53/25
1. 'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. 'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര്?
3. ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
4. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നേതാക്കൻമാരുടെയും അവർ സമരം നയിച്ച സ്ഥലങ്ങളും നല്കിയിരിക്കുന്നു. ഇവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക.
| 1. ബഹദൂർഷാ | a. ഫൈസാബാദ് |
| 2. ഷാമാൽ | b. ലക്നൗ |
| 3. മൗലവി അഹമ്മദുള്ള | c. ഡൽഹി |
| 4. ബീഗം ഹസ്രത്ത് മഹൽ | d. ബരാട്ട് |
5. തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത്?
6. കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര്?
7. താഴെ കൊടുത്തിരിയ്ക്കുന്ന പ്രസ്താവനകൾ പരിശോധിയ്ക്കുക. a. ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്. b. മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിയ്ക്കും.
8. ഭൂമിയുടെ അകക്കാമ്പിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
9. താഴെ കൊടുത്തിരിയ്ക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ്? i. ലാബ്രഡോർ അറ്റ്ലാന്റ്റിക് സമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്. ii. അഗുൽഹാസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്. iii. ഗൾഫ്സ്ട്രീം പസഫിക് സമുദ്രത്തിലെ ഒരു ഉഷ്‌ണ ജലപ്രവാഹമാണ്. iv. ഒയാഷിയോ പസഫിക് സമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്.
10. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?
11. ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കോഡുകളിൽ നിന്നും കണ്ടെത്തുക. a. ദാമോദർ നദി - 1. ആസാമിന്റെ ദുഃഖം b. ഗോദാവരി നദി - 2. ദക്ഷിണ ഗംഗ c. കൊയ്‌ന നദി - 3. മഹാരാഷ്ട്രയുടെ ജീവനാഡി d. ബ്രഹ്മപുത്ര നദി - 4. ഇന്ത്യയുടെ ചുവന്ന നദി
12. താഴെ പറയുന്നവയിൽ ഏത് ധാതുവാണ് 'ബ്രൗൺ ഡയമണ്ട്' എന്ന് അറിയപ്പെടുന്നത്?
13. താഴെപ്പറയുന്നവയിൽ RBI യുമായി ബന്ധമില്ലാത്തത് ഏത്?
14. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം:
15. 'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' (Drain Theory) ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ:
16. താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്:
17. ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു?
18. ഹിൽട്ടൺ-യങ് കമ്മീഷൻ താഴെപ്പറയുന്നവയിൽ എന്തിൻറെ രൂപീകരണവുമായി ബന്ധപ്പെട്ടതാണ്?
19. "നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു". ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് മുകളിൽ തന്നിരിക്കുന്നത്?
20. താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
21. ചേരും പടിചേർക്കുക. ഇന്ത്യൻ ഭരണഘടനാ ഭേദഗതികൾ.
| 1. 42-ാം ഭേദഗതി | A. വകുപ്പ് 21 A | I.ത്രിതലപഞ്ചായത്ത് |
| 2. 44-ാം ഭേദഗതി | B. XI-ാം പട്ടിക | II.മൗലികകടമകൾ |
| 3. 73-ാം ഭേദഗതി | C. വകുപ്പ് 300 A | III. വിദ്യാഭ്യാസം മൗലിക അവകാശം |
| 4. 86-ാം ഭേദഗതി | D. ചെറിയ ഭരണഘടന | IV. 1978 |
22. താഴെ തന്നിരിക്കുന്നവയിൽ കൺകറൻ്റ് ലിസ്റ്റിൽ പെട്ടത് ഏതൊക്കെ വിഷയങ്ങളാണ്?
23. രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
24. ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത്/ഏതൊക്കെ?
25. ഇന്ത്യൻ രാഷ്ട്രപതി ആഗ്ലോ-ഇന്ത്യൻ സമൂഹത്തിലെ രണ്ട് അംഗങ്ങളെ ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്ന രീതി നിറുത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത്?
26. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ? a. ഇന്ത്യയിലെ, നിയമസഭ, ലോകസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കാൻ അധികാരം ഡീലിമിറ്റേഷൻ കമ്മീഷനാണ്. b. ഡീലിമിറ്റേഷൻ കമ്മീഷൻ്റെ ഉത്തരവുകളെ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല. c. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചത് 1951 ലാണ്. d. ഇതിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
27. ഇന്ത്യൻ ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്/ഏതൊക്കെ? I. ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പാണ് 280. II. ഇതിന്റെ കാലാവധി അഞ്ചുവർഷമാണ്. III. ഇന്ത്യൻ ധനകാര്യ കമ്മീഷൻ്റെ ആസ്ഥാനം മുംബൈ ആണ്. IV. Dr. അരവിന്ദ് പനഗരിയയാണ് ഇതിൻ്റെ ചെയർമാൻ.
28. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതല്ലാം? i. സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണം. ii. 15 ദിവസത്തിനകം തൊഴിൽ നൽകാത്തപക്ഷം തൊഴിൽ രഹിത വേതനം നൽകണം. iii. തൊഴിൽ ചെയ്യാൻ സന്നദ്ധരായാൽ അപേക്ഷിച്ച് 15 ദിവസത്തിനകം തദ്ദേശീയ ജോലികൾ നൽകണം.
29. 'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) നിൽ എത്ര അംഗങ്ങൾ ഉണ്ട്?
30. താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത്?
31. “കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയർമാൻ ചുമതല വഹിക്കുന്നതാര്?
32. "ഇന്ത്യൻ മാനുവൽ ഓഫ് പ്ലാൻ്റ് എക്കോളജി" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
33. താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത്? i. യു. എൻ. ഇ. പി. സ്ഥാപിതമായ വർഷം 1972 ആണ്. ii. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് ആരംഭിച്ച വർഷം 1971 ആണ്. iii. ഗ്രീൻ ക്രോസ് ഇൻ്റർ നാഷണൽ സ്ഥാപിച്ച വർഷം 1995 ആണ്.
34. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്? i. സാൽമോണെല്ല ടൈഫി പരത്തുന്ന ടൈഫോയിഡ് രോഗികളിൽ രോഗം കാഠിന്യ മേറുന്ന സന്ദർഭങ്ങളിൽ കുടലിൽ ദ്വാരങ്ങൾ കാണപ്പെടുന്നു. ii. പ്ലാസ്മോഡിയം പരത്തുന്ന മലേറിയ രോഗത്തിൽ വിറയലോടു കൂടിയ ശക്തമായ പനി ലക്ഷണമായി കാണപ്പെടുന്നു. iii. ഹീമോഫിലസ് ഇൻഫ്ലുവൻസ ഉണ്ടാക്കുന്ന ന്യൂമോണിയ രോഗികളിൽ പനി, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു.
35. മനുഷ്യന്റെറെ പലരീതിയിലുള്ള ഇടപെടലുകൾ ഭീമമായ രീതിയിൽ ജീവികളുടെ വംശനാശനത്തിന് കാരണമാകുന്നുവെന്ന് വെളിവാക്കുന്ന "ആറാം വംശനാശം: ഒരു അസ്വാഭാവിക ചരിത്രം" ("The Sixth Extinction : An Unnatural History") എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
36. ഒരു നിശ്ചിത അളവിൽ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ അനുവദിക്കുന്ന ഒരു പെർമിറ്റാണ്:
37. കോളേജ് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തി ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതിയുടെ പേര്?
38. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരം കൂടുന്നതനുസരിച്ച് ഗുരുത്വാകർഷണം എങ്ങനെ?
39. ഒരു ഗോളീയ ദർപ്പണത്തിൻ്റെ വക്രതാദൂരം 15.0 cm ആണ്. അതിന്റെ ഫോക്കസ് ദൂരം:
40. എയർക്രാഫ്റ്റ് ലാൻഡിംഗ് ഗിയർ പ്രവർത്തനത്തോട് ബന്ധമില്ലാത്തത് ഏത്?
41. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് നേട്ടം?
42. പദാർത്ഥകണികകളുടെ ദ്വൈതസ്വഭാവം (Dual Nature) ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ:
43. എന്ന കോർഡിനേഷൻ സംയുക്തത്തിലെ കോപ്പറിന്റെ ഓക്സീകരണാവസ്ഥ എത്ര?
44. താഴെ കൊടുത്തിരിക്കുന്നവയിൽ ല്യൂവിസ് ബേസ് (Lewis Base) അല്ലാത്തത് ഏത്?
45. 2023-ലെ രസതന്ത്ര നൊബേൽ പ്രൈസ് ഏതിൻ്റെ കണ്ടുപിടിത്തത്തിനായാണ് നൽകപ്പെട്ടത്?
46. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
47. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
48. താഴെ പറയുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട വ്യക്തിയെ തിരിച്ചറിയുക.
49. ICC ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റു (പുരുഷന്മാർ)മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.
50. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
51. ആയാൽ n-ന്റെ വില എത്ര?
52. ഒരാൾ ഒരു ഡസൻ ബാഗുകൾ 4,920 രൂപക്ക് വിറ്റപ്പോൾ 18% നഷ്ടമുണ്ടായി. 15% ലാഭം അയാൾക്ക് കിട്ടണമെങ്കിൽ ഓരോ ബാഗും എത്ര രൂപക്ക് വിൽക്കണം?
53. ആയാൽ x-ൻറെ വില എത്ര?
54. രാജുവിന് ഒരു പരീക്ഷക്ക് 455 മാർക്ക് കിട്ടി. ഇത് ആകെ മാർക്കിന്റെ 91% ആയാൽ ആകെ മാർക്ക് എത്ര?
55. സാമാന്തരികം ABCD-ൽ AB, AD എന്നീ വശങ്ങളിലേക്കുള്ള ലംബങ്ങൾ യഥാക്രമം 5 cm, 20 cm ഉം ആണ്. സാമാന്തരികത്തിന്റെ വിസ്തീർണ്ണം 160 ആയാൽ അതിന്റെ ചുറ്റളവ് എത്ര?
56. ഒറ്റയാനെ കണ്ടെത്തുക. 8, 27, 64, 100, 125, 216, 343
57. 2018 ജനുവരി 1 തിങ്കൾ ആയാൾ 2022 ജനുവരി 1 ഏതു ദിവസം?
58. വിട്ടുപോയ സംഖ്യ കണ്ടെത്തുക. 3, 7, 16, 35, 74, ____
59. '+' എന്നത് '' നെയും '-' എന്നത് '' നെയും, '' എന്നത് '-' നെയും, '' എന്നത് '+' നെയും സൂചിപ്പിക്കുന്നുവെങ്കിൽ ന്റെ വില എത്ര?
60. ഒരു പ്രത്യേക കോഡ് ഭാഷയിൽ 'CAT' എന്നത് 9 ആയും 'DEER' എന്നത് 11 ആയും കോഡ് ചെയ്തിരിക്കുന്നു. എന്നാൽ ഈ കോഡ് ഭാഷയിൽ 'ELEPHANT' എന്നത് എങ്ങനെ രേഖപ്പെടുത്തും?
61. The quality of the oranges ________ not satisfactory.
62. He ________ 10 years of service by next March.
63. None of us played the game well, ________?
64. If you had reached the venue at the right time, you ________ the Chief Guest.
65. Teacher could not ________ beating the student for his misbehaviour.
66. The correctly spelt word is
67. The court observed the agreement null and void. Here 'null and void' means
68. Pick out the word for a person who does not believe in and is strongly against accepted ideas, traditions, images etc.
69. Change into reported speech. He said, "will you listen to such an advice?"
70. Expand "UPI".
71. 'അവൻ' എന്ന പദം പിരിച്ചെഴുതുക.
72. ആദേശസന്ധിയ്ക്ക് ഉദാഹരണമാണ്
73. Archetype എന്നതിൻ്റെ മലയാളം
74. 'ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്ത്?
75. ഒറ്റപ്പദം കണ്ടെത്തി എഴുതുക - 'തിതീർഷ'
76. ചുവടെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
77. കുതിരയുടെ പര്യായമല്ലാത്തത് ഏത്?
78. കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
79. പൂജകബഹുവചനത്തിന് ഉദാഹരണമേത്?
80. 'കരണി പ്രസവം' എന്ന ശൈലിയുടെ അർത്ഥമെന്ത്?
81. അബ്കാരി നിയമ പ്രകാരം:
82. ENA-യുടെ പൂർണ്ണ നാമം:
83. NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്?
84. 'Gauging' (ഗേജിങ്) എന്നത്:
85. NDPS നിയമ പ്രകാരം മജിസ്ട്രേറ്റിന്റെയോ ഗസ്റ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നിധ്യത്തിൽ അല്ലാതെ, മയക്കുമരുന്ന് കൈവശം സൂക്ഷിച്ചിരുന്ന ഒരാളുടെ ദേഹപരിശോധന നടത്തുകയാണെങ്കിൽ, ദേഹപരിശോധന കഴിഞ്ഞ് എത്ര മണിക്കൂറിനുള്ളിൽ ആയതിൻ്റെ റിപ്പോർട്ട് ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ തന്റെ തൊട്ടു മുകളിലുള്ള മേലുദ്യോഗസ്ഥന് നൽകണം?
86. അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം?
87. ഒരാൾ തന്റെ സുഹൃത്തിൻ്റെ ജന്മദിനത്തിന് അംഗീകൃത മദ്യഷോപ്പിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി സുഹൃത്തിന് സമ്മാനമായി നൽകി. അബ്‌കാരി നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന: i. സർക്കാർ അംഗീകൃത മദ്യ ഷോപ്പിൽ നിന്നും മദ്യം വാങ്ങി സമ്മാനമായി നൽകുന്നത് കുറ്റകരമല്ല. ii. ഏതു മദ്യവും സമ്മാനമായി നൽകാം. iii. മദ്യം സമ്മാനമായി നല്കാൻ പാടില്ല. iv. മദ്യം സമ്മാനമായി നൽകിയ ആളുടെ പേരിൽ കേസെടുക്കാം.
88. കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം: i. മഹാത്മാഗാന്ധി ജയന്തി ദിനം ii. ശ്രീ നാരായണഗുരു ജയന്തി ദിനം iii. ശ്രീ നാരായണഗുരു സമാധി ദിനം iv. മഹാത്മാഗാന്ധി ചരമ ദിനം
89. ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്:
90. 1953-ലെ വിദേശമദ്യ ചട്ട പ്രകാരം എക്സൈസ് കമ്മീഷണർ അനുവദിക്കുന്ന സ്പെഷ്യൽ ലൈസൻസ് ആയ FL-6 ലൈസൻസ്-ൻ്റെ നിലവിലെ ലൈസൻസ് ഫീസ് എത്രയാണ്?
91. കേരളത്തിൽ വിൽപ്പനക്ക് അനുവദനീയമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായ “ജിൻ" എന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിൻ്റെ വീര്യം എത്രയാണ്?
92. കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ്?
93. COTPA ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് പൊതു സ്ഥലങ്ങളിൽ പുകവലിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്?
94. COTPA ആക്ട് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർദ്ദിഷ്ട ദൂരപരിധിക്കുള്ളിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. അപ്രകാരമുള്ള ദൂരപരിധി എത്രയാണ്?
95. ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
96. കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ്?
97. വിമുക്തി മിഷൻ്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ്?
98. കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം?
99. 2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ മേഖലയുടെ ചിത്രം മന:പൂർവ്വമോ ബോധപൂർവ്വമോ പകർത്തുകയോ, പ്രസദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ ഏത്?
100. 2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരാൾ മറ്റേതെങ്കിലും വ്യക്തിയുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ സവിശേഷത വഞ്ചന പരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ ഏത്?