App LogoKerala PSC QBank

Lower Division Clerk (LDC)

05/24


1. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക : (i) ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം (ii) ശ്രീനാരായണഗുരു - ആത്മോപദേശശതകം (iii) വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം (iv) വാഗ്ഭടാനന്ദൻ - അഭിനവ കേരളം

2. ഒന്നാം സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളെയും നേതൃത്വം നൽകിയവരെയും ചേരുംപടി ചേർക്കുക : (i) കാൺപൂർ - (1) കൻവർസിംഗ് (ii) ബീഹാർ - (2) റാണി ലക്ഷ്മിഭായ് (iii) ഡൽഹി - (3) നാനാ സാഹിബ് (iv) ഝാൻസി - (4) ബഹദൂർ ഷാ രണ്ടാമൻ

3. താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്? (i) ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു (ii) “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി (iii) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു

4. ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക : (i) മഞ്ചു രാജവംശത്തേയും സാമ്രാജ്യശക്തികളെയും പുറത്താക്കുക (ii) ജനാധിപത്യഭരണം സ്ഥാപിക്കുക (iii) മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക

5. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ രേഖപ്പെടുത്തുക : (i) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം (ii) ബോസ്റ്റൺ ടീ പാർട്ടി (iii) പാരീസ് ഉടമ്പടി (iv) ഒന്നാം കോണ്ടിനൻ്റൽ കോൺഗ്രസ്സ്

6. ഏത് സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലിസ്കോപ് സ്ഥാപിച്ചിട്ടുള്ളത്?

7. താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്ഥാധീനിക്കുന്ന പ്രധാന വാതകമേത്?

8. ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം :

9. ഇന്ത്യയിലെ പെട്രോളിയം ഉൽപ്പാദനത്തെ സംബന്ധിച്ചു ശരിയായ പ്രസ്താവന ഏത്?

10. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?

11. താഴെ കൊടുത്തിരിക്കുന്നവയിൽ കണ്ടൽവനങ്ങൾ കാണപ്പെടാത്ത ജില്ലകൾ ഏത്?

12. 2024 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യം :

13. ആഭ്യന്തര സമ്പദ്ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ ____ എന്നു പറയുന്നു. (i) സ്വകാര്യവൽക്കണം (ii) ആഗോളവൽക്കരണം (iii) ഉദാരവൽക്കരണം

14. രണ്ടാം പഞ്ചവത്സര പദ്ധതി ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയതാണ്?

15. 2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?

16. മിനറൽ ഓയിൽ, ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത് :

17. സ്റ്റോക്ക് മാർക്കറ്റിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താല്‌പര്യം സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം ഏത്?

18. ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് (STARS) പ്രൊജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?

19. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് ____ ലക്ഷ്യം.

20. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ്?

21. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്‌ത കമ്മിറ്റി :

22. ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിയ്ക്കുന്നതെന്ന് കണ്ടെത്തുക?

23. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി

24. ഇന്ത്യയിൽ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ദ്വിമണ്ഡല നിയമ നിർമ്മാണസഭ നിലവിലുള്ളത്?

25. തോമസ് ഹെയർ എന്ന ബ്രിട്ടീഷുകാരനാണ് “ഏക കൈമാറ്റ വോട്ടു വ്യവസ്ഥ” (ഹെയർ വ്യവസ്ഥ) യുടെ ഉപജ്ഞാതാവ്. ഏത് കൃതിയിൽ ആണ് അദ്ദേഹം ഈ വ്യവസ്ഥ അവതരിപ്പിച്ചത്?

26. “നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?

27. ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിലവിലുള്ള സുരക്ഷാ ചുമതല?

28. കേരളത്തിലെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൌരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ധതി :

29. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനം എത്ര രൂപയാണ് വർദ്ധിപ്പിച്ചത്?

30. താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്ഥാനവുമായി ശ്രീ. കുമാരഗുരുദേവൻ ബന്ധപ്പെട്ടിരിക്കുന്നു?

31. “ഗാന്ധിജിയും അരാജകത്വവും" (Gandhi & Anarchy) എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര്?

32. 2024 ലെ തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം കണ്ടെത്തുക

33. ഗ്രാമ പഞ്ചായത്തുകൾക്ക് ടാക്‌സുകൾ ഏർപ്പെടുത്താനും പിരിച്ചെടുക്കാനും അധികാരം നൽകുന്നത് ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ്?

34. പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത്?

35. പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഏതൊക്കെ ജില്ലകളിലായിട്ടാണ്?

36. രോഗത്തിൻ്റെ പേരും അതിൻ്റെ കാരണവും താഴെ തന്നിരിക്കുന്നതിൽ ശരിയായവ ഏതൊക്കെ? (i) നിശാന്ധത - വൈറ്റമിൻ A യുടെ കുറവുകൊണ്ട് റൊഡോപ്‌സിന്റെറെ പുനർ നിർമ്മാണം തടസ്സപ്പെടുന്നു (ii) സിറോഫ്‌താൽമിയ - അക്വസ് ദ്രവത്തിൻ്റെ പുനരാഗിരണം നടക്കാത്തതിനാൽ കണ്ണിനുള്ളിൽ മർദ്ദം കൂടുന്നു (iii) ഗ്ലോക്കോമ - വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കൊണ്ട് നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു

37. മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :

38. എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?

39. ലോകാരോഗ്യ ദിനം 2024 ന്റെ പ്രമേയം (theme) ഏതാണ്?

40. താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലീ രോഗങ്ങൾ ഏവ? (i) എംഫിസീമ (ii) ഫാറ്റി ലിവർ (iii) ഹീമോഫിലിയ (iv) സിക്കിൾ സെൽ അനീമിയ

41. വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ നടപ്പിലാക്കിയ എമിഷൻ സ്റ്റാൻഡേർഡ് ഏതാണ്?

42. താപനില കൂടുമ്പോൾ ഒരു ദ്രാവകത്തിൻ്റെ വിസ്കോസിറ്റി :

43. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത്? [Hint : W - പ്രവർത്തി, F - ബലം, P - പവർ, t - സമയം]

44. ഡിജിഡോഗ് (Digidog) എന്ന റോബോർട്ടിക് പട്ടിയെ അവതരിപ്പിച്ചത് ഏത് രാജ്യം ആണ്?

45. 50 kg മാസുള്ള ഒരു കല്ലും 4.5 kg മാസുള്ള ഒരു കല്ലും 25 m പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരുമിച്ച് താഴേയ്ക്ക് ഇടുന്നു. ഏതു കല്ലായിരിക്കും ആദ്യം താഴെ എത്തുക. (വായുവിന്റെ പ്രതിരോധം അവഗണിക്കുക) :

46. ഇന്ത്യയുടെ റോക്കറ്റ് വുമൺ (Rocket Woman) എന്ന് അറിയപ്പെടുന്നത് ആരാണ്?

47. ആനോഡൈസിങ്ങ് (Anodising) എന്ന പ്രക്രിയ ഏത് ലോഹ സംരക്ഷണത്തിനാണ് പ്രാധാനമായും ഉപയോഗിക്കുന്നത്?

48. താഴെ പറയുന്നവയിൽ ഏത് pH മൂല്യത്തിലാണ് കാൽസ്യം ഹൈഡ്രോക്‌സി ആപറ്റെറ്റ് (Calcium hydroxy apatite) നാശത്തിന് വിധേയമാകുന്നത്?

49. ആവർത്തനപട്ടികയിൽ ഇടത്തുനിന്നും വലതുവശത്തേക്ക് പോകുമ്പോൾ മൂലകങ്ങളുടെ രാസഭൌതിക ഗുണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ത‌ാവന ഏത്?

50. ഓക്‌സിജൻ മൂലകത്തിൻ്റെ രൂപാന്തരങ്ങൾ ഏവ?

51. താഴെ പറയുന്നവയിൽ ദ്രാവകാവസ്ഥയിൽ ഉള്ള അലോഹം ഏത്?

52. 'ശങ്കരൻകുട്ടി' മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏത്?

53. 'ഭാരതപര്യടനം' ഏത് വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്?

54. പ്രസിദ്ധമായ മരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

55. 'ഗ്രാൻഡ്സ്ലാം' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?

56. 2023 ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്ക്?

57. 2024 ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത്?

58. 'സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം'

ആരുടെ വരികൾ?

59. ആപ്പിൾ കമ്പനിയുടെ കമ്പ്യൂട്ടർ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് :

60. താഴെ പറയുന്നതിൽ സെർച്ച് എൻജിൻ അല്ലാത്തത് ഏത്?

61. PROM - ൻ്റെ പൂർണ്ണരൂപം ഏത്?

62. Information Technology Act അവസാനമായി ഭേദഗതി ചെയ്ത‌ വർഷം ഏത്?

63. താഴെ പറയുന്നതിൽ Optical Fibre Cable-നെ കുറിച്ച് ശരിയല്ലാത്തത് ഏത്?

64. താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത്?

65. പോക്സോ നിയമം 2012-ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത്?

66. ഗാർഹിക പീഡന നിരോധന നിയമം 2005 വകുപ്പ് 2(b) പ്രകാരം 'കുട്ടി'യുടെ നിർവ്വചനത്തിൽ വരുന്ന വിഭാഗങ്ങൾ ഏതൊക്കെയാണ്?

67. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയത് ഏത് വർഷമാണ്?

68. ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്താവിൻ്റെ അവകാശം അല്ലാത്തത്?

69. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ നിലവിലെ ചെയർമാൻ?

70. കേരളത്തിലെ പട്ടികജാതി/പട്ടികവർഗ്ഗ കമ്മീഷൻ്റെ നിലവിലെ ചെയർമാൻ :

71. 5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യ :

72. 5 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക എത്ര?

73. പൊതുവ്യത്യാസം 6 ആയ സമാന്തരശ്രേണിയുടെ 7-ാം പദം 52 ആയാൽ 16-ാം പദം :

74. 12 ഭുജങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ഒരു അകകോണിന്റെ അളവ് എത്ര?

75. ഒരു കോൺ 4545^{\circ} ആയ ഒരു മട്ടത്രികോണത്തിന്റെ ലംബവശത്തിൻറെ നീളം 8 cm ആയാൽ അതിൻ്റെ കർണ്ണത്തിന്റെ നീളം എത്ര?

76. ഒരു വൃത്തത്തിൻ്റെ വ്യാസത്തിൻ്റെ ഒരറ്റം (1, 4). വൃത്തകേന്ദ്രം (3, -4) എങ്കിൽ വ്യാസത്തിന്റെ മറ്റേ അറ്റത്തിൻ്റെ സൂചക സംഖ്യകൾ ഏവ?

77. ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത എത്ര?

78. ഒരു സംഖ്യയുടേയും അതിൻ്റെ വ്യുൽക്രമത്തിൻ്റേയും തുക 6 ആയാൽ സംഖ്യ ഏത്?

79. ചിത്രത്തിൽ C വൃത്തകേന്ദ്രം. ABD=30\angle ABD=30^{\circ}. ACD\angle ACD എത്ര? image

80. ഒരു ക്ലോക്കിലെ ഒന്നിടവിട്ട 2 സംഖ്യകളെ കേന്ദ്രവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കേന്ദ്ര കോൺ എത്ര?

81. Rewrite the following sentence using so..... that: The germ is too small to be seen with a naked eye.

82. Find the word equivalent to "a feeling of shyness or embarrassment that stops you from doing or saying what you really want":

83. Fill in the blank in the given below sentence: Neither of them ____

84. Change into indirect speech: "Alas! My uncle met with an accident", he said.

85. Change the following sentence into superlative degree: Light travels faster than anything else.

86. Choose the correct preposition to fill in the blank given below: The burglar jumped ____ the compound wall.

87. Find out the meaning of the idiom "tie yourself up in knots"

88. On ____ way to the station, I met ____ European.

89. What is the expansion and meaning of the abbreviation given below? AM

90. Find out the Synonym for the word Feud:

91. 'മാവ്' എന്ന പദത്തിൻ്റെ പര്യായ ശബ്ദമല്ലാത്തതേത്?

92. ശരിയായ പദം കണ്ടെത്തുക :

93. 'വിദ്വാൻ' എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം എഴുതുക :

94. 'അശ്വത്ഥം' എന്ന പദത്തിന് സമാനാർത്ഥമായി വരുന്ന പദമേത്?

95. ഒറ്റപ്പദമെഴുതുക - അറിയാനുള്ള ആഗ്രഹം :

96. വിപരീതശബ്ദം എഴുതുക - സ്വകീയം

97. പിരിച്ചെഴുതുക - പടക്കളം

98. 'ഓലപ്പാമ്പ് കാട്ടുക' എന്ന ശൈലിയുടെ അർത്ഥമേത്?

99. ശരിയായ വാക്യം കണ്ടെത്തിയെഴുതുക :

100. ചേർത്തഴുതുക - നല് + നൂൽ :