App LogoKerala PSC QBank

Lower Division Clerk (LDC)

140-24


1. ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ഉത്തരം കണ്ടെത്തുക. I. മന്നത്ത് പത്മനാഭൻ അധ്യക്ഷനും കെ. കേളപ്പൻ സെക്രട്ടറിയുമായി ഒരു സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു. II. ഗാന്ധിജിയുടെ അനുവാദത്തോടെ കെ. കേളപ്പൻ 1932 സെപ്റ്റംബർ 22-നു ക്ഷേത്രനടയിൽ ഉപവാസം ആരംഭിച്ചു. III. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം 1932 ഒക്ടോബർ 2-ന് കേളപ്പൻ ഉപവാസം അവസാനിപ്പിച്ചു. IV. പയ്യന്നൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കേളപ്പന്റെ നേതൃത്വത്തിൽ ഒരു കാൽനട സമര പ്രചാരണ ജാഥ പുറപ്പെട്ടു.

2. ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. I. 1947-ൽ തൃശ്ശൂരിൽ വച്ച് കെ. കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യ കേരള സമ്മേളനം നടന്നു. II. 1949-ജൂലൈ 1-നു നടന്ന തിരുക്കൊച്ചി സംയോജനം ഐക്യ കേരളത്തിന്റെ ആദ്യപടിയായി കണക്കാക്കപ്പെട്ടു. III. സർദാർ കെ. എം. പണിക്കർ അധ്യക്ഷനായി ഒരു സംസ്ഥാന പുന:സംഘടന കമ്മീഷൻ രൂപീകൃതമായി. IV. 1956 നവംബർ 1-ന് ഐക്യ കേരളം നിലവിൽ വന്നു.

3. അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. I. ബ്രിട്ടനെതിരായുള്ള കോളനിക്കാരുടെ ആക്ഷേപത്തിന് പ്രധാനകാരണം മെർകന്റലിസം എന്ന സാമ്പത്തിക സിദ്ധാന്തം ആയിരുന്നു. II. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന് ശേഷം നിലവിൽ വന്ന ഭരണഘടന പ്രകാരം പ്രഖ്യാപനം ചെയ്ത പ്രധാന മനുഷ്യ അവകാശ പ്രഖ്യാപനമാണ് "മനുഷ്യരെല്ലാം സ്വതന്ത്രരായി ജനിക്കുകയും സ്വതന്ത്രരായ അവകാശങ്ങളിൽ സമന്മാരായി വർത്തിക്കുകയും ചെയ്യുക.' ഏതൊരു രാഷ്ട്രീയ വ്യവസ്ഥയുടെയും ലക്ഷ്യം മനുഷ്യന്റെ പ്രകൃതിദത്തമായ അവകാശങ്ങളുടെ സംരക്ഷണമാണ്. III. 1764-ൽ ബ്രിട്ടീഷ് പാർലമെന്റ് പഞ്ചസാര ആക്ട് പാസാക്കി. ഈ നിയമം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയിന്മേൽ ഒരു ചുങ്കം ചുമത്തി. IV. ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായിരുന്ന ചാൾസ് ടൗൺ ഷെൽസ് അമേരിക്കൻ ഇറക്കുമതി ചുങ്ക നിയമം പാസാക്കി.

4. അഡോൾഫ് ഹിറ്റ്ലറുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. I. ഹിറ്റ്ലർ രചിച്ച നാസിസത്തിന്റെ സുവിശേഷ ഗ്രന്ഥമാണ് 'മെയിൻ കാഫ്' അഥവാ എന്റെ സമരം. II. 1934-ൽ ജർമ്മൻ പ്രസിഡന്റ് ഹിൻഡൻ ബർഗ് അന്തരിച്ചപ്പോൾ ഹിറ്റ്ലർ ചാൻസിലർ സ്ഥാനവും പ്രസിഡന്റ് സ്ഥാനവും തന്നിൽ ഏകീകരിച്ച് മൂന്നാം ജർമ്മൻ സാമ്രാജ്യം സ്ഥാപിച്ചു. III. ഹിറ്റ്ലർ രൂപീകരിച്ച ഒരു സന്നദ്ധ സേന ആയിരുന്നു ബ്ലാക്ക് ഷർട്ടുകൾ. IV. ഹിറ്റ്ലർ ചാരവൃത്തിക്ക് വേണ്ടി വിദഗ്ഗ പരിശീലനം കൊടുത്തവരായിരുന്നു എലൈറ്റ് ഗാർഡ് (എസ്. എസ്.).

5. ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക. I. ബർദോളി II. ചമ്പാരൻ III. ഖേഡ IV. അഹമ്മദാബാദ്

6. 77-ാംമത് കാൻ ഫിലിം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന വയുടെ കൂട്ടത്തിൽ നിന്നും ശരിയായവ തെരഞ്ഞെടുത്ത് എഴുതുക. I. മികച്ച നടൻ - ജെസ്സി പ്ലെമോൺസ് II. മികച്ച നടി - എമിലിയ പെരസ് III. ജൂറി പ്രൈസ് - എമിലിയ പെരസ് IV. മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ്

7. ഹരിതഗൃഹവാതകങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ആഗോളശ്രമങ്ങളിൽ ഏറ്റവും പ്രധാനമായ പ്രോട്ടോക്കോൾ ഏതാണ് ?

8. ആനർ, ഗിർന ഏത് നദിയുടെ പ്രധാന പോഷക നദികളാണ് ?

9. 1959-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കുശാല ഇന്ത്യയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

10. രാത്രികാലങ്ങളിൽ പർവ്വതപ്രദേശങ്ങളിൽ നിന്നും താഴ്വാരത്തേക്ക് വീശുന്ന കാറ്റിന്റെ പേരെന്ത് ?

11. ധരാതലീയ ഭൂപടങ്ങളിൽ വടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളെ എന്ന് അറിയപ്പെടുന്നു.

12. കർണാടകയിലെ ആദിചുഞ്ചനഗിരി പക്ഷി സംങ്കേതം ഏത് പക്ഷിയുമായാണ് ബന്ധപ്പെട്ടത് ?

13. താഴെ പറയുന്നവയിൽ ഇന്ത്യയിൽ നിലനിന്ന ഭൂവുടമാ സമ്പ്രദായം a. സെമിന്ദാരി സമ്പ്രദായം b. റയട്ട്വാരി സമ്പ്രദായം c. ഫ്യൂഡൽ സമ്പ്രദായം d. മഹൽവാരി സമ്പ്രദായം

14. ഒരു ദ്വിമേഖലാ (Two Sector) സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെടുന്ന മേഖലകളെ സംബന്ധിച്ച ശരിയായ ജോടി കണ്ടെത്തുക.

15. താഴെ പറയുന്നവയിൽ തൃതീയമേഖലയിൽ ഉൾപ്പെടുന്ന സേവനം

16. താഴെ രണ്ടു പ്രസ്താവനകൾ തന്നിരിക്കുന്നു. ഒരെണ്ണം ദൃഢപ്രസ്താവമാണ് (Assertion 'A') മറ്റൊന്ന് കാരണം (Reason 'R’)

• ദൃഢപ്രസ്താവം (Assertion ‘A) : രണ്ടാം പഞ്ചവത്സര പദ്ധതി അടിസ്ഥാന ഘന വ്യവസായങ്ങളിലുള്ള പൊതുമേഖലാ നിക്ഷേപത്തിന് ഊന്നൽ കൊടുത്തു.

• കാരണം (Reason 'R’) : ഇന്ത്യയിലെ സ്വകാര്യമേഖല ദുർബലവും, വൻകിട നിക്ഷേപം നടത്തുന്നതിനോ, നിക്ഷേപസമാഹരണം നടത്തുന്നതിനോ ഉള്ള ശേഷിയും പ്രാപ്തിയും ഉള്ളതായിരുന്നില്ല.

17. ചേരുംപടി ചേർക്കുക.

a. പ്രധാൻമന്ത്രി ജൻധൻയോജന1. ഹൃസ്വകാല തൊഴിൽ പരിശീലനം
b. പ്രധാൻമന്ത്രി കൗശൽ വികാസ് യോജന2. ഗ്രാമീണ റോഡ് വികസനം
c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ3. ഗ്രാമീണ ഊർജ്ജ സംരക്ഷണം
d. PM ഗ്രാമസഡക് യോജന4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ
5. സാർവ്വത്രിക ബാങ്കിംഗ് സേവനം

18. ഇന്ത്യാ ഗവൺമെന്റ് അടുത്ത കാലത്തായി ചെറുധാന്യങ്ങൾ (മില്ലറ്റ്സ്) രാജ്യവ്യാപകമായി കൃഷി ചെയ്യുന്നതിന് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. കൂടാതെ മില്ലറ്റ്സ് പോഷകസമ്പത്തിലും മുൻപന്തിയിൽ നിൽക്കുന്നു. ഇന്ത്യയിലെ മില്ലറ്റ്സ് ഉല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏത് സംസ്ഥാനമാണ് ?

19. PM-സൂര്യഘർ മുഫ്തി ബിജി യോജന പദ്ധതിയുമായി അനുയോജ്യമല്ലാത്ത പ്രസ്താവന ഏത് ?

20. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനു ആധാരമായി മാറിയ ലക്ഷ്യപ്രമേയത്തിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന താഴെ പറയുന്നതിൽ ഏതാണ് ?

  1. ലക്ഷ്യപ്രമേയം നെഹ്റുവും അംബേദ്ക്കറും കൂടി അവതരിപ്പിച്ചു.
  2. അംബേദ്ക്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.
  3. നെഹ്റു ആണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.
  4. ലക്ഷ്യപ്രമേയം 1947-ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ പാസ്സാക്കപ്പെട്ടു.

21. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ടു 8 പ്രധാന കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. താഴെ പറയുന്നതിൽ അത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാർ ശരിയായത് ഏതൊക്കെ ?

  1. യൂണിയൻ പവേഴ്സ് കമ്മിറ്റി - നെഹ്റു
  2. യൂണിയൻ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി - നെഹ്റു
  3. പ്രൊവിഷ്യൻ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി - അംബേദ്ക്കർ
  4. റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - Dr. രാജേന്ദ്ര പ്രസാദ്

22. ഇന്ത്യയിലെ പൗരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൗരത്വത്തെ കുറിച്ച് പറയുന്നു.
  2. 1955-ലെ പൗരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൗരത്വം നഷ്ടപ്പെടാം.
  3. 1955-ലെ പൗരത്വ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൗരത്വം നഷ്ടപ്പെടാം.
  4. 1955-ലെ നിയമം അനുസരിച്ചു രജിസ്ട്രേഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൗരത്വം നേടാം.

23. മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ടു താഴെ തന്നിരിക്കുന്ന വിവിധ പ്രസ്താവനകൾ ഏറ്റവും ശരിയായത് ഏതാണ് ?

  1. ഏതെങ്കിലും ഒരു മതത്തിൻ്റെയോ മതവിഭാഗത്തിന്റെയോ സംരക്ഷണത്തിനോ പ്രചാരണത്തിനോ ചിലവാക്കുന്ന തുകയ്ക്ക് നികുതികൾ പാടില്ല എന്ന് 27-ാം വകുപ്പ് പറയുന്നു.
  2. 32-ാം വകുപ്പിനെ നെഹ്റു ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചു.
  3. കേശവാനന്ദ ഭാരതി കേസ് മൗലിക അവകാശവുമായി ഒരു ബന്ധവും ഇല്ല.
  4. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 23 മനുഷ്യകടത്തിനേയും നിർബന്ധിത ജോലിയെയും എതിർക്കുന്നുണ്ട്.

24. 42-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. PART IVA ഭരണഘടനയോടു കൂട്ടിച്ചേർത്തു.
  2. ലോകസഭയുടെ കാലാവധി നീട്ടി.
  3. ഏഴാം പട്ടികയിൽ നിന്ന് സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്ന പത്തു വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി.
  4. മിനി ഭരണഘടനാ എന്ന് വിളിക്കുന്നില്ല.

25. ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോളിയം പ്രകൃതി വാതക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി ആരാണ് ?

26. 2024-ൽ നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ബി. ജെ. പി. ആയിരുന്നു. ലോകസഭയിലേക്കു നടന്ന ഈ തെരെഞ്ഞെടുപ്പ് എത്രാമത്തെ തെരെഞ്ഞെടുപ്പ് ആയിരുന്നു ?

27. കേരള സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ്

28. താഴെപ്പറയുന്നവയിൽ സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i. ഭരണഘടനയുടെയും പഞ്ചായത്ത് രാജ് ആക്ടിൻ്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ.

ii. സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ഗവർണർ ആണ്.

iii. ഭരണഘടനയുടെ 42-ാം ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്.

29. ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏത് വിമാനത്താവളമാണ് ?

30. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു സാമ്പത്തിക വർഷം എത്ര തൊഴിൽ ദിവസങ്ങൾ ഉറപ്പു നൽകുന്നു ?

31. ശുചിത്വമാലിന്യ സംസ്കരണം ജലവിഭവസംരക്ഷണം കാർഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിന് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഹരിത കേരളം മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

32. 2024-ൽ പ്രഖ്യാപിച്ച 70-ാംമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ് ?

33. സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?

34. മനുഷ്യ ഹൃദയത്തെ പൊതിഞ്ഞു കാണുന്ന ഇരട്ടസ്തരമുള്ള ആവരണം

35. നിപ്പ അസുഖം ഉണ്ടാക്കുന്ന രോഗാണു ഏത് ?

36. ഹരിതഗൃഹവാതകത്തിന് ഉദാഹരണമല്ലാത്തതേത് ?

37. മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി

38. ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്

i. വ്യായാമ കുറവ്

ii. സാംക്രമികം

iii. പരമ്പരാഗതം

iv. അമിത ഭക്ഷണം

39. ശ്വേത രക്താണുക്കളിൽ ഉൾപ്പെടാത്തത് ഏത് ?

40. D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?

41. നിശാന്ധതക്ക് കാരണം ഏത് ജീവകത്തിന്റെ അഭാവമാണ് ?

42. സൗരചൂളയിൽ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

43. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന് കാരണം ആണ്.

44. ശബ്ദ തീവ്രത അളക്കാനുള്ള യൂണിറ്റ്

45. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങിയ രാജ്യം

46. 2023-ലെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം ലഭിക്കാത്ത വ്യക്തി ആര് ?

47. അക്വ റീജിയയെ രാജകീയ വെള്ളം എന്ന് വിളിക്കുന്നതിന് പിന്നിലുള്ള കാരണം

48. താഴെ തന്നിരിക്കുന്ന മൂലകങ്ങളിൽ അലോഹങ്ങളെ തിരിച്ചറിയുക.

49. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

50. ഏറ്റവും ശക്തമായ ഇലക്ട്രോണിക് ഘടകം

51. "ഇരുമ്പു ലോഹങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കുന്ന മാന്ത്രിക ശക്തി" ഇവയുമായി ബന്ധപ്പെട്ട പദാർത്ഥം

52. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?

53. നാടകരംഗത്ത് പുതിയ അവബോധം സൃഷ്ടിച്ച നാടകകൃത്ത് സി. ജെ. തോമസിന്റെ നാടകങ്ങൾ ഏതെല്ലാമാണ് ?

  1. ആ കനി തിന്നരുത്
  2. അവൻ വീണ്ടും വരുന്നു
  3. കറുത്ത ദൈവത്തെ തേടി
  4. 1128-ൽ 27

54. 'മനുഷ്യാലയ ചന്ദ്രിക' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

55. താഴെ തന്നിരിക്കുന്നവയിൽ കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം ?

56. 2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ ഏതെല്ലാം?

  1. സമ്പർക്കകാന്തി
  2. മിണ്ടാപ്രാണി
  3. മുഴക്കം
  4. നിരീശ്വരൻ

57. 2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം

58. താഴെപറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കുക.

  1. 2023-ലെ ദേശീയ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള രാജാഭലേന്ദ്രസിംഗ് ട്രോഫി മഹാരാഷ്ട്രയ്ക്കാണ് ലഭിച്ചത്.
  2. 2023-ലെ ദേശീയ ഗെയിംസിന് വേദിയൊരുങ്ങിയത് ഗോവയിലാണ്.
  3. 2023-ലെ ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന്റെ താരം സജൻ പ്രകാശ് സ്വർണ്ണം നേടി.

59. ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?

i. അയച്ചതും എന്നാൽ ഡെലിവർ ചെയ്യാത്തതുമായ ഇമെയിലുകളാണ് ഡ്രാഫ്റ്റുകൾ.

ii. ബിസിസി എന്നാൽ ബ്ലൈൻഡ് കാർബൺ കോപ്പി എന്നാണ്.

iii. ഒരു ഇമെയിലിന് ഡോക്യുമെന്റുകളും ചിത്രങ്ങളും പോലെ ഒന്നിലധികം അറ്റാച്ച്മെന്റുകൾ ഉണ്ടാകാം.

60. മെറ്റാ ഡാറ്റ, ശീർഷകം, സ്റ്റൈൽ കോഡ്എന്നിവ കണ്ടെത്തുന്ന html ടാഗ് ഏതാണ് ?

61. ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?

62. പ്രോഗ്രാമിംഗിൽ ഒരു വേരിയബിളിന്റെ ഉപയോഗം എന്താണ് ?

63. പാന്തർ, ജാഗ്വർ, പ്യൂമ, ചീറ്റ എന്നിവ ഏതു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ പതിപ്പുകളാണ് ?

64. വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ (എ.പി.ഐ.ഒ.) നിയമിക്കുന്നത് ?

65. ഉപഭോക്ത്യ സംരക്ഷണ നിയമം, 2019 പ്രകാരം, ചരക്കുകളുടെയോ സേവനങ്ങളുടെയോ മൂല്യം _____ കവിയുന്നില്ലെങ്കിൽ ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകാം.

66. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ്റെ കാലാവധി

67. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അധ്യക്ഷൻ

68. ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരം, ഇനിപ്പറയുന്നവയിൽ ഏതാണ് മജിസ്ട്രേറ്റിന് പാസാക്കാൻ കഴിയുക ?

69. ലോക ഉപഭോക്ത്യ അവകാശ ദിനം എല്ലാ വർഷവും ഏത് തീയതിയിലാണ് ആചരിക്കുന്നത് ?

70. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് ഏത് സുപ്രധാന നിയമനിർമ്മാണം പാസാക്കി ?

71. 100 രൂപ ചില്ലറയാക്കിയപ്പോൾ 20 ൻ്റെയും 10 ൻ്റെയും നോട്ടുകളാണ് കിട്ടിയത്. ആകെ 7 നോട്ടുകൾ എങ്കിൽ 20 ൻ്റെ എത്ര നോട്ടുകൾ ഉണ്ട് ?

72. 8% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ സന്ദീപ് 25,000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിയുമ്പോൾ എത്ര രൂപ കിട്ടും ?

73. ഒരു ചതുരത്തിന്റെ നീളവും വീതിയും 7:4 എന്ന അംശബന്ധത്തിലാണ്, നീളം വീതിയേക്കാൾ 15 മീറ്റർ കൂടുതൽ ആണ് എന്നാൽ നീളം എത്ര ?

74. ഒറ്റയാനെ കണ്ടെത്തുക.

ACE: GIK: MOQ: UWY

75. 1340\frac{13}{40} ൻ്റെ ദശാംശ രൂപം

76. ഒരു സമഭുജ ത്രികോണ സ്തംഭത്തിൻ്റെ പാദ ചുറ്റളവ് 15 cm, ഉയരം 5 cm ആയാൽ വ്യാപ്തം എത്ര ?

77. ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

78. (.125)3(.125)^{3} നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാലാണ് (.125)2(.125)^{2} കിട്ടുന്നത് ?

79. ഒരു ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റർ എന്ന ഏകീകൃത വേഗതയിൽ നീങ്ങുന്നു. ആ ട്രെയിൻ 20 മിനിറ്റിനുള്ളിൽ എത്ര ദൂരം സഞ്ചരിക്കും ?

80. ഏത് സമചതുരത്തിലും വശത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അനുപാതം ?

81. A group of whales is called

82. The antonym of contaminate is

83. Either the parents or the girl ___ to blame in this affair.

84. Pazhassi Raja ___ a brave fight against British army.

85. Mimi said, "I have been writing this letter". (Change it into indirect speech) Mimi said that ___

86. Choose the correct noun form for a male swan.

87. Our new employee is good at ___

88. By the time we reached the station, the guard ___ the whistle.

89. The synonym of the word 'eloquent' is

90. She gave me ___ book that I wanted.

91. 'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?

92. അമ്മമാർ കുട്ടികളെ സ്നേഹിക്കുന്നു - ഈ വാക്യത്തിൽ ‘അമ്മമാർ' എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു ?

93. താഴെ കൊടുത്തവയിൽ തെറ്റായി എഴുതിയിരിക്കുന്ന പദമാണ്

94. താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?

95. ഉചിതമായ മറുപടി :- അടിവരയിട്ട വാചകത്തിന് അനുയോജ്യമായ ശൈലി

96. കൂട്ടത്തിൽ പെടാത്തത്

97. ‘അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?

98. താഴെ കൊടുത്തവയിൽ ‘ഉഗ്രം' എന്നതിന്റെ വിപരീതം ഏത് ?

99. പില്ക്കാലം എന്ന പദം പിരിച്ചെഴുതിയാൽ

100. 'ഇഹലോകത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം