App LogoKerala PSC QBank

Lower Division Clerk (LDC)

94/24


1. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ? i. വൈക്കം സത്യാഗ്രഹം ii. ചാന്നാർ ലഹള iii. ക്ഷേത്രപ്രവേശന വിളംബരം iv. മലബാർ കലാപം

2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക. i. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുദ്രാവാക്യമാണ്. ii. ജാലിയൻവാലാബാഗ് ദുരന്തം നടന്നത് 1921 ഏപ്രിൽ 13 നാണ്. iii. 1948 ജനുവരി 20-ന് ഗാന്ധിജിയുടെ നേരെ ഒരു വധശ്രമം നടന്നു. iv. രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്റ്റംബറിൽ ലണ്ടനിൽ വെച്ച് നടന്നു.

3. താഴെ കൊടുത്ത പ്രസ്താവനകളിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (NATO) ബന്ധമില്ലാത്തത് ഏത് ? i. 1949-ലാണ് ഇത് സ്ഥാപിതമായത്. ii. ഇതിന്റെ ആസ്ഥാനം ജനീവ ആണ്. iii. ഇതിൽ അവസാനമായി ചേർന്ന രാജ്യം സ്വീഡൻ ആണ്. iv. റഷ്യാ യുക്രയിൽ യുദ്ധത്തിന് കാരണമായത് ഈ സംഘടനയിൽ ചൈനയുടെ അംഗത്വ പ്രവേശനമാണ്.

4. താഴെ കൊടുത്ത ജോടികളിൽ തെറ്റായ ജോടി ഏത് ?

5. താഴെ കൊടുത്തവയിൽ ഖാൻ അബ്ദുൽ ഗഫാർ ഖാനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? i. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നു. ii. 1988 ജനുവരി 20-ന് അന്തരിച്ചു. iii. 1987-ൽ ഭാരതരത്നം ലഭിച്ചു. iv. ഖുദായ് ഖിദ്മത്ത് ഗാർ രൂപീകരിച്ചു.

6. സ്വാതന്ത്ര്യാനന്തരം സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ? i. ഇത് രൂപീകരിച്ചത് 1953-ലാണ്. ii. ഇത് ഷാ കമ്മീഷൻ എന്ന പേരിലും അറിയപ്പെടുന്നു. iii. ഫസൽ അലി, എച്ച്. എൻ. കുൻസ്രു എന്നിവർ ഇതിൽ അംഗങ്ങളായിരുന്നു. iv. ഈ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ആദ്യം രൂപീകരിച്ച സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്.

7. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ? i. അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴത്തെ പാളി സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്നു. ii. നൈട്രസ് ഓക്സൈഡ് (N2ON_2O) ഒരു ഹരിതഗൃഹവാതകമാണ്. iii. ഗ്രാനൈറ്റ് ഒരു തരം അവസാദശിലയാണ്. iv. അളകനന്ദ, ഭഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് കൂടിച്ചേരുന്നു.

8. താഴെപ്പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?

9. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്. ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു. iii. ഗുജറാത്തിൻ്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്. iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയായണ്.

10. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ അറ്റ്ലാൻ്റിക് മേഖലയിൽ എന്തുപേരിൽ അറിയപ്പെടുന്നു ?

11. കൊല്ലം മുതൽ കോട്ടപ്പുറം വരെ നീണ്ടുകിടക്കുന്ന ദേശീയജലപാത ഏത് ?

12. 2024-ലെ ലോകപരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥ്യം വഹിച്ച രാജ്യമഏത് ?

13. ഇന്ത്യയിലെ ഹരിതവിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത് ? i. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോത്പ്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു. ii. ഭക്ഷ്യോത്പ്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചു. iii. ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. iv. ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു.

14. ഗോതമ്പ്, നെല്ല്, ചോളം, പയർ വർഗ്ഗങ്ങൾ എന്നിവ ഇന്ത്യയിലെ പ്രധാന നാല് ഭക്ഷ്യവിളകളാണ്. 2022-23-ലെ കണക്കുകൾ പ്രകാരം ഇവയുടെ ഉത്പാദനത്തിന്റെ തോതനുസരിച്ചുള്ള ശരിയായ സ്ഥാനക്രമം കണ്ടെത്തുക.

1a.ഗോതമ്പ്
2b. നെല്ല്
3c. ചോളം
4d. പയർ വർഗ്ഗങ്ങൾ

15. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് കണ്ടെത്തുക. i. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പ്രധാന പണനയ ഉപാധിയാണ് റീപ്പോ റേറ്റ്. ii. 2024 ഏപ്രിൽ മാസത്തിൽ ചേർന്ന പണനയ സമിതി റീപ്പോ റേറ്റ് 6.50 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചു.

16. ഇന്ത്യൻ സമ്പദ്ഘടനയെ സ്വാധീനിച്ച ചില പ്രധാന നയങ്ങൾ താഴെ നല്കിയിരിക്കുന്നു. കാലഗണനയനുസരിച്ചു ഇവയുടെ ശരിയായ ക്രമം ഏത് ? i. ബാങ്ക് ദേശസാൽക്കരണം ii. ആസൂത്രണകമ്മീഷൻ രൂപീകരണം iii. 500, 1000 നോട്ടുകളുടെ നിരോധനം iv. ഭൂപരിഷ്കരണം

17. നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിച്ചു ശരിയായ ഓപ്ഷൻ തെരഞ്ഞെടുക്കുക. പ്രസ്താവന 1: സാമ്പത്തിക വളർച്ച കൈവരിക്കുക എന്നത് പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പ്രസ്താവന 2: രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറപാകിയതും ത്വരിതപ്പെടുത്തിയതുമായ നിരവധി പദ്ധതികൾ 12 പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തു നടപ്പിലാക്കി.

18. നീതി ആയോഗിൻ്റെ ചില സംരംഭങ്ങളും അവയുടെ ലക്ഷ്യങ്ങളും താഴെ നൽകിയിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.

i. അടൽ ഇന്നോവേഷൻ മിഷൻa. ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചു വായു മലിനീകരണം കുറയ്ക്കുക
ii. മെഥനോൾ സമ്പദ്ഘടനb. സംരംഭകത്വം, നവീന ആശയ രൂപീകരണം എന്നിവ ത്വരിതപ്പെടുത്തുക
iii. സഹകരണ ഫെഡറലിസംc. എണ്ണ ഇറക്കുമതി ബിൽ കുറയ്ക്കുക
iv. ശൂന്യാ ക്യാമ്പയിൻd. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക

19. 1991- ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. സ്വാശ്രയത്വം പ്രോത്സാഹിപ്പിച്ചു വിദേശ സഹായം പരമാവധി കുറയ്ക്കുക. ii. ഇന്ത്യൻ സമ്പദ്ഘടനയെ ഉദാരവൽക്കരിച്ചു ആഗോള കമ്പോളവുമായി സംയോജിപ്പിക്കുക. iii. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുക. iv. ഇറക്കുമതി പരമാവധി കുറച്ചു തദ്ദേശീയ വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കുക.

20. ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റിങ് കമ്മറ്റിയെ കുറിച്ച് ശരിയായ വസ്തുത താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?

  1. ഡോ. ബി. ആർ. അംബേദ്‌കർ അദ്ധ്യക്ഷൻ.
  2. ഭരണഘടനക്ക് അംഗീകാരം നൽകി.
  3. 7 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട കമ്മറ്റി.
  4. 1946 ആഗസ്റ്റ് 29-ന് ഈ സമിതി രൂപീകരിച്ചു.

21. സാർവ്വത്രിക വോട്ടവകാശം മത്സരിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ഏറ്റവും അനുയോജ്യമായ വസ്തുതകൾ ഏതാണ് ?

  1. വകുപ്പ് 326-ൽ പ്രതിപാദിക്കുന്നു.
  2. വകുപ്പ് 331-ൽ പ്രതിപാദിക്കുന്നു.
  3. 1989-ൽ 61-ാം ഭേദഗതിയിലൂടെ വോട്ടവകാശത്തിനുള്ള പ്രായം 21 ൽ നിന്നും 18 ആയി കുറച്ചു.
  4. 62-ാം ഭേദഗതിയിലൂടെ കുറച്ചു.

22. രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ് ?

  1. സംസ്ഥാനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും രാജ്യസഭയുടെ അംഗീകാരത്തിനും പരിഗണനക്കും വിടണം.
  2. സംസ്ഥാന പട്ടികയിലെ വിഷയങ്ങൾ രാജ്യത്തിൻ്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലോ കൺകറൻ്റ് ലിസ്റ്റിലോ മാറ്റണമെങ്കിൽ അതിന് രാജ്യസഭയുടെ അംഗീകാരം വേണം.
  3. രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല.
  4. രാഷ്ട്രപതിക്ക് പ്രത്യേക അധികാരം ഉണ്ട്.

23. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഘടനയെ കുറിച്ചുള്ള ഉചിതമായ പ്രസ്താവന ഏതാണ് ?

  1. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജി ചെയർമാൻ.
  2. മുൻ സുപ്രീം കോടതി ജഡ്‌ജി, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അംഗങ്ങളായി വരുന്നു.
  3. മുൻ ഹൈക്കോടതി ജഡ്‌ജിമാർ അംഗങ്ങൾ.
  4. മനുഷ്യാവകാശങ്ങളിൽ അറിവുള്ളവർ അംഗങ്ങൾ.

24. ഇപ്പോഴത്തെ കേന്ദ്ര യുവജനകാര്യ-കായികവകുപ്പ് കൈകാര്യം ചെയ്യുന്നതാര് ?

25. ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുർമുവിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഇവയിൽ ഏതാണ് ?

  1. പതിനഞ്ചാമത്തെ പ്രസിഡന്റ്.
  2. പതിനാലാമത്തെ പ്രസിഡന്റ്.
  3. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  4. 2015 മുതൽ 2021 വരെ ഒഡീഷ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

26. 2023-ലെ ഇൻഡ്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യ അതിഥി ആയിരുന്ന അബ്ദൽ ഫത്താഹ് അൽ-സിസി ഏതു രാജ്യത്തെ പ്രസിഡന്റ് ആണ് ?

27. സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?

28. 2012-ലെ പോക്സോ നിയമവുമായി ബന്ധപ്പെട്ടു താഴെ പറയുന്ന പ്രസ്താവനകളിൽ ഏറ്റവും യോജിക്കുന്ന പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. പ്രത്യേക കോടതി സ്ഥാപിക്കണം.
  2. വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണം.
  3. മൊഴി എടുക്കുമ്പോൾ പോലീസ് ഔദ്യോഗിക വേഷത്തിൽ ആകരുത്.
  4. പോലീസ് ഔദ്യോഗിക വേഷത്തിൽ ആയിരിക്കണം.

29. വാത്സല്യ നിധി പദ്ധതിയെ സംബന്ധിക്കുന്ന ഏറ്റവും യോജിക്കുന്ന പ്രസ്താവന ഏതാണ് ?

30. വിദ്യാജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ടു താഴെ പറയുന്നതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ് ?

31. കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ യുവജനകാര്യ കമ്മീഷൻ ചെയർമാൻ ആരാണ് ?

32. ഇപ്പോഴത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ? (ജൂലൈ 2024 അടിസ്ഥാനമാക്കി)

33. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പിനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ പ്രസ്താവന

34. പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത് ?

35. ജൈവവൈവിധ്യ സംരക്ഷണാർത്ഥം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംരക്ഷണ സംവിധാനമാണ്

36. ദ്രാവകാവസ്ഥയിലുള്ള യോജകകലയ്ക്ക് ഉദാഹരണം ഏത് ?

37. മനുഷ്യ ശരീരത്തിൽ ഉപാപചയപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്തുവായ അമോണിയയെ വിഷാംശം കുറഞ്ഞ യൂറിയയാക്കി മാറ്റുന്ന അവയവം ഏത് ?

38. മുതിർന്ന വ്യക്തികളിൽ സൊമാറ്റോട്രോപ്പിന്റെ അമിത ഉൽപാദനം മൂലം ഉണ്ടാകുന്ന അവസ്ഥ ഏത് ?

39. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഏത് രാസാഗ്നിയാണ് ഭക്ഷണത്തിലുള്ള സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കുന്നത് ?

40. പ്രേമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരള ആരോഗ്യവകുപ്പ് രൂപീകരിച്ച പദ്ധതി ഏത് ?

41. 2024-ലെ ലോക പരിസ്ഥിതി ദിന ആഗോള ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?

42. 1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും ? (g=10m/s2g=10 m/s^2)

43. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?

44. ഫാറൻഹീറ്റ് സ്കെയിലിൽ 32F32^{\circ}F താപനിലക്ക് തുല്യമായ സെൽഷ്യസ് സ്കെയിലിലെ താപനില

45. ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയ്യതി ഏതാണ് ?

46. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ഐ. എസ്. ആർ. ഒ. തയ്യാറാക്കുന്ന ദൗത്യത്തിന്റെ പേര്

47. രാജദ്രാവകം [അക്വാറീജിയ] എന്നാൽ

48. ഇന്ത്യയിൽ സീറോ കാർബൺ ആയ നഗരം ഏത് ?

49. താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?

50. താഴെപ്പറയുന്നവയിൽ സിങ്ക് ബ്ലെൻഡ് എന്നറിയപ്പെടുന്നത്

51. 2023 രസതന്ത്രത്തിനുള്ള നോബൽ സമ്മാനം താഴെപ്പറയുന്നവയിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ് ?

52. 'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?

53. 'കീലേരി കുഞ്ഞിക്കണ്ണൻ' ഏത് രംഗത്താണ് പ്രശസ്തി നേടിയത് ?

54. 'തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?

55. "പാലിലെ വെണ്ണപോൽ - ബൈതാക്കി ചൊല്ലുന്നേൻ,
ബാകിയം ഉള്ളോവർ - ഇതിനെ പഠിച്ചോവർ" - ഏത് കൃതിയിലെ വരികളാണിവ ?

56. ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിന്റെ രചനയാണ്

57. 2024-ലെ നോർവെ ചെസ് ചാമ്പ്യൻ ഷിപ്പിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം

58. മൺസൂർ ക്രോക്ക്സ് ബയോബ്ലിറ്റ്സ് 2024 (Monsoon Croaks BioBlitz) പദ്ധതി നടപ്പിലാക്കുന്നതാര് ?

59. ബൈറ്റ്, കിലോബൈറ്റ്, മെഗാബൈറ്റ്, ......... ടെറാബൈറ്റ് ഇതിൽ വിട്ടുപോയത് പൂരിപ്പിക്കുക.

60. തന്നിരിക്കുന്ന സോഫ്റ്റ്‌വെയറും അത് ഉണ്ടാക്കിയ കമ്പനിയും ശ്രദ്ധിക്കുക. i. എഡ്ജ് - മൈക്രോസോഫ്റ്റ് ii. ഫോട്ടോഷോപ്പ് - മൈക്രോസോഫ്റ്റ് iii. മാക് ഓപ്പറേറ്റിങ് സിസ്റ്റം - ആപ്പിൾ iv. ആൻഡ്രോയ്‌ഡ് - ഗൂഗിൾ ഇവയിൽ ശരിയായവ ഏതെല്ലാം?

61. കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.

62. താഴെ പറയുന്നവയിൽ 'മെറ്റ' (Meta) എന്ന കമ്പനിയുമായി ബന്ധമില്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏത് ?

63. 'ഡീപ്ഫേക്ക്' (Deepfake) എന്നാൽ

64. വിവരാവകാശ നിയമം, 2005 പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിനെ നിയമിക്കുന്നത്

65. ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയുടെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത സേവനങ്ങൾ

66. ഇവയിൽ ഏതാണ് പട്ടിക വർഗ്ഗക്കാർക്കായുള്ള ദേശീയ കമ്മീഷന്റെ (NCST) പ്രവർത്തനം അല്ലാത്തത് ?

67. ഗാർഹിക അതിക്രമത്തിൻ്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?

68. ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം (POCSO Act) നിലവിൽ വന്ന വർഷം

69. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ

70. ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ

71. 840 രൂപ വില്പന വിലയുള്ള തുണിത്തരങ്ങൾ 714 രൂപയ്ക്കു വിൽക്കുമ്പോൾ വരുന്ന ഡിസ്കൗണ്ട് ശതമാനം എത്രയാണ് ?

72. 11 സംഖ്യകളുടെ ശരാശരി 66 ആണ്. ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി 72 ആയി. ചേർത്ത സംഖ്യ ഏത് ?

73. ഒരു ടാങ്ക് നിറയാൻ 3 പൈപ്പുകൾ 1 മണിക്കൂർ 30 മിനിറ്റ് എടുക്കുന്നു. എന്നാൽ 2 പൈപ്പുകൾ ഉപയോഗിക്കുന്നതുവഴി ടാങ്ക് നിറയുവാൻ എത്ര സമയം വേണ്ടി വരും ?

74. തന്നിരിക്കുന്ന സമവാക്യത്തിലെ 'K' യുടെ വില എത്ര ? 2K+1×25=272^{K+1} \times 2^5 = 2^7

75. 'A' ജോലി 20 ദിവസമെടുത്തു പൂർത്തിയാക്കുന്നു. 'A' യും 'B' യും കൂടി ഒരുമിച്ചു ആ ജോലി പൂർത്തികരിക്കാൻ 12 ദിവസമെടുക്കുന്നു. എന്നാൽ 'B' മാത്രമായി പ്രസ്തുത ജോലി പൂർത്തീകരിക്കാൻ എത്ര ദിവസമെടുക്കും ?

76. ഒറ്റയാനെ കണ്ടെത്തുക: 25631, 52163, 33442, 34424

77. രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം, വീണ്ടും വലത്തോട്ട് തിരിഞ്ഞു 1 കിലോ മീറ്റർ യാത്ര ചെയ്യുന്നു. ഇപ്പോൾ രാജുവിൻറെ യാത്ര ഏതു ദിശയിലാണ് ?

78. 'HELLO' എന്ന വാക്ക് 'KHOOR' എന്ന് കോഡ് ചെയ്യപ്പെടുന്നു. എന്നാൽ 'WORLD' എന്ന വാക്കിൻ്റെ കോഡ് എന്ത് ?

79. തന്നിരിക്കുന്ന സംഖ്യാക്രമത്തിലെ 4-ാം മത്തെ സംഖ്യ ഏത് ? 4, 7, 12, ...

80. 'A' = +, 'B' = -, 'C' = /, 'D' = x. എന്നാൽ '18 A 12 C 6 D 2 B 5' എത്ര ?

81. The tourist guide along with the tourists ______ arrived.

82. Let's go for a walk, ______ ?

83. Change to indirect speech: He says, "I am attending a training".

84. If I had money, I ______ the poor.

85. The doll belongs ______ the child.

86. Identify the correct spelling.

87. The idiom 'bone of contention' means

88. The ______ of wolves howled at the moon.

89. Identify the synonym for 'amendment'.

90. Identify the antonym for 'deficit'.

91. 'അനപത്യൻ' എന്ന പദത്തിന്റെ അർത്ഥം.

92. താഴെ പറയുന്നതിൽ ശരിയായ പദം ഏത് ?

93. താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?

94. 'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?

95. 'പിഞ്ഞാണവർണം' ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?

96. 'Put out' എന്ന ശൈലിയുടെ അർത്ഥം.

97. താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?

98. 'ചിന്മുദ്ര' എന്ന പദം ശരിയായി പിരിച്ചെഴുതിയത് എങ്ങനെ ?

99. 'കേരളപാണിനി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

100. താഴെ കൊടുത്തിരിക്കുന്നവയിൽ അക്ഷരത്തെറ്റുള്ള വാക്കേത് ?