23/2025
1. താഴെ കൊടുത്ത പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധമില്ലാത്തത് ഏത് ? i) കോൺഗ്രസിൻറെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു. ii) ജവഹർലാൽ നെഹ്രു കോൺഗ്രസ് അധ്യക്ഷനായി. iii) സിവിൽ നിയമ ലംഘന സമരം ആരംഭിക്കാൻ തീരുമാനിച്ചു. iv) 1930 ആഗസ്ത് 15ന് സ്വതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു.
2. മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ? i) 1939 ൽ കെ. പി. സി. സി. പ്രസിഡണ്ടായിരുന്നു. ii) 1930 ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. iii) അൽ അമീൻ പത്രത്തിൻറെ സ്ഥാപകനായിരുന്നു. iv) ഫോർവേഡ് ബ്ലോക്കിൻ്റെ കേരള ഘടകം പ്രസിഡണ്ടായിരുന്നു.
3. താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ? i) ഫ്രഞ്ച് വിപ്ലവം - ബാസ്റ്റൈലിൻറെ പതനം ii) റൂസ്സോ - സാമൂഹ്യ കരാർ iii) സൺയാറ്റ് സൺ - റഷ്യൻ വിപ്ലവം iv) WTO - 1995-ൽ സ്ഥാപിച്ചു
4. താഴെ കൊടുത്ത പ്രസ്താവനകളിൽ രാജാറാം മോഹൻ റോയിയുമായി ബന്ധപ്പെട്ട ശരിയേത് i) മിറത്-ഉൽ-അക്ബർ എന്ന വാരിക ആരംഭിച്ചു. ii) ആത്മീയ സഭ സ്ഥാപിച്ചു. iii) തുഹ്ഫതുൽ മുവഹിദീൻ എന്ന ഗ്രന്ഥം എഴുതി. iv) സംബാദ് കൌമുദി എന്ന വാരിക തുടങ്ങി.
5. താഴെ കൊടുത്ത ചരിത്ര സംഭവങ്ങൾ പരിശോധിച്ച് ശരിയായ കാലഗണനാ ക്രമം ഏതെന്ന് കണ്ടെത്തുക i) ഗുരുവായൂർ സത്യാഗ്രഹം ii) ക്ഷേത്ര പ്രവേശന വിളംബരം iii) വൈക്കം സത്യാഗ്രഹം iv) മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനം
6. താഴെ കൊടുത്തവയിൽ നിന്ന് ശരിയായ ജോടി കണ്ടെത്തുക. i) നീലദർപ്പൺ - ദീനബന്ധുമിത്ര ii) ഹിന്ദ് സ്വരാജ് - ബി. ആർ. അംബേദ്ക്കർ iii) ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു - മൌലാന അബ്ദുൽ കലാം ആസാദ് iv) തോട്ട്സ് ഓൺ പാക്കിസ്ഥാൻ - എം. എൻ. റോയി
7. ഗ്രാനൈറ്റ് ഏതു തരം ശിലകൾക്കുദാഹരണമാണ്
8. ഇന്ദ്രാവതി, ശബരി എന്നീ നദികൾ ഏത് ഉപദ്വിപീയ നദിയുടെ പോഷക നദികളാണ്
9. കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ ഏതു പേരിലറിയപ്പെടുന്നു
10. നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൻറെ (NRSC) ആസ്ഥാനം എവിടെയാണ്
11. 'ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത്
12. ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തിൻറെ അളവ് കുറയ്ക്കുന്നതിനെ വിളിക്കുന്ന പേരെന്ത്
13. ഇന്ത്യയുടെ റിസർവ് ബാങ്കിൻ്റെ ഇപ്പോഴത്തെ ഗവർണർ ആരാണ്
14. താഴെക്കൊടുത്തിട്ടുള്ളവയിൽ പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ്
15. നബാർഡ് സ്ഥാപിതമായ വർഷം
16. ഇപ്പോഴത്തെ ലോകബാങ്ക് പ്രസിഡണ്ട് ആരാണ്
17. ഇന്ത്യയിൽ ആദ്യത്തെ ഔദ്യേഗിക സെൻസസ് നടന്ന വർഷം ഏത്
18. സുവർണ്ണ വിപ്ലവം (Golden Revolution) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
19. ഒരു പ്രത്യേക രോഗം മൂലം അകാലത്തിൽ മരണമടയുന്ന ആളുകളുടെ എണ്ണം അളക്കുന്ന സൂചിക
20. ദിനേശ് ഗോസ്വാമി കമ്മിറ്റിയുടെ പരിഗണനാ വിഷയം
21. 1. സ്വകാര്യതയ്ക്കുള്ള അവകാശ ഭരണഘടനയുടെ അനുച്ഛേദം 21 റെ ഭാഗമാണ്. 2. ജീവനോപാധികൾ തേടുവാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ഭാഗമാണ്. മുകളിൽ കൊടുത്ത പ്രസ്താവനകളിൽ ശരിയായതേത്
22. ഇന്ത്യൻ ഭരണഘടനയുടെ ആമുഖപ്രകാരം ഏറ്റവും ശരിയായ പ്രസ്താവന ഏത്
23. ഭരണകക്ഷിയിലെ അംഗങ്ങൾ മാത്രം അധ്യക്ഷനാകുന്ന പാർലമെൻ്ററി കമ്മിറ്റി
24. സെട്രൽ വിസ്ത പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്
25. ഭരണഘടന ദിനമായി ആചരിക്കുന്നത്
26. പഞ്ചായത്തിരാജ് സംവിധാനത്തിന് ഭരണഘടന പദവി നൽകിയ കമ്മിറ്റി
27. പെൺകുട്ടികൾക്ക് സ്വയം രക്ഷയ്ക്കായി ആയോധന കലകളിൽ പരിശീലനം നൽകി ആത്മവിശ്വസം വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ്
28. താഴെപ്പറയുന്നവയിൽ സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് i) ഇന്ത്യൻ ഭരണഘടനയുടെ 315 വകുപ്പിലാണ് സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ii) സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നത് ഗവർണർ ആണ്. iii) സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാൻ്റെ കാലാവധി 5 വർഷമാണ്.
29. കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ ആരാണ്
30. 2024-ൽ പാരീസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം ആരാണ്
31. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണനായ പ്രായപൂർത്തിയായ ഒരു വ്യക്തി ഗ്രാമപഞ്ചായത്തിൽ തൊഴിലിന് അപേക്ഷ നൽകിയാൽ എത്ര ദിവസത്തിനുള്ളിൽ തൊഴിൽ നൽകാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിന് ഉണ്ട്
32. 2024-ൽ പ്രഖ്യാപിച്ച 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്
33. താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ? i) 2005 ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്വയം ഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ. ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്. iii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്നുവർഷമോ, അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും.
34. മലമ്പനിയുടെ രോഗകാരിയായ പ്ലാസ്മോഡിയം താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു
35. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകൾക്ക് വൈകല്യം സംഭവിച്ച് പ്രോട്ടീൻ ഉത്പാദനം തകരാറിലാവുന്ന ജനിതക രോഗം ഏത്
36. തലച്ചോറിൽ ഡോപാമിൻ എന്ന നാഡീയ പ്രേഷകത്തിൻ്റെ ഉത്പാദനം കുറയുകയും മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകൾ നശിക്കുകയും ചെയ്യുന്ന രോഗം ഏത്
37. അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏത്
38. സൊമാറ്റോട്രോപിൻ്റെ അമിത ഉത്പാദനം മൂലം വളർച്ചാഘട്ടത്തിനു ശേഷം മുഖം, താടിയെല്ല്, വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥികൾ വളരുന്ന അവസ്ഥയെ പറയുന്ന പേരെന്ത്
39. ലോക പ്രമേഹദിനമായി ആചരിക്കുന്നത് എപ്പോൾ
40. കാശിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
41. സൈലന്റ്റ് സ്പ്രിങ്ങ് (Silent Spring) എന്ന പ്രസിദ്ധ പുസ്തകം രചിച്ചത് ആര്
42. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ്
43. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്
44. താഴെ തന്നിട്ടുള്ളവയിൽ സ്ഥിതികോർജവുമായി ബന്ധപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ തെരഞ്ഞെടുക്കുക. i) അമർത്തിയ സ്പ്രിങ് ii) ഓടിക്കൊണ്ടിരിക്കുന്ന വാഹനം iii) ഡാമിൽ സംഭരിച്ചിട്ടുള്ള ജലം
45. ISRO നിർമ്മിക്കുന്ന, ബഹിരാകാശത്തേക്ക് പോയി വരാൻ ഉപയോഗിക്കാവുന്ന (RLV-Reusable Launch Vehicle) വാഹനത്തിന് നൽകിയിരിക്കുന്ന പേര്
46. ഇതിൽ ഏതാണ് ISRO യുടെ ആദ്യ സൌര്യ ദൌത്യം
47. ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പിൽ മുകളിലേക്ക് പോകുംത്തോറും ലോഹഗുണം
48. അമോണിയം സൾഫേറ്റ്
49. നാഡീ വ്യവസ്ഥയ്ക്ക് ഉത്തേജനം നല്കുന്ന ഏത് ആൽക്കലോയ്‌ഡ് ആണ് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്നത്
50. താഴെപറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.
51. വായു കുമിളകൾ താഴെ നിന്ന് ജലത്തിൻറെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോൾ വികസിക്കുന്നു. ഇത് ഏതിൻ്റെ ഒരു ഉദാഹരണമാണ്
52. ചുവടെ നൽകിയിരിക്കുന്നവയിൽ ഏതു നോവലിലാണ് 'അള്ളപ്പിച്ച മൊല്ലാക്ക' എന്ന കഥാപാത്രമുള്ളത് ?
53. മാധവ് ഗാഡ്‌ഗില്ലിൻറെ പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന കൃതിക്ക് അവതാരിക എഴുതിയതാരാണ്
54. കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ്
55. 2023 ലെ പുരുഷവിഭാഗം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻ്റിൽ മൂന്നാം സ്ഥാനത്തു വന്ന രാജ്യം
56. തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകൃതമായ ആദ്യ പത്രം ഏതാണ്
57. സംസ്ഥാന കായികദിനം എന്നാണ്
58. കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്
59. കമ്പ്യൂട്ടർ ഉപയോക്താവും കമ്പ്യൂട്ടർ ഹാർഡ് വെയറും തമ്മിലുള്ള ഒരു ഇൻറർഫേസായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഏതാണ്
60. വ്യത്യസ്ത പ്രേട്ടോക്കോളുകൾ പിന്തുടരുന്ന രണ്ട് നെറ്റ് വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേര് എഴുതുക.
61. കൂട്ടത്തിൽ ചേരാത്തത് തിരഞ്ഞെടുക്കുക.
62. കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് രൂപം നൽകിയിട്ടുള്ള കേന്ദ്രീകൃത പോർട്ടലിൻറെ പേര്
63. IT Act, 2000 ത്തിലെ സെക്ഷൻ 66F എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്
64. 2005-ലെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കിൽ അതിനുള്ള മറുപടി നൽകേണ്ടുന്ന സമയ പരിധി എത്രയാണ്
65. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമപ്രകാരം വിശദമായ പരിശോധനയോ അല്ലെങ്കിൽ മറ്റു ടെസ്റ്റുകളോ ആവശ്യമായ വസ്തുക്കളുടെ മേലിലുള്ള പരാതി തീർപ്പാക്കേണ്ടുന്ന സമയ പരിധി എത്ര
66. താഴെ കൊടുത്തിരിക്കുന്നവ ഏത് നിയമങ്ങളുടെ വകുപ്പുകളിൽ പെട്ടതാണ് ? i) പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമം പ്രദാനം ചെയ്യുന്നത്. ii) ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം.
67. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്
68. താഴെ പറയുന്നവ ഏതു നിയമത്തിൻ്റെ പ്രധാന സവിശേഷതകളാണ് i) പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്ന നിയമാണിത്. ii) ആക്ട് പ്രകാരം പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് വ്യവസ്ഥയില്ല.
69. താഴെ തന്നിട്ടുള്ളതിൽ നിന്ന് ഒപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ അഥവാ ഒ. സി. ആർ ഏത് ?
70. ലോക്സഭയെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
i) ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. ii) 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൌരനും ലോകസഭയിലേക്ക് മത്സരിക്കാം. iii) ലോക്സഭയിലെ ആകെ അംഗസംഖ്യ 540 ആണ്. iv) 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൌരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്.
71. ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുക എത്ര ?
72. രണ്ട് അർദ്ധഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അനുപാതം 1 :2 ആണെങ്കിൽ അവയുടെ ഉപരിതല വിസ്തീർണ്ണങ്ങൾ തമ്മിലുള്ള അനുപാതം എത്ര
73. SSLC പരീക്ഷയിൽ 11 കുട്ടികളുടെ മാർക്കുകൾ 38, 30, 25, 20, 24, 33, 27, 36, 32, 28, 24 ആയാൽ മാർക്കുകളുടെ മീഡിയൻ എത്ര
74. ഒരു ക്ലോക്കിൽ സമയം 8.20 pm കാണിക്കുന്നു എങ്കിൽ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
75.
76. ഒരു കോഡ് ഭാഷയിൽ WHITE എന്ന വാക്ക് ZKLWH എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ BLACK എന്ന വാക്കിനെ സൂചിപ്പിക്കുന്നത് എങ്ങനെയാണ്
77. ഒറ്റയാനെ കണ്ടെത്തുക: 59, 73, 87, 47
78. രാമു തൻ്റെ ഓഫീസിൽ നിന്ന് കിഴക്കോട്ട് 40m നടക്കുന്നു. അവിടെ നിന്ന് വലത്തോട്ട് 8m നടന്നു. ശേഷം വലത്തോട്ട് തിരിഞ്ഞ് 25m നടന്നു. എങ്കിൽ രാമു തൻ്റെ ഓഫീസിൽ നിന്ന് എത്ര മീറ്റർ അകലെയാണ്
79. ഒരു ക്യൂവിൽ ദീപ പിന്നിൽ നിന്ന് ഒൻപതാമതും മുന്നിൽ നിന്ന് ഏഴാമതും ആണെങ്കിൽ എത്ര പേർ ക്യൂവിലുണ്ട് ?
80.
81. Fill in the blank using the appropriate form of the verb. Usually they play cricket but now they ______ football.
82. Select the appropriate question tag. They rarely visit us, ______?
83. Select the suitable phrasal verb. The proposal was ______ due to lack of funds.
84. 'I think the manger is dragging his feet in this case'. This sentence can be interpreted as
85. Complete the sentence using the correct option. If I had a car, I ______.
86. Which among the following is a synonym of the word disposition ?
87. Change into comparative degree. Rajiv is the tallest boy in the class.
88. A group of soldiers is called
89. Pick out the correctly spelt word from the following.
90. Change into indirect speech. Rita asked Ramesh, "Do you know the answer ?"
91. വിപരീതപദം എഴുതുക - ശുദ്ധം
92. കൂടിച്ചേരാനുള്ള സ്ഥലം എന്ന് അർത്ഥം വരുന്ന വാക്ക്
93. ചേർത്തെഴുതുക - സത് + ഭാവം
94. ശരിയായ ജോഡി ഏത്
95. എതിർലിംഗം എഴുതുക - ലേഖകൻ
96. ഒറ്റപ്പദം എഴുതുക - ക്ഷമിക്കാൻ പറ്റാത്തത്
97. പിരിച്ചെഴുതുക - മരങ്ങൾ
98. ശരിയായ പദം എഴുതുക.
99. വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത്
100. 'Too many cooks spoil the broth' എന്നതിന് സമാനമായ മലയാള പഴഞ്ചൊല്ല്