിറ്റികളെല്ലാം ഇന്ത്യയിലെ ഒരു സുപ്രധാന പ്രശ്നമാണ് പഠന വിധേയമാക്കിയത്. ഈ കമ്മിറ്റികൾ എല്ലാം പൊതുവായ് പരിശോധിച്ച അന്വേഷണ വിഷയം എന്താണ്?

23. മാൻഡമസ് റിട്ടുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. മാൻഡമസ് എന്ന പദം സാഹിത്യപരമായി അർത്ഥമാക്കുന്നത് കൽപ്പന അല്ലെങ്കിൽ ആജ്ഞ എന്നാണ്.
  2. മാൻഡമസ് സ്വകാര്യ വ്യക്തികൾക്ക് എതിരായി പുറപ്പെടുവിക്കാനാവില്ല.
  3. ഇന്ത്യൻ പ്രസിഡൻ്റിനെതിരായി മാൻഡമസ് പുറപ്പെടുവിക്കാം.
  4. പൊതു കടമ നിർവ്വഹിക്കാൻ വിസമ്മതിക്കുന്ന അധികാരികളോട്, പ്രവർത്തി നിർവഹണത്തിനായി മാൻഡമസ് ഉപയോഗിക്കുന്നു. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

24. ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷൻ്റെ ചുമതലകളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. 1. വോട്ടർ പട്ടിക തയ്യാറാക്കുക, 2. തിരഞ്ഞെടുപ്പ് തീയതികളും ഷെഡ്യൂളുകളും പ്രഖ്യാപിക്കുക, 3. രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുക, 4. പാർലമെന്റ് അംഗങ്ങളുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രപതിയെ ഉപദേശിക്കുക. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

25. 2024-ൽ ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെയാണ്?

26. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. 2008ലാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് കേരളത്തിൽ തുടക്കം കുറിക്കുന്നത്.
  2. പ്രാദേശിക ജനങ്ങളുടെയും സമൂഹങ്ങളുടെയും ക്ഷേമവും മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങളും വളർത്തിയെടുക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ലക്ഷ്യം.
  3. സാമൂഹ്യവും പാരിസ്ഥിതികവും സാമ്പത്തികവുമായ മൂന്നു കാര്യങ്ങൾക്കാണ് ഈ പദ്ധതി പ്രാധാന്യം നൽകുന്നത്.
  4. 2013 ൽ കുമരകത്തെ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് യൂലിയസ് അവാർഡ് ലഭിച്ചു. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

27. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ പുതിയ അധ്യക്ഷൻ

28. കേരള വികസന മാതൃകയെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. കുറഞ്ഞ പ്രതിശീർഷ വരുമാനവുമായി പൊരിത്തപ്പെടുന്ന ഉയർന്ന ഭൌതിക ജീവിത നിലവാര സൂചകങ്ങളുടെ ഒരു കൂട്ടമാണ് കേരള വികസന മാതൃക.
  2. അമർത്യ സെന്നും ജീൻഡ്രീസും തങ്ങളുടെ നിരവധി കൃത്രികളിലൂടെ കേരളത്തിൻ്റെ വികസനാനുഭവത്തെ വളരെക്കാലമായി പിന്തുണച്ചിട്ടുണ്ട്.
  3. കേരളത്തിൻ്റെ സാമൂഹിക നേട്ടങ്ങൾക്ക് അടിസ്ഥാനമായ ഘടകം സാമൂഹിക നീതിയാണെന്ന് ജോൺ റാറ്റ് ക്ലിഫ് പ്രസ്താവിക്കുന്നു.
  4. കേരള മോഡൽ ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും ഇത് നിരവധി ആളുകളെ വിദേശത്ത് ജോലി ചെയ്യാൻ പ്രേരിപ്പിന്നുവെന്നുമാണ് പ്രധാന വിമർശനം. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

29. 2024ലെ ഫോർബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക പ്രാദേശിക ഗ്രാമീണ ബാങ്ക്

30. ഇനിപ്പറയുന്ന ഓപ്ഷൻ ഒരു തരം സിസ്റ്റം സോഫ്റ്റ് വെയർ അല്ല.

31. തിരക്കും ഡാറ്റ കൂട്ടിയിടിയും തടയാൻ സഹായിക്കുന്ന ഉപകരണം

32. ഐടി ആക്ട്, 2000 വിജ്ഞാപനം ചെയ്തത്

33. ഏത് നഗരത്തിൽ നടന്ന ഇ-ഗവേണൻസ് സംബന്ധിച്ച 27-ാം മത് ദേശീയ സമ്മേളനത്തിലാണ് 2024-നുള്ള ഇ-ഗവേണൻസ് അവാർഡുകൾ ലഭിച്ചത്?

34. 2005-ലെ വിവരാവകാശ നിയമം (ആർടിഐ) പ്രകാരമുള്ള ഇളവ് ഇനിപ്പറയുന്നവയിൽ ഏതാണ്?

35. ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരമുള്ള ഉപഭോക്താക്കളുടെ അവകാശത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പ്രസ്താവനകൾ ഏതാണ്?

36. 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന് കീഴിലുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) യുടെ ഒരു പ്രവർത്തനത്തെ കൃത്യമായി വിവരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്?

37. 2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമത്തിൻ്റെ ഒരു വ്യവസ്ഥയെ ഇനിപ്പറയുന്ന പ്രസ്താവനകളിൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നത് ഏതാണ്?

38. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ സമീപകാല സംഭവവികാസങ്ങളെ സംബന്ധിച്ച് സമകാലിക കാര്യങ്ങളിൽ എടുത്തു കാണിക്കുന്ന ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

39. ശിശു വിദ്യാഭ്യാസത്തിൽ കുടുംബത്തിൻ്റെ പങ്കാളിത്തം പ്രധാനമാണ്. എന്തുകൊണ്ട് ?

40. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് പ്രീ-പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യപദ്ധതിയുടെ മുഖ്യ ലക്ഷ്യം ചുവടെ പറയുന്നതിൽ എന്താകണം ?

41. 19 ഉം 20 ഉം നൂറ്റാണ്ടുകളിൽ കേരളത്തിലെ സാമൂഹിക-സാംസ്കാരിക പരിഷ്കാരങ്ങളെ ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാഭ്യാസ സംഭാവനകൾ എങ്ങനെ സ്വാധീനിച്ചു ?

42. ശിശു വിദ്യാഭ്യാസ പ്രവർത്തകരുടെ പ്രധാന ചുമതല എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?

43. വിദ്യാഭ്യാസവും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ജോൺ ഡ്യൂയിയുടെ തത്ത്വചിന്ത ചുവടെ പറയുന്ന ഏതെല്ലാം പ്രസ്താവനകളുമായി പൊരുത്തപ്പെടുന്നു ?

  1. വിദ്യാഭ്യാസം തുല്യവും സ്വാതന്ത്ര്യവും പോലുള്ള ജനാധിപത്യ മൂല്യങ്ങൾ വളർത്തുന്ന ഒരു ഉപകരണമാണ്.
  2. വിദ്യാഭ്യാസം വ്യക്തികളെ ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കാളികളാക്കാൻ തയ്യാറാക്കണം.
  3. വിദ്യാഭ്യാസം ഏകമാനകപരീക്ഷകളെ പ്രോത്സാഹിപ്പിക്കുന്നു, ഇതിലൂടെ സമൂഹത്തിലെ തുല്യത ഉറപ്പാക്കുന്നു.
  4. വിദ്യാഭ്യാസം, വിമർശനാത്മക ചിന്തയിലൂടെ സ്വേച്ഛാധിപത്യ ഭരണത്തെ തടയുന്നു.

44. Developmentally Appropriate Practice (DAP) പ്രീസ്കൂൾ വിദ്യാഭ്യാസത്തിലെ സാമൂഹിക പുരോഗതിക്ക് എന്ത് സംഭാവന നൽകുന്നു ?

45. കുട്ടികളുടെ വളർച്ചയെയും പഠനത്തെയും സംബന്ധിച്ച് മോണ്ടസോറിയുടേയും പിയാഷെയുടെയും വിദ്യാഭ്യസ ചിന്തകൾ തമ്മിലുള്ള പ്രധാന വ്യത്യാസം

46. താഴെ പറയുന്നവയിൽ പ്രീ-പ്രൈമറി അധ്യാപകർക്ക് ഉണ്ടാകേണ്ട അനിവാര്യമായ കഴിവ്

47. പ്രീ-പ്രൈമറി അധ്യാപകർക്ക് സാംസ്കാരികമായ കഴിവുകൾ ഉള്ളവരാകണം എന്തുകൊണ്ട്?

48. പ്രീ-പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘാടനത്തിൽ നിർണ്ണായകമായ ഘടകങ്ങൾ ഏവ?

  1. പ്രാഥമിക വിദ്യാഭ്യാസത്തിൽ വിദഗ്ദ്ധമായ പരിശീലനം ലഭിച്ച അധ്യാപകർ.
  2. കുട്ടികൾക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ അന്തരീക്ഷം.
  3. അക്കാദമിക് നേട്ടത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൽ.
  4. പ്രായത്തിന് അനുയോജ്യമായ പഠനസാമഗ്രികളുടെ ലഭ്യത.

49. അവകാശവാദം : ഐസിഡിഎസ്, അങ്കണവാടികൾ പോലുള്ള സർക്കാർ ഏജൻസികൾ ഇന്ത്യയിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കാരണം : ഇവയിലൂടെ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പോഷകാഹാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പിന്തുണ എന്നിവ ഉറപ്പാക്കുന്നു.

50. ശിശു വിദ്യാഭ്യാസത്തിൽ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈവിധ്യമാർന്ന സാംസ്കാരികവും സാമൂഹികവുമായ പശ്ചാത്തലങ്ങൾ എങ്ങനെ ഉൾപ്പെടുത്തി നടപ്പാക്കാം ?

51. UNCRC യുടെ (കുട്ടികളുടെ അവകാശങ്ങളേക്കുറിച്ചുള്ള യുഎൻ കരാർ) തത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതിന്, കുട്ടികളുടെ സമഗ്രമായ വളർച്ചയും വിദ്യാഭ്യാസത്തിലുള്ള പങ്കാളിത്തവും ഉറപ്പാക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നത്

52. കേരളത്തിലെ വിദ്യാഭ്യാസ വ്യവസ്ഥയെ ആധുനികമാക്കാൻ ഉപയോഗിച്ച പ്രധാന രീതി എന്ത് ?

53. താഴെപ്പറയുന്ന ഇന്ത്യൻ ദാർശനികരെ അവരുടെ വിദ്യാഭ്യാസ സംഭാവനകളുമായി പൊരുത്തപ്പെടുത്തുക.

പട്ടിക A (ദാർശനികർ)പട്ടിക B (സംഭാവനകൾ)
1. മഹാത്മ ഗാന്ധിa. സ്വയംപര്യാപ്തതയ്ക്കും ധാർമ്മിക വികാസത്തിനും ഉതകുന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു.
2. രവീന്ദ്രനാഥ ടാഗോർb. സർഗാത്മകവും പ്രകൃതിയിൽ അധിഷ്ഠിതവുമായ ആഗോള ബോധവുമുള്ള പഠനരീതി പ്രചരിപ്പിച്ചു.
3. സ്വാമി വിവേകാനന്ദൻc. ശാരീരിക, മാനസിക, ആത്മീയ വളർച്ച ഉൾപ്പെടുന്ന സമഗ്രമായ വിദ്യാഭ്യാസം മുന്നോട്ടു വച്ചു.
4. ജിദ്ദു കൃഷ്ണമൂർത്തി.d. സ്വതന്ത്ര ചിന്തയും അനുഭവാധിഷ്ഠിതമായ പഠനവും പ്രോത്സാഹിപ്പിച്ചു.

54. ഏത് പ്രത്യേകതയാണ് കളിയെ പ്രീ-സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസത്തിൻറെ നിർണ്ണായക ഭാഗമാക്കുന്നത് ?

55. ഫലപ്രദമായ പ്രീ-സ്കൂൾ ക്ലാസ് മുറിയുടെ പ്രധാന പ്രത്യേകതകൾ ഏവ?

  1. പ്രവർത്തനങ്ങൾക്കായി വ്യത്യസ്ത പ്രവർത്തന ഇടങ്ങൾ.
  2. കുട്ടികളുടെ ഓടിക്കളിക്കുന്നത് പരിമിതപ്പെടുത്താൻ കർശനമായ നിർദ്ദേശങ്ങൾ.
  3. ശിശുസൌഹാർദ്ദപരമായ ഫർണിച്ചറുകളും നിറപ്പകിട്ടാർന്ന അലങ്കാരങ്ങളും.
  4. കുട്ടികളുടെ പ്രവർത്തനങ്ങൾക്കിടയിൽ അധ്യാപകരുടെ പരിമിതമായ ഇടപെടലുകൾ മാത്രം.

56. അവകാശവാദം - പ്രീ-സ്കൂൾ കുട്ടികൾക്ക് കളിയിൽ അധിഷ്ഠിതമായ പഠനം നിർണ്ണായകമാണ്. കാരണം - കളികൾ ചലനപരമായ കഴിവുകൾ, ആശയ വിനിമയം, സർഗാത്മകത എന്നിവ കുട്ടികളിൽ വികസിപ്പിക്കുവാൻ സഹായകരമാകും.

57. പ്രീ-സ്കൂൾ ക്ലാസ്മേറിയുടെ സവിശേഷതകളും അവയുടെ ഉദ്ദേശങ്ങളെയും പൊരുത്തപ്പെടുത്തുക.

പട്ടിക A (സവിശേഷതകൾ)പട്ടിക B (ഉദ്ദേശ്യങ്ങൾ)
1. പഠന ഇടങ്ങൾa. ഭാഷാ വികസനവും കല്പനാശേഷിയും പ്രോത്സാഹിപ്പിക്കുന്നു.
2. ശിശു സൌഹാർദ്ദപരമായ ഫർണിച്ചറുകൾb. കുട്ടികളിൽ സഹകരണമുള്ള ടീം ജോലികൾ മെച്ചപ്പെടുത്തുന്നു.
3. കഥ പറച്ചിൽ സെഷനുകൾc. സുരക്ഷിതവും സുഖകരവുമായ പഠന അന്തരീക്ഷം ഒരുക്കുന്നു.
4. കൂട്ടായ പ്രവർത്തനങ്ങൾ.d. വിവിധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം സ്ഥലങ്ങൾ നൽകുന്നു.

58. ഇന്ത്യയിലെ പുരാതന കാഴ്ചപ്പാടുകളിൽ വിദ്യാഭ്യാസത്തിൻ്റെ പ്രധാന പരിമിതി

59. ആരോഗ്യമെന്നാൽ രോഗമോ അംഗവൈകല്യമോ ഇല്ലാത്ത അവസ്ഥ മാത്രമല്ല ശാരീരികമായും മാനസികമായും സാമൂഹികമായും ഉള്ള പരിപൂർണ സുസ്ഥിതിയാണ്. - ആരോഗ്യത്തെക്കുറിച്ചുള്ള ഈ നിർവ്വചനം ആരുടേതാണ്?

60. സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ ഏതെല്ലാം? I. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, II. ശുചിത്വമില്ലായ്മ, III. അനാരോഗ്യകരമായ ശീലങ്ങൾ, IV. തെറ്റായ പോഷണം, V. കുടുംബ കലഹങ്ങൾ

61. ഗർഭ മലസൽ മുലപ്പാലിൻറെ അഭാവം ജന്മ വൈകല്യങ്ങൾ, കുഞ്ഞിൻറെ ആന്തരികാവയവങ്ങൾക്ക് ക്ഷതം എന്നീ വൈഷമ്യങ്ങൾക്ക് കാരണം എന്ത്?

62. താഴെപ്പറയുന്നവയിൽ പ്രോട്ടീനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? I. കാർബൺ ഹൈഡ്രജൻ ഓക്സിജൻ എന്നിവ അടങ്ങിയിട്ടുണ്ട്. II. സിറം ആൽബുമിൻ ഒരു പ്രോട്ടീൻ ആണ്. III. നൈട്രജൻ അടങ്ങിയ ജൈവ സംയുക്തമാണ്. IV. കാൽസ്യത്തിൻ്റെ കാര്യക്ഷമമായ ആഗീകരണത്തിന് സഹായിക്കുന്നു.

63. എന്താണ് ക്രസ്റ്റിനിസം?

64. പ്രീപ്രൈമറി കുട്ടികളുടെ സമീകൃത ആഹാരവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ചാർട്ട് പ്രതിനിധീകരിക്കുന്നത് image

65. ഏത് അപകടം സംഭവിച്ചാലാണ് താഴെ പ്പറയുന്ന പ്രഥമ ശുശ്രൂഷ നൽകുന്നത്? I. കുറച്ച് സമയം രക്തം വാർന്നു പോകാൻ അനുവദിക്കുക. II. ശുദ്ധമായ തുണികൊണ്ട് മുറിവ് വെച്ച് കെട്ടുക. III. മുറിവ് വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

66. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയിലുള്ള സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന സർക്കാർ പദ്ധതി

67. മനുഷ്യ രോഗങ്ങൾ മൃഗരോഗങ്ങൾ പരിസ്ഥിതി ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം തിരിച്ചറിയുകയും അവയെ ഏകോപിതമായി നിയന്ത്രിക്കുകയും ചെയ്യുന്ന സമഗ്ര ആരോഗ്യ പരിപാലന പദ്ധതി

68. ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന രോഗാണു പകർത്തുന്ന രോഗം ഏത്?

69. താഴെ സൂചിപ്പിക്കുന്ന ചിത്രം ഏത് സംവേദന സംവിധാനത്തിൻറെ നിയമത്തിന് ഉദാഹരണമാണ്?

image

70. കുട്ടികൾ പാവക്കുട്ടികൾക്ക് ആഹാരം നൽകുന്നത് കണ്ടിട്ടില്ലേ പിയാഷയുടെ അഭിപ്രായത്തിൽ ഏത് വികാസഘട്ടത്തിൻ്റെ സവിശേഷതയാണ് സചേതന ചിന്ത?

71. എട്ട് 10 രൂപ നോട്ടുകൾ ചേർന്നാൽ 80 രൂപയാകും എന്നറിയുന്ന കുട്ടി 80 രൂപയിൽ എത്ര പത്ത് രൂപയുണ്ട് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസപ്പെടുന്നു. കുട്ടിക്ക് ഏത് പരിമിതിയാണ് ഉള്ളത്?

72. ഗാന്ധിജിയുടെ സത്യസന്ധത ആൽപോർട്ടിൻ്റെ ട്രയിറ്റ് തിയറിയിൽ ഏത് സവിശേഷതകളിൽ ഉൾപ്പെടുന്നു?

73. വികലാംഗ ആക്ട് നടപ്പിലാക്കുന്നതിനുള്ള കേന്ദ്രകോർഡിനേഷൻ കമ്മിറ്റിയുടെ അധ്യക്ഷൻ ആര്?

74. IQ=MA/CA×100IQ=MA/CA \times 100 എന്ന സമവാക്യം രൂപികരിച്ച ശാസ്ത്രജ്ഞൻ

75. ഭൂപടം ചാർട്ട്, ഡയഗ്രം എന്നിവ വായിച്ച് അപഗ്രഥിക്കുന്നതിന് കഴിവുള്ള കുട്ടിയുടെ ബുദ്ധിയുടെ ഏത് ഘടകമാണ് മുന്നിൽ നിൽക്കുന്നത്?

76. കുട്ടികളില്ലാത്തവർ വളർത്തുമൃഗങ്ങളെ അമിതമായി സ്നേഹിക്കുന്നു. ഇവിടെ ഏത് സമായോജന തന്ത്രമാണുള്ളത്?

77. സ്ത്രീ സംരക്ഷണ നിയമങ്ങൾ ഏതെല്ലാം? I. ആർട്ടിക്കിൾ 15(3), II. ആർട്ടിക്കിൾ 51(a), III. ആർട്ടിക്കിൾ 14, IV. ആർട്ടിക്കിൾ 39(e) & (f), V. ആർട്ടിക്കിൾ 24

78. ഒരു വ്യക്തി ഒരു നിശ്ചിത സാഹചര്യത്തിൽ എന്ത് ചെയ്യും എന്നതിന് ഒരു പ്രവചനം നടത്താൻ കഴിയുന്നത് അനുവദിക്കുന്നതാണ് വ്യക്തിത്വം ഈ നിർവചനം വ്യക്തിത്വത്തിന് നൽകിയതാര്?

79. ഇന്ത്യൻ ഭരണഘടന പ്രകാരം ഗ്രാമസഭ എന്നതിൻ്റെ ശരിയായ നിർവ്വചനം എന്താണ്?

80. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തെ ക്കുറിച്ചുള്ള താഴെ കൊടുത്തിരിക്കുന്നപ്രസ്താവനകൾ പരിഗണിച്ച് ശരിയായവ തിരിച്ചറിയുക. i. പഞ്ചായത്ത് രാജ് സംവിധാനം 73 ാമത്തെ ഭരണഘടനാ ഭേദഗതി നിയമത്താൽ ഭരണഘടനാവത്ക്കരിക്കപ്പെട്ടു. ii. ഒരു പഞ്ചായത്തിൻ്റെ കാലാവധി നേരത്തെ പിരിച്ചു വിട്ടില്ലെങ്കിൽ അഞ്ച് വർഷമാണ്. iii. ഇന്ത്യൻ ഭരണഘടനയുടെ പതിനൊന്നാം ഭാഗം അനുസരിച്ചാണ് പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

81. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. i. ആർട്ടിക്കിൾ 243 കെ. ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ii. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. iii. പഞ്ചായത്തുകളിലേക്കുള്ള തെരെഞ്ഞെടുപ്പുകളുടെ മേൽനോട്ടം, നിർദ്ദേശം, നിയന്ത്രണം എന്നിവ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമായിരിക്കും. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

82. താഴെപ്പറയുന്നവയിൽ ഏത് കമ്മറ്റിയാണ് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ശുപാർശ ചെയ്യുന്നതിനായി ഇന്ത്യാ ഗവൺമെന്റ് 1977-ൽ നിയമിച്ചത്.

83. ഇന്ത്യൻ ഭരണഘടനയുടെ 11-ാം ഷെഡ്യൂൾ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് നിയോഗിച്ചിട്ടില്ലാത്ത വിഷയം?

84. സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

85. പഞ്ചായത്തുകളുടെ ഘടന സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. i. ഓരോ സംസ്ഥാനവും ഗ്രാമ, ഇൻ്റർമീഡിയറ്റ്, ജില്ലാതലങ്ങളിൽ പഞ്ചായത്തുകൾ സ്ഥാപിക്കേണ്ടതാണ്. ii. ഇരുപത് ലക്ഷമോ അതിൽ കുറവോ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് ഇൻ്റർ മീഡിയറ്റ് ലെവൽ പഞ്ചായത്തുകൾ ഉണ്ടാകണം എന്ന് നിർബന്ധമില്ല. iii. ഗ്രാമസഭ, ബ്ലോക്ക് സമിതി, ജില്ലാ പരിക്ഷത്ത് എന്നിവ പഞ്ചായത്തുകളുടെ ത്രിതല ഘടനയാണ്.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

86. പഞ്ചായത്തുകളുടെ അധികാരങ്ങൾ ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? i. സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കുമുള്ള പദ്ധതികൾ തയ്യാറാക്കുക. ii. നികുതി ചുമത്താനുള്ള അധികാരം പഞ്ചായത്തുകൾക്ക് ഇല്ല. iii. പഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർണയിക്കുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.

87. പഞ്ചായത്തിൻറെ അക്കൌണ്ടുകളുടെ പരിപാലനത്തിനും ഓഡിറ്റിംഗിനും വ്യവസ്ഥകൾ ഏർപ്പെടുത്താൻ ആർക്കാണ് അധികാരം?

88. ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് പഞ്ചായത്തിൻ്റെ കാലാവധി നിർവ്വചിക്കുന്നത്?

89. 2025 ജനുവരിയിൽ, ഏത് ഇന്ത്യൻ പ്രമുഖ വ്യക്തിയാണ് വനിതാ പഞ്ചായത്തി രാജ് ഇൻസ്റ്റിറ്റ്യൂഷൻ (PRI) പ്രതിനിധികളെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും നൂതനാശയങ്ങളും സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചത്?

90. ഇനിപ്പറയുന്നവയിൽ ഏതാണ് പൊതുജനാരോഗ്യത്തിൻറെ വ്യാപതി ഏറ്റവും നന്നായി വിവരിക്കുന്നത്?

91. പൊതുജനാരോഗ്യസമീപനം (Public Health Approach) പ്രശ്നം തിരിച്ചറിയുന്നതിൽ നിന്ന് പ്രതികരണത്തിലേക്ക് മാറുന്നു. ഈ പ്രക്രിയയിൽ എന്താണ് പ്രവർത്തിക്കുന്നത് (What works) ഘട്ടത്തിൻ്റെ പ്രാധാന്യം എന്താണ്?

92. ഇനിപ്പറയുന്നവയിൽ ഏതാണ് സാർവത്രികവും തിരഞ്ഞെടുത്തതുമായ പ്രതിരോധ തന്ത്രങ്ങൾ തമ്മിലുള്ള വ്യത്യാസം ഏറ്റവും നന്നായി വിവരിക്കുന്നത്?

93. നിർദ്ദിഷ്ട ജനസംഖ്യയിൽ ആരോഗ്യവുമായി ബന്ധപ്പെട്ട അവസ്ഥകളുടെ വിതരണത്തെയും നിർണ്ണായകങ്ങളെയും കുറിച്ചുള്ള പഠനവും ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന് ആ പഠനത്തിൻ്റെ പ്രയോഗവും

94. ഇനിപ്പറയുന്നവയിൽ ഏതാണ് പോസിറ്റീവ് ആരോഗ്യ സൂചകത്തിന് ഉദാഹരണം?

95. സുസ്ഥിരമായ ധനസഹായവും നിയമപരമായ പിന്തുണയും ഉറപ്പാക്കിക്കൊണ്ട് വിജയകരമായ മാതൃ ആരോഗ്യ പരിപാടിയെ ദേശീയ നയത്തിലേക്ക് സംയോജിപ്പിക്കാൻ ഒരു സർക്കാർ തീരുമാനിക്കുന്നു. ഏത് തരം സ്കെലിങ് അപ്പ് ഒരു ഉദാഹരണമാണിത്?

96. ഇനിപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ നാഷണൽ ഹെൽത്ത് മിഷൻ്റെ (എൻ എച്ച് എം) പ്രധാന ലക്ഷ്യം?

97. ദേശീയ ആരോഗ്യ നയം 2017 അനുസരിച്ച് ആരോഗ്യ പരിരക്ഷ ഏത് തരത്തിലുള്ള സമീപനത്തിലേക്ക് കേന്ദ്രീകരിക്കണം?

98. ദേശീയ ആരോഗ്യദൌത്യം രാജ്യത്ത് ക്ഷയരോഗ നിർമ്മാർജ്ജനത്തിനായി 100 ദിവസത്തെ അമ്പ്രല്ല കാമ്പയിൻ ആരംഭിച്ചു

99. കേരള പൊതുജനാരോഗ്യ നിയമവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. i. 2023 ലാണ് ഈ നിയമം നിലവിൽ വന്നത്. ii. പൊതുജനാരോഗ്യ സംരക്ഷണത്തിനായി ഏകാരോഗ്യം എന്ന സമീപനം സ്വീകരിക്കണം. iii. ആരോഗ്യം പ്രദാനം ചെയ്യുന്ന സാമൂഹിക സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്, രോഗത്തിന് കാരണമായേക്കാവുന്ന അവസ്ഥകൾ ദുർബലമാക്കുകയോ ഇല്ലാതാക്കുകയോ വേണം. iv. ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്റ്റ്, 1955, മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റ് 1939 എന്നിവയ്ക്ക് പകരമായി ഇത് നിലവിൽ വന്നു.

100. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ സമീപകാല ഡാറ്റ അനുസരിച്ച്, 2024 ൽ ഏറ്റവും കൂടുതൽ വനിതാ വോട്ടർമാരുള്ള സംസ്ഥാനം കേന്ദ്രഭരണ പ്രദേശം ഏതാണ് ?