App LogoKerala PSC QBank

Supervisor ICDS

025/2025


1. 2024-ൽ ലോകത്തിലെ എറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള നഗരം :

2. താഴെ കൊടുത്തിരിക്കുന്ന ഭരണാധികാരികളെ അവരുടെ ഭരണകാലഘട്ടം അനുസരിച്ച് ക്രമത്തിൽ എഴുതുക : (i) ചന്ദ്രഗുപ്‌തൻ I (ii) ശ്രീഗുപ്‌തൻ (iii) ചന്ദ്രഗുപ്തൻ II (iv) സമുദ്രഗുപ്‌തൻ

3. തിമൂറിന്റെ ഇന്ത്യൻ ആക്രമണം നടന്ന വർഷം :

4. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :

5. താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് 1857-ലെ കലാപത്തിന്റെ നേതാക്കന്മാർ, അവർ കലാപത്തിന് നേതൃത്വം നല്‌കിയ സ്ഥലങ്ങൾ എന്നിവ ശരിയായ രീതിയിൽ യോജിപ്പിച്ച് എഴുതുക : (i) ബഹദൂർഷ II - (1) ആറ (ii) കുൻവർസിംഗ് - (2) ഗ്വാളിയാർ (iii) നാനാസാഹിബ് - (3) ഡൽഹി (iv) റാണിലക്ഷ്മിഭായി - (4) കാൺപൂർ

6. ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ താല്ക്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്ന ദിവസം :

7. 2024-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്ക്?

8. പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ആരുമായി ബന്ധപ്പെട്ടതാണ്?

9. സ്വതന്ത്ര ഇന്ത്യയിൽ ഒരു ഒളിമ്പ്കിസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ കായികതാരം :

10. താഴെ കൊടുത്തിരിക്കുന്ന പട്ടിക വിശകലനം ചെയ്‌ത് സാഹിത്യകാരന്മാർ, അവരുടെ കൃതികൾ എന്നിവ ശരിയായ ക്രമത്തിൽ എഴുതുക : (i) വർണ്ണരാജി - (1) പ്രഭാവർമ്മ (ii) സഫലമീയാത്ര - (2) കെ.പി. അപ്പൻ (iii) ശ്യാമമാധവം - (3) എൻ.എൻ. കക്കാട് (iv) മധുരം നിന്റെ ജീവിതം - (4) എം. ലീലാവതി

11. എല്ലാ ഋതുക്കളുടേയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന മേഖല ഏതാണ്?

12. ഭൂവൽക്കവും മാൻ്റലിൻ്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ ____ എന്നാണ് വിളിക്കുന്നത്.

13. ഭൂപടത്തിൽ നൽകിയിട്ടുള്ളതിൽ ഏത് രീതിയിലുള്ള തോതാണ് നമുക്ക് അനായാസം മനസ്സിലാക്കാൻ കഴിയുക?

14. 'ധാതുക്കളുടെ കലവറ' എന്ന് അറിയപ്പെടുന്ന മേഖല ഏതാണ്?

15. 2024-ലെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്‌കാരം ആർക്കാണ് ലഭിച്ചത്?

16. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം :

17. ഒന്നാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച മലയാളി :

18. താഴെപ്പറയുന്നവയിൽ ഏതായിരുന്നു പന്ത്രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ലക്ഷ്യം :

19. താഴെപ്പറയുന്നവയിൽ നീതി ആയോഗിൻ്റെ ലക്ഷ്യമല്ലാത്തത് :

20. കുടുംബശ്രീ ആരംഭിച്ച കാലത്തെ പഞ്ചവൽസര പദ്ധതി :

21. രാഷ്ട്രപതിയുടെ നിയമനിർമ്മാണ അധികാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഗവർണ്ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാം (ii) ബില്ലുകളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം (iii) രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച സംസ്ഥാന ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഒരു വർഷത്തെ സമയപരിധി ലഭിക്കുന്നു

22. ഇന്ത്യൻ ഭരണഘടനയ്ക്ക് ലോകത്തിലെ മറ്റു ഭരണഘടനകളുടെ സവിശേഷതകൾ ഉണ്ട്. താഴെ പറയുന്നതിൽ ശരിയായ പ്രസ്‌താവന ഏത്? (i) നിർദ്ദേശക തത്വങ്ങൾ റഷ്യൻ ഭരണഘടനയുടെ സ്വാധീനത്താൽ രൂപം കൊണ്ടതാണ് (ii) ലോകസഭാ സ്പീക്കറുടെ പദവി ബ്രിട്ടീഷ് ഭരണഘടനാ മാതൃകയിലുള്ളതാണ് (iii) മൗലികഅവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്ന് രൂപം കൊണ്ടതാണ്

23. കേന്ദ്രമന്ത്രിസഭയുടെ അംഗസംഖ്യ ലോകസഭയുടെ അംഗങ്ങളുടെ 15% ത്തിൽ കവിയാൻ പാടില്ല എന്ന ഭരണഘടനാ ഭേദഗതി ഏതാണ്?

24. ഒരു ഹൈക്കോടതി ജഡ്‌ജി പദവിയിൽ നിന്ന് രാജിവച്ച് ഒഴിയുകയാണെങ്കിൽ രാജി സമർപ്പിക്കേണ്ടത് ആർക്കാണ്?

25. 'മുബാറക്ക് അൽ കബീർ' എന്ന പരമോന്നത സിവിലിയൻ പദവി ഏത് രാജ്യത്തിന്റേതാണ്?

26. താഴെ പറയുന്ന പ്രസ്‌താവനയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഏത്? (i) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നു (ii) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പരാതികളും കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നു (iii) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നയങ്ങൾ എന്നിവ പുനഃപരിശോധിക്കുന്നു

27. കേരള സംസ്ഥാനത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പേര് എന്ത്?

28. ദേശീയ തൊഴിൽ പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് ഒരു സാമ്പത്തീകവർഷം ലഭിക്കുന്ന ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ എത്ര?

29. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഏത്?

30. മെമ്മറി ഉപകരണങ്ങളുടെ കാര്യത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

31. താഴെപ്പറയുന്ന പ്ലാറ്റ്ഫോമുകളിൽ ഏതാണ് പ്രൊഫഷണൽ നെറ്റ് വർക്കിംഗിനായി പ്രധാനമായും രൂപകൽപ്പന ചെയ്‌ിരിക്കുന്നത്?

32. ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ഡാറ്റ അയയ്ക്കാൻ കഴിയുമ്പോഴും ലഭിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പ്രശ്‌നമാകാൻ സാധ്യതയുള്ളത് ഏതാണ്?

33. IT ആക്ട‌് 2000 പ്രകാരം ഡിജിറ്റൽ സിഗ്നേച്ചറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

34. എന്താണ് വിവരാവകാശ നിയമത്തിൻ്റെ പ്രധാന ഉദ്ദേശം ആയി കണക്കാക്കുന്നത്?

35. ഉപഭോക്ത്യ സംരക്ഷണ നിയമത്തിൽ പറയുന്ന പ്രധാനപ്പെട്ട അവകാശങ്ങൾ എന്തൊക്കെയാണ്?

36. മുതിർന്ന പൗരനുള്ള ദേശീയ നയം എന്താണ് വ്യക്തമാക്കുന്നത്?

37. ഏതെല്ലാം അവകാശങ്ങളാണ് ഗാർഹികാതിക്രമങ്ങളിൽ നിന്നും ഗാർഹിക പീഢനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005-ൽ എടുത്ത് പറയുന്നത്?

38. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് POCSO നിയമം, 2013 പ്രകാരം എത്ര നാളത്തെ ശിക്ഷയാണ് നല്കുന്നത്?

39. പ്രീ സ്‌കൂൾ കുട്ടികൾക്കുവേണ്ടി എസ്.സി.ഇ.ആർ.ടി. കേരള തയ്യാറാക്കിയ കൈ പുസ്‌തകം :

40. ആത്മസാക്ഷാത്‌കാരം സാധ്യമാവണമെന്നുണ്ടെങ്കിൽ കർക്കശമായ അച്ചടക്കം അനിവാര്യമാണെന്ന് സിദ്ധാന്തിച്ചത് :

41. പിന്നോക്ക വിഭാഗക്കാരുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനായി അയ്യങ്കാളി നയിച്ച സമരം :

42. കിന്റർ ഗാർട്ടൻ ലോകത്തിനു സംഭാവന ചെയ്‌തത് :

43. പ്രകൃതിയെന്ന അദൃശ്യയായ അധ്യാപികക്ക് അവളുടെ തത്വങ്ങൾക്കനുസരിച്ചു കുട്ടികളെ പഠിപ്പിക്കുന്നതിൽ തികഞ്ഞ സ്വാതന്ത്ര്യം വേണം' എന്ന് പ്രസ്താവിച്ചത് :

44. പഠനം നടക്കുന്നത് ഉൾക്കാഴ്‌ച (Insight) കൊണ്ടാണെന്ന് സിദ്ധാന്തിച്ചത് :

45. ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് :

46. കേരളത്തിലെ ആദ്യത്തെ ശിശു സൗഹ്യദ ജില്ല :

47. പക്വ വ്യക്തിത്വം (Matured Personality) എന്ന ആശയം മുന്നോട്ട് വച്ചത് :

48. ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യ ബന്ധത്തിൻ്റെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്ര മാത്രമെന്ന് പരിശോധിക്കാനുമുള്ള മാർഗ്ഗം :

49. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ ഒരു സജീവ പഠന രീതിയായ ക്രിയാ ഗവേഷണ (Action research) ത്തിൻ്റെ ആവിഷ്‌ക്കർത്താവ് :

50. പിയാഷെയുടെ ഇന്ദ്രിയ ചാലക ഘട്ടത്തിന്റെ സവിശേഷതകളിൽപ്പെടാത്തത് ഏത്?

51. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യ സുരക്ഷയ്ക്ക് കേരള സർക്കാർ ആരംഭിച്ച വിവിധ പദ്ധതികളിൽപ്പെടാത്തത് ഏത്?

52. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് :

53. “പുളിക്കുന്ന മുന്തിരി ശൈലി" താഴെ പറയുന്നവയിൽ ഏത് സമായോജന ക്രിയാ തന്ത്രങ്ങൾക്ക് ഉദാഹരണമാണ് :

54. WHO നിർദ്ദേശിക്കുന്ന ജീവിത നൈപുണികളിൽ പെടാത്തത് ഏത്?

55. വിദ്യാഭ്യാസ അവകാശ നിയമ (2009) പ്രകാരം സൗജന്യവും ഗുണനിലാവാരമുള്ളതുമായ വിദ്യാഭ്യാസം 6 നും 14 നും ഇടയിലുള്ള എല്ലാവർക്കും നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രായത്തിനനുയോജ്യമായ ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്ന ആക്ട് താഴെ പറയുന്നതിൽ ഏതാണ്?

56. കുട്ടിയുടെ വ്യക്തിഗത കുടുംബ സാമൂഹ്യ സാഹചര്യങ്ങളും ആരോഗ്യ വിദ്യാഭ്യാസ അവസ്ഥയും വിശകലനം ചെയ്ത‌് കുട്ടികൾക്ക് അനുയോജ്യമായി തയ്യാറാക്കുന്ന വ്യക്തിഗത വിദ്യാഭ്യാസ പരിപാടി :

57. വൈദ്യുതാഘാതം സംഭവിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ഏത്?

58. താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?

59. വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് മാനസിക സാമൂഹിക പിന്തുണ നൽകുന്നതിനുള്ള പരിപാടി :

60. താഴെ പറയുന്നവയിൽ വിറ്റാമിനുകളുടെ അപര്യാപ്ത‌താ രോഗമല്ലാത്തത് ഏത്?

61. കേരള സംസ്ഥാന സമ്പൂർണ്ണ കായിക ക്ഷമതാ പദ്ധതി ശുപാർശ ചെയ്യുന്ന പത്തു വയസ്സുള്ള ഒരു ആൺകുട്ടിയുടെ BMI (Body Mass Index) നിരക്ക് താഴെ തന്നിരിക്കുന്നതിൽ ഏതാണ്?

62. ഹൊവാർഡ് ഗാർഡനർ അവതരിപ്പിച്ച ബഹുമുഖ ബുദ്ധിയിൽ (Multiple Intelligence) ഉൾപ്പെടാത്തത് ഏത്?

63. ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ചു താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക :

64. കുട്ടികൾക്ക് നൽകേണ്ട പ്രധാന വാക്‌സിനേഷനുകളെക്കുറിച്ചുള്ള പട്ടിക ചുവടെ ചേർക്കുന്നു. ഏതു പ്രസ്‌താവനയാണ് ശരിയെന്ന് കണ്ടെത്തുക

a. ഹെപ്പറ്റൈറ്റിസ് ബിe. മഞ്ഞപ്പിത്തത്തിൽ നിന്ന് രക്ഷപെടാൻ
b. ഡിഫ്ത്തീരിയf. കുഞ്ഞു ജനിച്ചു രണ്ടാം മാസം മുതൽ ആറു വയസു വരെ
c. HIBf. അഞ്ചാം പനി, മുണ്ടി നീര് എന്നി രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ
d. MMRh. ഇൻഫ്ലുൻസ വരാതിരിക്കാൻ

65. ഭക്ഷ്യവസ്തുതുക്കളിലെ മായത്തെക്കുറിച്ച് പരാതി നല്‌കാൻ നമ്മെ സഹായിക്കുന്ന വെബ്സൈറ്റ് ഏതാണ്?

66. ജങ്ക്‌ഫുഡ് കഴിക്കുന്ന കുട്ടികളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയല്ലാത്തത് ഏത്?

67. കുട്ടികളിൽ സാധാരണ കണ്ടുവരാറുള്ള പകർച്ചവ്യാധികളിൽപ്പെടാത്തത് :

68. ECCE (Early Childhood Care and Education) ന്റെ ഏറ്റവും വ്യാപകമായ കേന്ദ്രം :

69. ADHD പൂർണ്ണരൂപം :

70. താഴെ കൊടുത്തിരിക്കുന്നവയിൽ കുട്ടിയുടെ ദീർഘകാലത്തെ പഠന തെളിവുകളുടെ ശേഖരം :

71. പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ നവീകരണം ലക്ഷ്യമിട്ടു 2017 മുതൽ നടത്തി വരുന്ന അധ്യാപക ശാക്തീകരണ പരിപാടി :

72. ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടന :

73. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമായി പരിഗണിക്കാൻ കഴിയാത്തത് :

74. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് :

75. ദേശീയ വിദ്യാഭ്യാസ നയ (2020) ത്തിൽ പരാമർശിക്കുന്ന ഹാപ്പി സ്‌കൂൾ (Happy School) സങ്കല്പം ഏതു രാജ്യത്തെ വിദ്യാഭ്യാസ രീതിയോട് കടപ്പെട്ടിരിക്കുന്നു?

76. താഴെ പറയുന്നവയിൽ വേദകാല വിദ്യാഭ്യാസത്തിൻ്റെ സവിശേഷതയല്ലാത്തത് ഏത്?

77. വിദ്യാഭ്യാസത്തിൻ്റെ ഘടന 10+2+3 എന്ന പഠന സംവിധാനം ആദ്യമായി നിർദ്ദേശിച്ചത് :

78. സംയോജിത ശിശുവികസന സേവന പദ്ധതി (ICDS) യുടെ സേവനങ്ങളിൽ പെടാത്തത് :

79. ഗ്രാമസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ഒരു ഗ്രാമത്തിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള എല്ലാ വോട്ടർമാരും ചേർന്ന സംവിധാനമാണ് ഗ്രാമ സഭ (ii) ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 ലാണ് ഗ്രാമ സഭകളെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ളത് (iii) ഗ്രാമ സഭയുടെ ക്വോറം പ്രസ്‌ത പ്രദേശത്തെ സമ്മതിദായകരുടെ എണ്ണത്തിന്റെ 20 ശതമാനം ആയിരിക്കും

80. ഒരു ഗ്രാമ പഞ്ചായത്തംഗമാകാനുള്ള യോഗ്യതകൾ താഴെ പറയുന്നവയിൽ ഏതെല്ലാം? (i) പ്രസ്‌തുത ഗ്രാമ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കണം (ii) നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ ഇരുപത്തിയൊന്ന് വയസ്സ് പൂർത്തിയായിരിക്കണം

81. കേരള പഞ്ചായത്ത് രാജ് നിയമത്തിൻ്റെ എത്രാമത്തെ വകുപ്പിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുട്‌സ്‌മാനെ കുറിച്ച് പ്രതിപാദിക്കുന്നത്?

82. ഇന്ത്യയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2006-ൽ നിലവിൽ വന്നപ്പോൾ ആദ്യ ഘട്ടത്തിൽ കേരളത്തിൽ ഏതൊക്കെ ജില്ലകളിൽ പദ്ധതി ആരംഭിച്ചു? (i) വയനാട് (ii) ഇടുക്കി (iii) പാലക്കാട് (iv) കാസർഗോഡ്

83. വികേന്ദ്രീകൃത ആസൂത്രണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ തെറ്റായ വിഷയം ഏത്? (i) ഒമ്പതാം പഞ്ചവത്സര പദ്ധതിയിലാണ് വികേന്ദ്രീകൃത ആസൂത്രണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത് (ii) 1994 പഞ്ചായത്ത് രാജ് നിയമവും, കേരള മുൻസിപ്പാലിറ്റി നിയമവും വികേന്ദ്രീകൃത ആസൂത്രണ പ്രവത്തനങ്ങൾക്ക് ഊർജ്ജം പകർന്നു (iii) ഒമ്പതാം പഞ്ചവത്സര പദ്ധതിയിൽ 'കേരള വികസന പദ്ധതി' എന്ന പേരിൽ വികേന്ദ്രീകൃത ആസൂത്രണം നടപ്പിൽ വരുത്തി

84. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് സംബന്ധിച്ച് സംസ്ഥാന ബഡ്ജറ്റിന്റെ ഏത് അനുബന്ധത്തിലാണ് പ്രതിപാദിക്കുന്നത്?

85. പഞ്ചായത്ത് രാജ് നിയമത്തിന്റെ എത്രാം പട്ടികയിലാണ് ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകളെ സംബന്ധിച്ച് സൂചിപ്പിക്കുന്നത്?

86. കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച് താഴെ പ്രതിപാദിച്ചിരിക്കുന്നവയിൽ ശരിയായത് ഏത്?

87. ഗ്രാമീണ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 1995-96-ൽ നബാർഡ് ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമായ പദ്ധതി ഏത്?

88. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ ശുചിത്വ പദ്ധതി ഏത്?

89. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിന് കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത്?

90. കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പരിശീലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സ്ഥാപനം ഏത്?

91. ഗ്രാമ പഞ്ചായത്തുകളിലെ ആസൂത്രണ സമിതിയുടെ അദ്ധ്യക്ഷൻ ആര്?

92. 'ഹരിത കേരളം മിഷൻ' ഊന്നൽ നൽകുന്ന വിഷയ മേഖലകൾ ഏതെല്ലാം? (i) ശുചിത്വമാലിന്യ സംസ്‌കരണം (ii) ജലവിഭവ സംരക്ഷണം (iii) കാർഷിക മേഖലയുടെ വികസനം

93. കേരളത്തിൽ ബ്ലോക്ക് (?) പഞ്ചായത്തുകളിലെ സ്റ്റാൻ്റിംഗ് കമ്മിറ്റികൾ താഴെ പറയുന്നവയിൽ ഏതെല്ലാം? (i) ധനകാര്യം (ii) വികസനം (iii) ക്ഷേമകാര്യം (iv) ആരോഗ്യവും വിദ്യാഭ്യാസവും (v) പൊതുമരാമത്ത്

94. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ചുമതലയിൽ വരുന്ന വിഷയങ്ങൾ താഴെ സൂചിപ്പിക്കുന്നവയിൽ ഏതെല്ലാം? (i) പട്ടിക ജാതി - പട്ടിക വർഗ്ഗ വികസനം (ii) ദാരിദ്ര്യ നിർമ്മാർജ്ജനം (iii) സാമൂഹ്യ ക്ഷേമം (iv) സാമൂഹ്യ സുരക്ഷാ പ്രവർത്തനം

95. 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി ഏതാണ്?

96. നിരാലംബരും നിർധനരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയുടെ പേര്:

97. ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഗ്രാമ പഞ്ചായത്ത് സംവിധാനത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നത്?

98. ഒരു തദ്ദേശ ഭരണ സ്ഥാപനത്തിൽ നിലവിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട വർക്കിംഗ് ഗ്രൂപ്പുകളുടെ എണ്ണം :

99. സംസ്ഥാന തലത്തിൽ 2021-ലെ മികച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി അവാർഡിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്ത് ഏത്?

100. കേരളത്തിലെ ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണം ഗ്രാമവികസനം, എക്സൈസ് വകുപ്പ് മന്ത്രി ആര്?