128/2024
1. താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം? (i) കുളച്ചൽ യുദ്ധം നടന്നത് 1748 ലാണ് (ii) കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചു സൈന്യത്തെ പരാജയപ്പെടുത്തി (iii) കേരളത്തിൽ ആദ്യമായി എത്തിയ വിദേശശക്തി ഡച്ചുകാരായിരുന്നു (iv) ഡച്ചു ഗവർണ്ണർ ആയിരുന്ന വാൻറിഡിൻ്റെ നേത്യത്വത്തിലാണ് 'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്
2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഏക മലയാളി ചേറ്റൂർ ശങ്കരൻ നായരാണ്. ഇദ്ദേഹം ഏതു സമ്മേളനത്തിലാണ് അദ്ധ്യക്ഷത വഹിച്ചത്?
3. എ.പി.ജെ. അബ്ദുൾ കലാമുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം? (i) ഇദ്ദേഹം ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നറിയപ്പെടുന്നു (ii) തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത് (iii) ഇദ്ദേഹം 'അഗ്നിസാക്ഷി' എന്ന ഗ്രന്ഥം എഴുതി (iv) ഇദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയായിരുന്നു
4. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ചതാര്?
5. 'ഫ്രഞ്ചുവിപ്ലവത്തിൻ്റെ പ്രവാചകൻ' എന്നറിയപ്പെടുന്നത് ആര്?
6. കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?
7. പ്രസ്‌താവന 1 : സമമർദ്ദരേഖകൾ തമ്മിലുള്ള അകലം കൂടുതലാണെങ്കിൽ മർദ്ദ ചെരിവ് കൂടുതലായിരിക്കും പ്രസ്താവന 2 : മദ്ധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
8. കേരളത്തിൽ കൂടുതലായി അനുവർത്തിച്ച് വരുന്ന കാർഷിക സമ്പ്രദായം :
9. ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ സീസണിൽ രൂപം കൊള്ളുന്നതും ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നതുമായ ഉച്ചമർദ്ദമേഖല :
10. ഉപദ്വീപിയ ഇന്ത്യൻ നദികളിൽ കിഴക്കോട്ട് ഒഴുകുന്നവയെയും പടിഞ്ഞാറോട്ട് ഒഴുകുന്നവയെയും തമ്മിൽ വേർതിരിക്കുന്ന ജലവിഭാജകം ഏത്?
11. താഴെ തന്നിരിക്കുന്നവയിൽ ഹിമാലയ പർവ്വതവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
12. സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ ഭൂപട നിർമ്മാണചരിത്രം വിവരിക്കുന്ന 'ഭൌമചാപം - ഇന്ത്യൻ ഭൂപട നിർമ്മാണത്തിൻ്റെ വിസ്‌മയചരിത്രം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :
13. ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത്? (i) ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു (ii) ഇന്ത്യയിൽ ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു (iii) ഹരിതവിപ്ലവം ധനിക കർഷകരും ദരിദ്ര കർഷകരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു (iv) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി
14. ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം :
15. WTO നിലവിൽ വന്ന വർഷം :
16. ലോക ബാങ്കിന്റെ മറ്റൊരു പേര്
17. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഉണ്ടായ കാരണങ്ങൾ (i) ഗൾഫ് യുദ്ധം (ii) വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ് (iii) ഉയർന്ന ഫിസിക്കൽ കമ്മി (iv) പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്
18. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ :
19. 2022-2023 ലെ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത് ആര്?
20. ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) 'ഞങ്ങൾ ഭാരതജനങ്ങൾ' എന്നു പറഞ്ഞുകൊണ്ടാണ് ആമുഖം തുടങ്ങുന്നത് (ii) 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ' എന്നാണ് ആമുഖം തുടങ്ങുന്നത് (iii) സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി ഉറപ്പു നൽകുന്നു
21. ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) മൌലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത് (ii) നിർദ്ദേശക തത്വങ്ങൾ ഐറിഷ് ഭരണഘടനയിൽ നിന്നാണ് കടമെടുത്തത് (iii) നിയമനിർമ്മാണ പ്രക്രിയ കനേഡിയൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്
22. റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ (ii) സുപ്രീം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവൂ (iii) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം.
23. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) കമ്മീഷന് ശിക്ഷ വിധിക്കാനുള്ള അധികാരമില്ല (ii) ഗവണ്മെന്റ്റിനോട് ശുപാർശ ചെയ്യാനുള്ള അവകാശം മാത്രമേ ഉള്ളൂ (iii) കമ്മീഷൻ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കാൻ കോടതിയോട് ശുപാർശ നൽകാം
24. നിർദ്ദേശക തത്വവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) നിർദ്ദേശകതത്വങ്ങൾ നീതിയുക്തമാണ് (Justiciable) (ii) മൌലിക അവകാശങ്ങൾക്ക് പുറമെയുള്ള ചില അവകാശങ്ങൾ (iii) സമൂഹം കൈക്കൊള്ളേണ്ട ചില ഉദ്ദേശ ലക്ഷ്യങ്ങളാണ് ഇവ
25. ചുവടെ ചേർക്കുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവന ഏത്? (i) ഏക പൌരത്വ നിയമം (Uniform Civil Code) (ii) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക (iii) ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കുക
26. ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഉപരാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത് (ii) ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് (iii) സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിൽ അംഗങ്ങളല്ല
27. കോടതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് സുപ്രീം കോടതിയെയാണ് (ii) കീഴ്കോടതികൾ സിവിൽ, ക്രിമിനൽ, സ്വഭാവമുള്ള കേസുകൾ പരിഗണിക്കുന്നു (iii) സുപ്രീംകോടതിക്ക് പ്രസിഡൻ്റിന് ഉപദേശം നൽകാം
28. കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായതേത്? (i) വിദേശകാര്യം (ii) പോസ്റ്റ് ആന്റ് ടെലഗ്രാഫ് (iii) കൃഷി
29. താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയേത്? (i) പൊതുജനാരോഗ്യം സംസ്ഥാന ലിസ്റ്റിലെ ഒരു വിഷയമാണ് (ii) വനം കൺകറൻ്റ് ലിസ്റ്റിലെ വിഷയമാണ് (iii) സൈബർ നിയമങ്ങൾ ശിഷ്ടാധികാരങ്ങളിൽ (Residuary Powers) വരുന്നതാണ്
30. ചുവടെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്? (i) 73-ാം ഭേദഗതിയെ 'ചെറുഭരണഘടന' എന്നറിയപ്പെടുന്നു (ii) 74-ാം ഭേദഗതിയിലൂടെ നഗരപാലികാസമ്പ്രദായം കൊണ്ടുവന്നു (iii) അനുച്ഛേദം 32 പ്രകാരം സുപ്രീംകോടതിക്ക് 'റിട്ട്' പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്
31. കേരള വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ചെയർപേഴ്‌സൺ ശ്രീമതി സതീദേവിയാണ് (ii) സ്ത്രീകൾക്ക് ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു നൽകാനാണ് കമ്മീഷൻ രൂപീകൃതമായത് (iii) കമ്മീഷന് ശിക്ഷാ നടപടികൾ സ്വീകരിക്കാനുള്ള അധികാരമുണ്ട്
32. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) എ. ഷാജഹാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ (ii) നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പ്രധാന ധർമ്മം (iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക
33. മൌലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പതിനൊന്ന് മൌലിക കർത്തവ്യങ്ങളാണുള്ളത് (ii) അനുച്ഛേദം 51-A - യിലാണ് കർത്തവ്യങ്ങൾ ഉൾപ്പെടുന്നത് (iii) ഭരണഘടനയിലെ ഭാഗം IV A യിൽ കർത്തവ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു
34. കോവിഡിനെതിരായി എം.ആർ.എൻ.എ. വാക്‌സിൻ വികസിപ്പിച്ചതിന് 2023-ലെ വൈദ്യശാസ്ത്ര നോബൽ നേടിയ വ്യക്തി ആര്?
35. ചീറ്റപദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളെ ഏത് ദേശീയോദ്യാനത്തിലാണ് പുനരധിവസിപ്പിച്ചത്?
36. നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ്
37. താഴെ തന്നിരിക്കുന്നവയിൽ നിന്നും പരസ്‌പരവിരുദ്ധമായി പ്രവർത്തിക്കാത്ത ജോഡി കണ്ടെത്തുക :
38. കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലം ഉണ്ടാകുന്ന രോഗം :
39. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏതാണ്?
40. മന്തുരോഗം ഉണ്ടാക്കുന്ന രോഗാണു ഏത്?
41. എൻസൈമുകളില്ലാത്ത ദഹനരസം
42. താഴെ തന്നിരിക്കുന്നവയിൽ ദൂരത്തിന്റെ യൂണിറ്റ് ഏത്? (i) മീറ്റർ (ii) പ്രകാശവർഷം (iii) കാൻഡില
43. മഴവില്ല് ഉണ്ടാകുന്നതിന് കാരണം എന്ത്?
44. മണ്ണെണ്ണയുടെ ആപേക്ഷികസാന്ദ്രത എത്ര? മണ്ണെണ്ണയുടെ സാന്ദ്രത ആണെങ്കിൽ
45. ആദിത്യ-L1 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത്?
46. ചന്ദ്രയാൻ-3 ദൌത്യത്തിലെ ലൂണാർ റോവറിന്റെ പേര് എന്ത്?
47. എന്താണ് കേവലപൂജ്യം ഊഷ്‌മാവ്?
48. S ബ്ലോക്ക് P ബ്ലോക്ക് മൂലകങ്ങളെ ചേർത്തു പറയുന്ന പേര് :
49. ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം
50. പുതുതായി കണ്ടുപിടിച്ച കാർബണിൻ്റെ രൂപാന്തരത്വം:
51. ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
52. ഉചിതമായത് ചേർത്തെഴുതുക :
| (i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചീടുകെന്നേ വരൂ! | (1) പി.പി. രാമചന്ദ്രൻ |
| (ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം | (2) ഒ.പി. സുരേഷ് |
| (iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞ | (3) കെ.ആർ. ടോണി |
| (iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന് | (4) റഫീക്ക് അഹമ്മദ് |
| (5) അൻവർ അലി |
53. ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തെരെഞ്ഞെടുത്തെഴുതുക (i) ഊരാളുങ്കൽ ഐക്യനാണയസംഘം ആരംഭിച്ചു (ii) ബ്രഹ്മാനന്ദ ശിവയോഗിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു (iii) അഭിനവകേരളം മുഖപത്രം തുടങ്ങി (iv) ക്ഷേത്രപ്രതിഷ്‌ഠകളെ പ്രോത്സാഹിപ്പിച്ചു
54. ചെസ്സ് കളിയുമായി ബന്ധപ്പെട്ട പദങ്ങൾ താഴെ പറയുന്നവയിൽ ഏതാണ്? (i) ലെഗ് ബൈ (leg by) (ii) കാസ്‌ലിങ്ങ് (castling) (iii) പിഞ്ചിംഗ് (pinching) (iv) സ്റ്റെയിൽമേറ്റ് (stalemate)
55. കാളി-ദാരിക യുദ്ധം പ്രമേയമായി വരുന്ന അനുഷ്ഠാനകല :
56. കാലക്രമമനുസരിച്ച് എഴുതുക :
57. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക
58. ചേരുംപടി ചേർക്കുക :
| (i) കേരളശ്രീ | (1) ഓംചേരി എൻ.എൻ. പിള്ള |
| (ii) കേരളപ്രഭ | (2) വൈക്കം വിജയലക്ഷ്മി |
| (iii) കേരളജ്യോതി | (3) ചെറുവയൽ രാമൻ |
| (iv) പത്മശ്രീ | (4) എം.ടി. വാസുദേവൻ നായർ |
| (5) കെ.ആർ. മീര |
59. കംപ്യൂട്ടറിന്റെ ഔട്ട്പുട്ട് ഉപകരണങ്ങളിൽ പെടാത്തത് ഏത്?
60. PDF-ന്റെ പൂർണ്ണരൂപം :
61. ഐ.ടി. ആക്റ്റ് 2000 പ്രകാരം അനുവദനീയമല്ലാത്തത് ഏത്?
62. താഴെ തന്നിട്ടുള്ളതിൽ വെബ് ബ്രൗസറിന് ഉദാഹരണം ഏത്?
63. ഗൂഗിളിന്റെ പുതിയ എ ഐ സംവിധാനം
64. ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏത് കുറ്റകൃത്യമാണ്?
65. ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാര പരിധി എത്രയാണ്?
66. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ :
67. പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ്ണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭിക്കാവുന്ന ശിക്ഷ :
68. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന അംഗങ്ങൾ എത്രയാണ്?
69. ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏതാണ്? (i) 18 വയസ്സിന് താഴേയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു (ii) 18 വയസ്സിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു
70. താഴെ പറയുന്നവയിൽ, വിവരാവകാശ നിയമപ്രകാരം ലഭിക്കാവുന്ന വിവരം ഏതാണ്?
71. ഒറ്റയാനെ കണ്ടെത്തുക :
72.
73. താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക : 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15
74. ഒരു കോഡ് ഭാഷയിൽ WHITE എന്ന വാക്കിനെ JUVGR എന്ന് എഴുതാമെങ്കിൽ BLACK എന്ന വാക്കിനെ എങ്ങനെ എഴുതാം?
75. 1 നും 50 നും ഇടയ്ക്ക് വരുന്ന ഇരട്ടസംഖ്യകളുടെ തുക :
76. ഒരേ ചുറ്റളവുള്ള ചതുരങ്ങളിൽ ഏറ്റവും കൂടുതൽ വിസ്‌തീർണ്ണം ഉള്ള ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള ബന്ധം :
77. 3, 8, 15, 24, _____
78.
79. അനന്തുവിനെ ചൂണ്ടി അമൃത പറഞ്ഞു 'അവന്റെ അച്ഛൻ എന്റെ മുത്തശ്ശിയുടെ ഒരേ ഒരു മകനാണ്'. എങ്കിൽ അനന്തുവും അമൃതയും തമ്മിലുള്ള ബന്ധം :
80. തന്നിരിക്കുന്ന പേരും മേൽവിലാസത്തോട് തുല്യമായത് ഏത്? Muhammed Anzil Sania Manzil Raurkela 690732
81. Identify the sentence with correct subject verb agreement:
82. Choose the correct punctuation for the following sentence. She opened the door and exclaimed "What a surprise"
83. Select the sentence that uses the correct form of the verb 'to be' in the past tense.
84. Identify the sentence with the correct use of a modal verb.
85. Identify the correct transformation of the following sentence from direct to indirect speech. Direct speech: The teacher said, "The exam will be held the next week."
86. Which of the following words is a synonym for 'abundant'?
87. What is the best antonym for 'miserly'?
88. Choose the word that means the opposite of 'harmonious'.
89. Select the word that is most similar in meaning to 'ephemeral'.
90. Find the one word for the expression. Craze for flowers.
91. ശരിയായ പദം എഴുതുക :
92. ഭാഗികം - വിപരീതപദം ഏത്?
93. കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ ഒറ്റപദം ഏത്?
94. നീഹാരം പര്യായപദം ഏത്?
95. താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏതാണ്? (i) ധീരൻ - ധീര (ii) ഏകാകി - ഏകാകിനി (iii) പക്ഷി- പക്ഷിണി (iv) തമ്പി - തങ്കച്ചി
96. കലാശക്കൊട്ട് -
97. Proceedings - ശരിയായ മലയാള പരിഭാഷ ഏത്?
98. വാക് + മയം ചേർത്തെഴുതുക :
99. അവൻ പിരിച്ചെഴുതുക :
100. പൂജകബഹുവചനം ഏത്?