170/24
1. ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
2. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?
3. മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടീഷുകാർ നിയമിച്ച കമ്മിഷൻ :
4. കുറിച്ച്യ കലാപത്തിന്റെ നേതാവാര്?
5. "സർവ്വ വിദ്യാധിരാജ" എന്നറിയപ്പെട്ടതാരെയാണ്?
6. സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം ഏത്?
7. കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവാരാണ്?
8. G20 കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യമേത്?
9. ഇസ്രായേലിൽ നിന്നും പാലസ്തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്താണ്?
10. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
11. ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാരാണ്?
12. ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ ആരാണ്?
13. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
14. ഇന്ത്യയുടെ പതാകയായി ത്രിവർണ്ണപതാക അംഗീകരിച്ചത് ഏത് സമ്മേളനത്തിലാണ്?
15. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?
16. തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം ഏതു പേരിലറിയപ്പെടുന്നു?
17. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?
18. ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്? (i) വൈദ്യുതോൽപാദനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത് (ii) സത്ലജ് നദിയിൽ സ്ഥിതിചെയ്യുന്നു (iii) ജലസേചനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത് (iv) വിവിധോദ്ദേശ പദ്ധതി
19. ഹരിത കേരള മിഷനും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സംയുക്തമായി തുടങ്ങിയ 'പച്ചത്തുരുത്ത്' എന്ന പദ്ധതി ഏത് ജില്ലയിലാണ് നടപ്പാക്കുന്നത്? (പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ?)
20. താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?
21. 'പട്ടിണി ഇല്ലാതാക്കൽ, സാമൂഹ്യ നീതി, തുല്യതയിലധിഷ്‌ഠിതമായ വളർച്ച' - ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി:
22. ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നത്?
23. സംസ്ഥാന പുനസംഘടനാ വിഷയത്തെ കുറിച്ച് താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന(കൾ) ഏത്? (i) സംസ്ഥാന പുനസംഘടനാ നിയമം 1956-ൽ നിലവിൽ വന്നു (ii) എം.എൻ. കുൻസ്രു ആയിരുന്നു അതിന്റെ അദ്ധ്യക്ഷൻ (iii) മലയാളിയായ കെ.എം. പണിക്കർ അതിൽ അംഗമായിരുന്നു
24. മുംബൈ, കൊച്ചി, മധുര, ചെന്നൈ, കണ്ട് , മംഗലാപുരം ഈ കൂട്ടത്തിൽ പെടാത്ത പട്ടണം ഏത്?
25. 1859-ൽ കേരളത്തിൽ എവിടെയാണ് ആദ്യത്തെ കയർ ഫാക്ടറി ആരംഭിച്ചത്?
26. ഒന്നേകാൽ കോടി മലയാളികളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?
27. താഴെപ്പറയുന്നവയിൽ ആനമുടിയെക്കുറിച്ചുള്ള തെറ്റായ പരാമർശം ഏതാണ്?
28. കേരളത്തിന്റെ കായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?
29. 2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?
30. കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?
31. ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏതാണ്?
32. 2024-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ :
33. നിസാം സാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
34. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം ഏതാണ്?
35. 'ദക്ഷിൺ' എന്ന സംസ്കൃത പദത്തിൽ നിന്ന് പേര് ലഭിച്ച പീഠഭൂമി ഏത്?
36. ഹിമാചൽ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
37. ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?
38. ബൽവന്ത്റായി മേത്ത കമ്മിറ്റി, അശോക് മേത്ത കമ്മിറ്റി എന്നിവയിൽ നിന്നുള്ള എന്തെല്ലാം നിർദ്ദേശങ്ങളാണ് ഇന്ത്യയുടെ ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? (i) ത്രിതല പഞ്ചായത്ത് സംവിധാനം (ii) പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടന സാധുത (iii) ഗ്രാമപഞ്ചായത്തിൽ പരോക്ഷ തിരഞ്ഞെടുപ്പ് (iv) വാർഷിക തിരഞ്ഞെടുപ്പ് രീതി
39. പ്രാചീന ശിലായുഗത്തിനെക്കുറിച്ച് (Paleolithic) വിവരങ്ങൾ നൽകുന്ന കേരളത്തിലെ പ്രദേശം :
40. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
41. കേരളത്തിലെ ഏറ്റവും വലിയ കോട്ട (ബേക്കൽ കോട്ട) സ്ഥിതിചെയ്യുന്നത് ഏത് വില്ലേജിലാണ്?
42. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ്?
43. താഴെപ്പറയുന്നവയിൽ ഏത് വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്?
44. രണ്ടാം പിണറായി സർക്കാരിൻ്റെ പുതിയ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയാണ് ഒ.ആർ.കേളു. അദ്ദേഹം ഏത് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ആണ്?
45. 2024 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തിൻ്റെ കൃതി :
46. 2024 കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ :
47. മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് വിജയകരമായി സ്ഥാപിച്ച ഇലോൺ മാസ്കിന്റെ കമ്പനി :
48. 70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീലപൊൻമാനിന് നൽകിയ പേര് :
49. 2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കുവേണ്ടി നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി. സ്വർണ്ണമെഡൽ നേടിയ പാകിസ്ഥാൻ താരം ആരാണ്?
50. ലോക നാട്ടറിവ് ദിനം (World Folklore Day):
51. ലോകാരോഗ്യ സംഘടന അനുമതി നൽകിയ ടാക് 003 (Tak-003) വാക്‌സിൻ ഏത് വൈറസിനെതിരെ ഉള്ളതാണ്?
52. 2024 ൽ മികച്ച സിനിമയ്ക്കുള്ള 96-ാം ഓസ്‌കാർ അവാർഡ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹെയ്‌മറിനാണ്. മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയതാര്?
53. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏത്?
54. 2024-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (IFFI) നടന്ന സംസ്ഥാനം ഏത്?
55. ഇലക്ട്രിക് മണ്ണ് (Electronic Soil / eSoil) വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം ഏത്?
56. ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ തെരഞ്ഞെടുത്തെഴുതുക : (i) ഉളിപ്പല്ല് (ii) ചർവണകം (iii) കോമ്പല്ല് (iv) അഗ്രചർവണകം
57. സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?
58. ഏത് വിളയുടെ സങ്കരയിനമാണ് 'സൽക്കീർത്തി'?
59. വനാവകാശനിയമം (Forest Rights Act) നിലവിൽ വന്ന വർഷം ഏത്?
60. വിനാഗിരി (Vinegar), ബേക്കിംഗ് സോഡയുമായി പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
61. സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിന്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
62. കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിന്റെ (AI Chip) പേര്?
63. വൈദ്യുത സർക്കീട്ടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏത്? (i) ഒരു സർക്കിട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സർക്കീട്ട് (Closed Circuit) ആണ് (ii) ഒരു സർക്കിട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അത് തുറന്ന സർക്കീട്ട് (Open Circuit) ആണ് (iii) അടഞ്ഞ സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ (iv) തുറന്ന സർക്കിട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ
64. തുല്യ വലിപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതിബിംബങ്ങളുടെ എണ്ണം 3 ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കണം?
65. കാന്തങ്ങളെപ്പറ്റിയുള്ള ചില വിവരങ്ങൾ നൽകിയിരിക്കുന്നു. ശരിയായവ ഏതെല്ലാം? (i) കാന്തത്തിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് അതിൻ്റെ മധ്യഭാഗത്താണ് (ii) സ്വതന്ത്രമായി കെട്ടിത്തൂക്കിയ ഒരു ബാർകാന്തം തെക്കുവടക്ക് ദിശയിൽ സ്ഥിതിചെയ്യും (iii) ഒരു കാന്തത്തിൻ്റെ ദക്ഷിണധ്രുവവും മറ്റൊരു കാന്തത്തിൻ്റെ ഉത്തരധ്രുവവും പരസ്പരം ആകർഷിക്കും
66. ധാതുക്കൾ (Minerals), അയിരുകൾ (Ores) എന്നിവയെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
67. നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :
68. ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള വില കുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗം :
69. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) സ്ഥിതി ചെയ്യുന്ന സ്ഥലം :
70. താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി?
71. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെൻ്റ് രൂപീകരിച്ച നൂതന പദ്ധതി :
72. താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗേണയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?
73. ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പിന് നൽകിയിരിക്കുന്ന പേരെന്താണ്?
74. താഴെപ്പറയുന്നവയിൽ ജന്തുജന്യരോഗങ്ങൾ (Zoonotic diseases) എന്ന വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ഏതെല്ലാം? (i) നിപ (ii) പോളിയോ (iii) എം. പോക‌് (iv) ക്ഷയം
75. ലോകവ്യാപകമായി പടർന്ന് പിടിച്ച കോവിഡ്-19 ആദ്യമായി പൊട്ടിപുറപ്പെട്ട സ്ഥലം :
76. താഴെപ്പറയുന്നവയിൽ ജീവിതശൈലിരോഗം അല്ലാത്തത് ഏത്?
77. സ്തനാർബുദം കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ടെസ്റ്റ് :
78. എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
79. 2024 സെപ്റ്റംബറിൽ എം. പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
80. ജലജന്യ രോഗമായ കോളറ പരത്തുന്ന രോഗാണു :
81. 1, 8, 27, 64, 125, ... വിട്ടുപോയത് കണ്ടുപിടിക്കുക.
82. വിട്ടുപോയത് കണ്ടുപിടിക്കുക: 9, 11, 15, ?, 29, 39
83. , ആയാൽ ?
84. ബാബു A എന്ന സ്ഥലത്തു നിന്നും യാത്ര പുറപ്പെട്ട് 6 km കിഴക്കോട്ട് സഞ്ചരിച്ചു B യിലെത്തി. B യിൽ നിന്നും വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 3 km സഞ്ചരിച്ച് C യിൽ എത്തി. C യിൽ നിന്നും വീണ്ടും ഇടത്തോട്ട് 6 km സഞ്ചരിച്ച് D യിൽ എത്തി. A യിൽ നിന്നും എത്ര കി.മി. അകലെയാണ് ബാബു ഇപ്പോൾ നിൽക്കുന്നത്?
85. ഒരു വരിയിൽ അഞ്ജുവിന്റെ സ്ഥാനം മുൻപിൽ നിന്നും 11-ാമത്തെ ആളും പുറകിൽ നിന്നാണെങ്കിൽ 7-ാമത്തെ ആളും ആണ്. വരിയിൽ ആകെ എത്ര ആളുകളുണ്ട്?
86. എത്രയാണ്?
87. , ആയാൽ എത്ര?
88. ഇപ്പോൾ വാച്ചിൽ 12 മണി. ക്ലോക്കിൽ 12.15 ആകുന്നതിന് എത്ര സെക്കൻ്റ് കഴിയണം?
89. അബുവിന്റെ ഇപ്പോഴത്തെ പ്രായം മകന്റെ പ്രായത്തിൻ്റെ 4 മടങ്ങാണ്. 4 വർഷം മുമ്പ് അത് മകന്റെ പ്രായത്തിൻ്റെ 7 മടങ്ങായിരുന്നു. അങ്ങനെയാണെങ്കിൽ അബുവിന്റെ പ്രായമെത്ര?
90.
91. 7654325 എന്ന സംഖ്യയെ 11 കൊണ്ടു ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്രയാണ്?
92. ഒരു സമഭുജത്രികോണത്തിന്റെ (Equilateral Triangle) ചുറ്റളവ് 12.9 സെ.മീ. ആണ്. അതിന്റെ ഒരു വശത്തിന്റെ നീളം എത്രയാണ്?
93. ഒരു സംഖ്യയിൽ നിന്നും കുറച്ച് വീണ്ടും കുറക്കുമ്പോൾ കിട്ടുന്നു. ആദ്യത്തെ സംഖ്യ ഏത്?
94.
95. തുടർച്ചയായ 5 സംഖ്യകളുടെ തുക 510 നടുവിലത്തെ സംഖ്യ എത്ര?
96. രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം 12 cm ഉം 10 cm ഉം ആണ്. വീതി യഥാക്രമം 6 cm ഉം 8 cm ഉം ആണ്. അവയുടെ പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എത്രയാണ്?
97. എന്നതിൻ്റെ വർഗമൂലം എത്ര?
98. 1500 രൂപ പരസ്യവിലയുള്ള ഒരു സാരി 8% ഡിസ്ക്കൗണ്ടിൽ വിൽക്കുന്നു. അയാൾക്ക് 20% ലാഭം ലഭിക്കുന്നുവെങ്കിൽ സാരിയുടെ യഥാർത്ഥ വില (Cost Price) എത്ര?
99.
100. 160 m നീളമുള്ള ഒരു ട്രയിൻ 200 m നീളമുള്ള ഒരു പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 8 sec. കൊണ്ട് മറികടക്കുന്നു. പ്ലാറ്റ് ഫോം കടന്നു പോകുന്നതിന് ട്രെയിനെടുത്ത സമയം എത്ര?