109/2024
1. ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ജനരോഷം വർദ്ധിച്ചതിനാൽ താഴെ തന്നിരിക്കുന്ന ഏത് രാജ്യമാണ് ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ചത്?
2. സൂചനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയാരാണെന്ന് തിരിച്ചറിയുക?
3. താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :
4. താഴെക്കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക : (i) സമത്വസമാജം - അയ്യങ്കാളി (ii) ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ (iii) സഹോദരപ്രസ്ഥാനം - ശ്രീനാരായണഗുരു (iv) യോഗക്ഷേമസഭ - വി.ടി. ഭട്ടതിരിപ്പാട്
5. "ഇന്ത്യയ്ക്ക് സ്വാതന്ത്യം" നൽകുന്നതുമായി ബന്ധപ്പെട്ട് "മൌണ്ട് ബാറ്റൺ പദ്ധതിയിൽ" ഉൾപ്പെടാത്ത പ്രസ്‌താവന ഏതെന്ന് രേഖപ്പെടുത്തുക : (i) ഏതൊക്കെ പ്രദേശങ്ങൾ പാക്കിസ്ഥാനിൽ ചേർക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി നിർദ്ദേശിക്കുന്നതാണ്
(ii) ബംഗാളിലെയും പഞ്ചാബിലെയും ഹിന്ദു-മുസ്ലീം സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിന് ഒരു അതിർത്തി നിർണ്ണയക്കമ്മീഷനെ നിയമിക്കുന്നതാണ്
(iii) പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കുന്നതാണ്
(iv) മുസ്ലീംങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം അനുവദിക്കുന്നതാണ്
6. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക : (i) ഞാനാണ് രാഷ്ട്രം - ലൂയി പതിനൊന്നാമൻ (ii) എനിക്ക് ശേഷം പ്രളയം - ലൂയി പതിനഞ്ചാമൻ (iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ - മേരി ആൺറായിനെറ്റ്
7. പെനിൻസുലർ ഇന്ത്യയിലെ (Peninsular India) ഏറ്റവും നീളം കൂടിയ നദി ഏതാണ്?
8. പ്രൈം മെറിഡിയൻ (Prime Meridian) ഏത് നഗരത്തിലൂടെയാണ് കടന്നുപോകുന്നത്?
9. ഉത്തരായനരേഖ (Tropic of Cancer) കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?
10. "എൽ നിനോ" (El Nino) എന്നറിയപ്പെടുന്ന പ്രതിഭാസം ലോകത്തിന്റെ ഏത് പ്രദേശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്?
11. വേനൽക്കാലത്ത് വടക്കൻ സമതലങ്ങളിൽ വീശുന്ന കാറ്റിൻ്റെ പേരെന്താണ്?
12. കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?
13. 1991-ലെ ബാലൻസ് ഓഫ് പേയ്മെൻ്റ് പ്രതിസന്ധി മറികടക്കാൻ ഗവണ്മെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?
14. ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളെപ്പറ്റിയുള്ള പ്രസ്‌താവനകളിൽ ശരിയല്ലാത്തത് ഏത്?
15. സാമ്പത്തികപരിഷ്‌കരണാനന്തര കാലഘട്ടത്തിൽ പുറംകരാർ നൽകൽ (Outsourcing) രംഗത്ത് ഇന്ത്യ മുൻപന്തിയിൽ എത്താൻ സഹായിച്ച വസ്തുതകൾ ഏവ? (i) വൈദഗ്ദ്ധ്യമേറിയ മനുഷ്യവിഭവങ്ങൾ (ii) കുറഞ്ഞ വേതനനിരക്ക് (iii) ദാരിദ്ര്യം (iv) തൊഴിലില്ലായ്‌മ
16. ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള പ്രസ്‌താവനകളിൽ ശരിയല്ലാത്തത് ഏത്?
17. ഇന്ത്യാ ഗവണ്മെൻ്റ് വിഭാവനം ചെയ്‌ത 'SWAYAM' പദ്ധതിയുടെ സവിശേഷത എന്താണ്?
18. NITI ആയോഗിൻ്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്‌താവന ഏത്?
19. പ്രധാനമന്ത്രിയുടെ MUDRA പദ്ധതി ലക്ഷ്യമിടുന്നതെന്താണ്?
20. താഴെപ്പറയുന്നവയിൽ ദേശീയ ലീഗൽ സർവ്വീസ് അതോറിറ്റി (NALSA) സൌജന്യ നിയമ സഹായം നൽകുന്നതാർക്കൊക്കെ?
21. മൌലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത്? (i) വകുപ്പ് 51 (A) യിൽ ഇവ പ്രതിപാദിക്കുന്നു (ii) ഭാഗം III A ഇവ ഉൾക്കൊള്ളിച്ചിരിക്കുന്നു (തെറ്റ്, IV A ആണ്) (iii) പന്ത്രണ്ട് മൌലിക കർത്തവ്യങ്ങളാണുള്ളത് (തെറ്റ്, 11 ആണ്)
22. ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) സഭയിൽ പ്രധാനമായും ഒൻപത് കമ്മിറ്റികൾ ഉണ്ടായിരുന്നു (ii) നെഹ്റു, പട്ടേൽ, അംബേദ്‌കർ തുടങ്ങിയവർ ഇതിൻ്റെ ചെയർമാന്മാരായിരുന്നു (iii) അസംബ്ലിയിലെ മീറ്റിംഗുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിലായിരുന്നു
23. ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയങ്ങളിൽ ശരിയേത്? (i) നിർദ്ദേശക തത്വങ്ങൾ (അയർലൻഡ്) (ii) മൌലിക അവകാശങ്ങൾ (അമേരിക്ക) (iii) നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ (അമേരിക്ക)
24. ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിട്ടുള്ള ആശയങ്ങൾ ഏവ? (i) അർദ്ധഫെഡറൽ സമ്പ്രദായം (കാനഡ) (ii) കേവല ഭൂരിപക്ഷസമ്പ്രദായം (FPTP - ബ്രിട്ടൻ) (iii) നിയമനിർമ്മാണ പ്രക്രിയ (ബ്രിട്ടൻ)
25. ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്? (i) സഞ്ചാരസ്വാതന്ത്ര്യം (ii) വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം (Article 21A) (iii) സംഘടനാരൂപീകരണത്തിനുള്ള സ്വാതന്ത്ര്യം
26. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്? (i) കമ്മീഷനിൽ അഞ്ച് അംഗങ്ങളാണുള്ളത് (ii) സുപ്രീംകോടതിയിലെ മുൻജഡ്‌ജി ഒരു അംഗമാണ് (iii) ഹൈക്കോടതിയിലെ മുൻ ജഡ്‌ജി മറ്റൊരു അംഗമാണ് (തെറ്റ്, ചീഫ് ജസ്റ്റിസ് ആണ്)
27. കേവലഭൂരിപക്ഷ സമ്പ്രദായവുമായി (First Past The Post) ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഈ സമ്പ്രദായത്തിൽ ഒരു പാർട്ടിക്ക് പാർലമെൻ്റിൽ കൂടുതൽ സീറ്റുകളും എന്നാൽ കുറച്ച് വോട്ടുകളും ലഭിക്കാം (ii) ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളും സീറ്റുകളും തുല്യമായിരിക്കും (തെറ്റ്) (iii) കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം ബ്രിട്ടനും ഇന്ത്യയുമാണ്
28. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അദ്ധ്യക്ഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് (ii) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റു അംഗങ്ങൾക്കും തുല്യ അധികാരങ്ങളാണുള്ളത് (iii) അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡൻ്ാണ്
29. ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത്? (i) ഉപരാഷ്ട്രപതിയെ അഞ്ചു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത് (ii) ഉപരാഷ്ട്രപതി രാജ്യസഭാ അദ്ധ്യക്ഷനാണ് (iii) പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുപോലെയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് (ആനുപാതിക പ്രാതിനിധ്യം)
30. ഭരണഘടനയിലെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പഞ്ചായത്ത് രാജ് സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിക്കുന്നു (ii) 12-ാം ഷെഡ്യൂളിൽ 73-ാം ഭേദഗതി ഉൾപ്പെടുത്തിയിരിക്കുന്നു (iii) ത്രിതല ഭരണസംവിധാനം പ്രദാനം ചെയ്യുന്നു
31. എൻഫോഴ്സസ്മെന്റ് ഡയറക്‌ടറുമായി (ED) ബന്ധപ്പെട്ട് ശരിയായ പ്രസ്ാവന ഏത്? (i) സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ടത് (ii) ധനകാര്യമന്ത്രാലയത്തിലെ റവന്യൂ വകുപ്പിൻ്റെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത് (iii) രാഹുൽ നവീനാണ് ഇപ്പോഴത്തെ പ്രത്യേക ഡയറക്ടറുടെ ചുമതല വഹിക്കുന്നത്
32. താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായതേത്? (i) മുഖ്യമന്ത്രിയെ നിയമിക്കുന്നത് സംസ്ഥാനത്തെ ഗവർണറാണ് (ii) മന്ത്രിസഭയെ ഗവർണർ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുന്നു (iii) മന്ത്രിസഭയ്ക്ക് ഗവർണറോട് കൂട്ടുത്തരവാദിത്വമുണ്ട്
33. ചുവടെ ചേർക്കുന്ന പ്രസ്‌താവനകളിൽ ശരിയേത്? (i) കേന്ദ്രമന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത് (ii) ഭരണകാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുന്നു (iii) സംസ്ഥാന ഭരണനിർവ്വഹണവിഭാഗത്തിൻ്റെ തലവൻ ഗവർണറാണ്
34. താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത്?
35. താഴെ പറയുന്നവയിൽ കാൽസ്യത്തിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്?
36. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് :
37. ഏതു തരം കൊഴുപ്പിനെയാണ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കുന്നത്?
38. ജനിതക എഡിറ്റിംഗ് സാങ്കേതികതയായ CRISPR - Cas9 ഏത് മേഖലയിലാണ് വലിയ പ്രതീക്ഷ നൽകുന്നത്?
39. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി ഏതാണ്?
40. ഡെങ്കി പനി പരത്തുന്നത് ഏത് തരം കൊതുകുകൾ ആണ്?
41. ലോകാരോഗ്യ സംഘടന (WHO) യുടെ ആസ്ഥാനം എവിടെയാണ്?
42. ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) ധ്രുവപ്രദേശങ്ങളിൽ 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട് (ii) ഭൂമദ്ധ്യരേഖാപ്രദേശത്ത് 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട് (തെറ്റ്) (iii) ഭൂകേന്ദ്രത്തിൽ 'g' യുടെ വില 'പൂജ്യം' ആയിരിക്കും
43. 'h' ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു വസ്‌തു പകുതി ദൂരം (h/2) സഞ്ചരിച്ചു കഴിയുമ്പോൾ അതിൻ്റെ സ്ഥിതികോർജ്ജവും ഗതികോർജ്ജവും തമ്മിലുള്ള അനുപാതം എത്രയായിരിക്കും?
44. താഴെപ്പറയുന്ന മാധ്യമങ്ങളെ അവയിലൂടെയുള്ള ശബ്ദതരംഗങ്ങളുടെ പ്രവേഗത്തിന്റെ അടിസ്ഥാനത്തിൽ ആരോഹണക്രമത്തിൽ എഴുതുക : (i) ശുദ്ധജലം (ii) വായു (iii) സമുദ്രജലം
45. ഇന്ത്യയുടെ സൌരമിഷനായ ആദിത്യ L1 ന് ഭൂമിയിൽ നിന്നുള്ള അകലം ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിൻ്റെ എത്ര ശതമാനമാണ്?
46. താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ സൌരോർജ്ജവികസനത്തിനായുള്ള സ്ഥാപനം/പദ്ധതി അല്ലാത്തത് ഏതാണ്? (i) NSM (National Solar Mission) (ii) NLCIL (Neyveli Lignite Corporation) (iii) NISE (National Institute of Solar Energy)
47. താഴെപ്പറയുന്നവയിൽ ഏത് സംയുക്തത്തിൻ്റെ നിർമ്മാണത്തിനാണ് വനേഡിയം പെൻടോക്സൈഡ് () ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?
48. കലാമിൻ (Calamine) എന്നത് ഏത് ലോഹത്തിൻ്റെ അയിരാണ്?
49. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏത്?
50. ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക് ആരംഭിച്ച സ്ഥലം ഏത്?
51. താഴെപ്പറയുന്നവയിൽ ഏതാണ് ചന്ദ്രയാൻ-3 മിഷൻ റോവർ?
52. കൂത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യമേത്?
53. 1923-ൽ രചിക്കപ്പെട്ട 'ഭൂതരായർ' എന്ന നോവലിൻ്റെ കർത്താവ് ആര്?
54. വെട്ടത്തു സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
55. മഹാകവി പി. കുഞ്ഞിരാമൻ നായരെ കുറിച്ച് മേഘരൂപൻ എന്ന കവിത എഴുതിയത് ആര്?
56. കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ വർഷം ഏത്?
57. 2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏതു രാജ്യം?
58. മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023-ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക്?
59. സെൻസിറ്റീവായ ബാങ്ക്/ഓൺലൈൻ പേയ്മെൻ്റ് വിവരങ്ങൾ ആവശ്യപ്പെട്ട് ഏതെങ്കിലും അജ്ഞാത വ്യക്തി/സ്ഥാപനം വിശ്വസനീയവും ആകർഷകവുമായ രീതിയിൽ നിങ്ങൾക്ക് മെയിൽ അയയ്ക്കുമ്പോൾ, ഇത് ______ ആണ്.
60. പാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രോസസ്സ് ചെയ്‌തുകൊണ്ട് ഇനിപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് നെറ്റ്‌വർക്കുകൾക്കിടയിൽ പാക്കറ്റുകൾ ഫോർവേഡ് ചെയ്യുന്നത് :
61. ഒരു നിർദ്ദിഷ്ട പ്രശ്‌നം പരിഹരിക്കുന്നതിനോ അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട ജോലി ചെയ്യുന്നതിനോ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ______.
62. Daam (ഡാം) ______ ആണ്.
63. യഥാർത്ഥ ലോകത്ത് വെർച്യുൽ ഒബ്ജക്റ്റുകൾ ഓവർലൈഡ് ചെയ്യാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയുടെ പേര് എന്താണ്?
64. ഉപഭോക്ത്യ സംരക്ഷണ നിയമം, 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല ?
65. ദേശീയ വനിതാ കമ്മീഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു :
66. ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണനിയമം, 2005 പ്രകാരം ഇരകളെ നേരിട്ട് ഉപദേശിക്കാൻ (Directly Counsel) ആർക്കാകും?
67. 2005-ലെ വിവരാവകാശ നിയമത്തിന്റെ 2-ാം വകുപ്പിൽ ഇനിപ്പറയുന്നവയ്ക്കുള്ള അവകാശം ഉൾപ്പെടുന്നു :
68. 2012-ലെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരമുള്ള കുറ്റം പ്രത്യേക കോടതി വിചാരണ ചെയ്‌തശേഷം, ഇരയായ കുട്ടിയുടെ തെളിവുകൾ ഇനിപ്പറയുന്ന പരിധിക്കുള്ളിൽ രേഖപ്പെടുത്തണം.
69. പോക്‌സോ നിയമപ്രകാരം കുട്ടി ആരാണ്?
70. ദേശീയ വനിതാ കമ്മീഷൻ 2024-ൻ്റെ അദ്ധ്യക്ഷൻ ആരാണ്?
71. ഒരു ബഹുഭുജത്തിൻ്റെ പുറംകോണുകളുടെ തുക അതിന്റെ അകകോണുകളുടെ തുകയുടെ 2 മടങ്ങാണ്. എങ്കിൽ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട്?
72. 12 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര?
73. ____ എന്ന ശ്രേണിയിലെ എത്രാമത്തെ പദത്തിന്റെ വർഗ്ഗമാണ് 2500?
74. 25,000 രൂപ 8% കൂട്ടുപലിശ നിരക്കിൽ 2 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര?
75.
76. എന്ന ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങളുടെ തുക :
77. ഒരു ചതുർഭുജത്തിലെ കോണളവുകൾ 1:2:3:4 ആയാൽ വലിയ കോൺ എത്ര?
78. ഒരു സംഖ്യയോട് 1 കൂട്ടിയതിൻ്റെ വർഗ്ഗമൂലത്തിൻ്റെ വർഗ്ഗമൂലം 3 ആയാൽ സംഖ്യ എത്ര?
79. ഒരു വൃത്തസ്‌തൂപികയുടെ ആരം 2 മടങ്ങും ഉന്നതി 3 മടങ്ങും വർദ്ധിപ്പിച്ചാൽ വ്യാപ്തം എത്ര മടങ്ങായി വർദ്ധിക്കും?
80. ചിത്രത്തിൽ arc യുടെ അളവ് ആയാൽ യുടെ അളവ് എത്ര?
81. Find out the correct spelling:
82. What is the meaning of 'a dog in the manger policy'?
83. Spot the error: Although he left home early / but he / reached school late / No error
84. 'Facsimile' means:
85. Naveen said, "Need I go at once"? (Change into reported speech)
86. None of the workmen arrived, ______ ?
87. 'Leptospirosis' is related with
88. ______ bird in hand is worth two in ______ bush.
89. He is being accused ______ theft.
90. They have contacted everyone concerned (Change the voice):
91. താഴെ പറയുന്നവയിൽ ശരിയായ വാക്യപ്രയോഗമേത്?
92. താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :
93. “വേദത്തെ സംബന്ധിച്ചത്" ശരിയായ ഒറ്റപ്പദമേത്?
94. 'ക്ഷണികം' എന്ന പദത്തിൻ്റെ വിപരീതപദം ഏതാണ്?
95. താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻറെ ശരിയായ പര്യായ പദങ്ങൾ ഏവ?
96. "അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും കണ്ടെത്തുക :
97. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പദം കണ്ടെത്തുക :
98. 'വിണ്ടലം' ശരിയായ രീതിയിൽ പദം ചേർത്തെഴുതിയിരിക്കുന്നത് ഏതാണ്?
99. 'തലവേദന' എന്ന പദത്തിൻ്റെ ശരിയായ ഘടകപദങ്ങളേത്?
100. ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത്?