App LogoKerala PSC QBank

LP school Teacher

40/25/OL


1. താഴെപ്പറയുന്നവയിൽ മാർ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രസിദ്ധീകരണമല്ലാത്തത്? I. നാലാഗമങ്ങൾ II. അഭിനവ കേരളം III. ഇടയനാടകങ്ങൾ IV ആദിഭാഷ

2. കൊച്ചിയിൽ നടന്ന ഇലക്ട്രിസിറ്റി സമരത്തിനു കാരണക്കാരനായ ദിവാൻ?

3. "ഗംഗാ തീരത്തുനിന്നും എല്ലാ നല്ല വസ്തുക്കളും വലിച്ചെടുത്ത് തെംസ് നദിക്കരയിൽ പിഴിഞ്ഞു കളയുന്ന ഒരു സ്പോഞ്ചു പോലെയാണ് നമ്മുടെ വ്യവസ്ഥ പ്രവർത്തിക്കുന്നത്" - ബ്രിട്ടീഷ് ഭരണകാലത്ത് ഇങ്ങനെ ഒരിഭിപ്രായപ്രകടനം നടത്തിയതാര്?

4. ഖുദൈ ഖിദ്‌മത്ഗാർ എന്ന സംഘടനയിലൂടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുപ്രധാന ഇടം നേടിയ വ്യക്തി?

5. 2025ൽ ജനുവരിയിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട മൂന്ന് യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യപ്പെട്ടു. അവ ഏതെല്ലാം?

6. യുദ്ധത്തിൻറെയും പ്രണയത്തിൻറെയും ദൈവമായി മെസപ്പെട്ടോമിയൻ ജനത ആരാധിച്ചിരുന്നത് ആരെയാണ്?

7. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.

8. യു.എസ്. ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും ഇന്ത്യയുടെ ISROയും സഹകരിച്ചു നടത്തുന്ന ബഹിരാകാശയാത്രയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ വിങ്-കമാൻഡർ ആരാണ്?

9. താഴെപ്പറയുന്നവയിൽ ഏറ്റവും പുതിയതായി ക്ലാസിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ഭാഷ അല്ലാത്തത്

10. ഏത് കലാപവുമായി ബന്ധപ്പെട്ടാണ് കമ്പളത്ത് ഗോവിന്ദൻ നായർ പടപ്പാട്ട് രചന നിർവ്വഹിച്ചത്?

11. പ്രശസ്തമായ കുണ്ടറ വിളംബരം നടന്ന വർഷം?

12. ചുവടെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങൾ കാലഗണനി ക്രമത്തിൽ (ആദ്യം നടന്നത് ആദ്യം) എഴുതുക.

13. താഴെ പറയുന്നവയിൽ പശ്ചിമഘട്ട പർവ്വത നിരകളെ സംബന്ധിച്ച് ശരിയല്ലാത്തതേത്? I. തെക്ക് കന്യാകുമരി മുതൽ വടക്ക് ഗുജറാത്ത് വരെ 1600 km നീളത്തിൽ കാണപ്പെടുന്നു. II. വടക്കുനിന്ന് തെക്കോട്ട് എന്ന ക്രമത്തിൽ ഈ പർവ്വതനിരയുടെ ഉയരം കുറഞ്ഞു വരുന്നു. III. മഹാരാഷ്ട്രയിൽ പശ്ചിമഘട്ട മലനിരകളെ സഹ്യാദ്രി എന്ന് വിളിക്കുന്നു.

14. ദീർഘകാലമായി നടക്കുന്ന അപരദന പ്രക്രിയയിലൂടെ തേയ്മാനം സംഭവിച്ച് രൂപംകൊള്ളുന്ന അവശിഷ്ട പർവ്വതത്തിന് ഉദാഹരണമാണ്

15. താഴെ പറയുന്നവയിൽ പൂർവ്വഘട്ടത്തെ മുറിച്ചൊഴുകുന്ന ഉപദ്വീപിയ നദികൾ ഏതെല്ലാം? I. നർമ്മദ II. മഹാനദി III. ഗോദാവരി IV. താപ്തി

16. 1946 ഡിസംബർ 6ന് ഭരണഘടന നിർമ്മാണ സമിതി രൂപീകരിക്കപ്പെട്ടത്, എതു കമ്മീഷൻറെ നിർദ്ദേശ പ്രകാരമായിരുന്നു?

17. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ, ഇന്ത്യയിൽ ആദ്യമായി സമൂഹ ശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവ്വകലാശാല

18. ഇന്ത്യയുടെ 76-മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത രാഷ്ട്രതലവൻ

19. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ISROയുടെ രണ്ടാമത്തെ ബഹിരാകാശ തുറമുഖം എവിടെ സ്ഥിതി ചെയ്യുന്നു?

20. താഴെ തന്നിരിക്കുന്ന ഇന്ധനങ്ങളിൽ കലോറികമൂല്യത്തിൻറെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഇന്ധനമായി കണക്കാക്കാവുന്നത് ഏതാണ്?

21. കാഴ്ചക്ക് ബുദ്ധിമുട്ടുള്ള ഒരാൾക്ക് നേത്ര വിദഗ്ധൻ കണ്ണട വാങ്ങാനായി കൊടുത്ത കുറിപ്പിൽ ഒരു ലെൻസിൻറെ പവർ -2D എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എങ്കിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) അയാളുടെ ഒരു കണ്ണിന് ഹ്രസ്വ ദൃഷ്ടിയുണ്ട് (ii) ന്യൂനത പരിഹരിക്കാൻ ഒരു കോൺകേവ് ലെൻസാണ് ഉപയോഗിക്കേണ്ടത് (iii) ലെൻസിൻറെ ഫോക്കസ് ദൂരം - 0.5 cm ആണ്

22. ഫേസ് കറണ്ടും ന്യൂട്രൽ കറണ്ടും തമ്മിലുള്ള വ്യത്യാസത്തിലൂടെ കറണ്ട് ലീക്ക് തിരിച്ചറിഞ്ഞ് സെർക്കീട്ട് വിഛേദിക്കുന്ന സംവിധാനം ഏതാണ്?

23. വായുവിൽ 50 kgwt ഭാരമുള്ള ഒരു വസ്തു മുഴുവനായും ജലത്തിൽ മുങ്ങിയിരിക്കുമ്പോഴുള്ള ഭാരം 30 kgwt ആണ്. എങ്കിൽ താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായത് ഏത്? (i) വസ്തുവിനുണ്ടാകുന്ന ഭാരനഷ്ടം 20 kgwt ആണ്. (ii) ആദേശം ചെയ്ത ജലത്തിൻറെ ഭാരമാണ് 20 kgwt. (iii) വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലമാണ് 20 kgwt.

24. നിശ്ചലാവസ്ഥയിൽ നിന്നും പുറപ്പെടുന്ന ഒരു വസ്തുവിൻറെ പ്രവേഗം 4 s കൊണ്ട് 40 m/s40~m/sഉം 8 s കൊണ്ട് 60 m/s60~m/sഉം ആയി. ഈ സമയ ഇടവേളയിൽ വസ്തുവിനുണ്ടായ സ്ഥാനാന്തരമെത്ര?

25. ഒരു കാറും അതിൻറെ ഇരട്ടി മാസ്സുള്ള ഒരു ലോറിയും ഒരേ ഗതികോർജ്ജത്തിൽ നേർദിശയിൽ പോകുന്നു. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

26. നീളത്തിൻറെ യൂണിറ്റുകളെ വലുതിൽ നിന്ന് ചെറുത് വരുന്ന രീതിയിൽ ശരിയായി ക്രമീകരിച്ചിരിക്കുന്നത് ഏത്?

27. 2025 ജനുവരി 29ന് ISRO NVS - 02 എന്ന ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ഈ ഉപഗ്രഹത്തെ കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്? (i) ഇത് ISROയുടെ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ ദൗത്യമാണ്. (ii) GSLV-F12 എന്ന റോക്കറ്റ് ആണ് NVS - 02 ഉപഗ്രഹത്തെ വഹിച്ചു കൊണ്ടുപോയത്. (iii) ഭൗമ, വ്യോമ, സമുദ്ര നാവിഗേഷൻ, മൊബൈൽ ഉപകരണങ്ങളിലെ ലോക്കേഷൻ അധിഷ്ഠിത സേവനങ്ങൾ എന്നിവ ഉപഗ്രഹത്തിൻറെ പ്രധാനപ്പെട്ട അപ്പ്ളിക്കേഷനുകളാണ്.

28. 2024 ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ ജോൺ ഹോപ്പീൽഡ്, ജെഫ്രി ഹിൻടൺ എന്നിവർക്ക് ലഭിച്ചത് എന്ത് കണ്ടുപിടിത്തത്തിനാണ്?

29. ഒരു ആറ്റത്തിലെ ന്യൂക്ലിയോണുകളുടെ ആകെ എണ്ണമാണ്

30. 6C14_{6}C^{14} ലെ പ്രോട്ടോണുകൾ, ന്യൂട്രോണുകൾ ഇലക്ട്രോണുകൾ എന്നിവയുടെ എണ്ണം യഥാക്രമം

31. അലൂമിനിയത്തിൻറെ മുഖ്യ അയിര് ഏത്?

32. താഴെ തന്നിരിക്കുന്നതിൽ ഏതിലാണ് എഥനോയിക് ആസിഡ് അടങ്ങിയിട്ടുള്ളത്?

33. ആരാണ് ഓക്സിജൻ ഗ്യാസ് കണ്ടുപിടിച്ചത്?

34. ഒരു ഇലക്ട്രോഡിൻറെ (അർധ സെല്ലിൻറെ) പൊട്ടൻഷ്യൽ മൂല്യം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന പ്രമാണ ഹൈഡ്രജൻ ഇലക്ട്രോഡിൻറെ പൊട്ടൻഷ്യൽ ഏതൊരു താപനിലയിലും ____ ആയി നിശ്ചയിച്ചിരിക്കുന്നു.

35. കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനം ഉള്ള കാർബണിക സംയുക്തത്തിന് ഒരു ഉദാഹരണം

36. "ഒരു സ്ഥിര താപനിലയിൽ, ഒരു വാതകത്തിന് ഒരു ലായകത്തിലുള്ള ലേയത്വം, വാതകത്തിൻറെ ഭാഗിക മർദത്തിന് നേർ അനുപാതത്തിലായിരിക്കും" എന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?

37. താഴെ തന്നിരിക്കുനന ഘടകങ്ങളിൽ ഏതാണ് ഒരു രാസപ്രവർത്തനത്തിൻറെ നിരക്കിനെ സ്വാധീനിക്കാത്തത്?

38. മനുഷ്യ കർണ്ണത്തിലെ കോർട്ടിയുടെ അവയവത്തിൽ കാണപ്പെടുന്ന രോമകോശങ്ങളുടെ മുകളിലെ സ്തരത്തിൻറെ പേരെന്ത്?

39. ഹ്യൂമൻ ബ്ലാസ്റ്റോസിസ്റ്റിലെ പുറം പാളിയുടെ പേര്

40. തുറന്ന രക്ത പര്യയന വ്യവസ്ഥ കാണപ്പെടുന്ന ജീവികൾ ഏതൊക്കെ?

41. കവിൾ ഭാഗത്ത് കാണപ്പെടുന്ന ഉമിനീർ ഗ്രന്ഥിയുടെ ഭാഗത്തിൻറെ പേര്

42. ജീനിൻറെ ബഹുമുഖത്വം എന്ന സ്വഭാവത്തിന് ഉദാഹരണം

43. ചില ലൈംഗിക പകർച്ച വ്യാധികളുടെ പ്രത്യേകത (i) ജനിറ്റൽ ഹെർപ്പിസ് - പൂർണ്ണമായി ഭേദമാക്കാൻ കഴിയും (ii) പറങ്കിപ്പുണ്ണ് - പൂർണ്ണമായി ഭേദമാക്കാൻ കഴിയും (iii) ഹെപ്പറ്റൈറ്റിസ് B - പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല (iv) ഗോണേറിയ - പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല

44. WWF ൻറെ ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ അമ്പത് വർഷത്തിനടയിൽ ലോക വ്യാപകമായി വന്യജിവികളുടെ ജനസംഖ്യ എത്ര ശതമാനം വരെ കുറഞ്ഞിട്ടുണ്ട്?

45. അസ്പറോസിൻ എന്ന പ്രോട്ടീൻ ഹോർമോണിന് മനുഷ്യ ശരീരത്തിൽ ഉള്ള ധർമം എന്ത്?

46. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ

47. [(12)1+(23)2(34)0]2=[(\frac{1}{2})^{-1}+(\frac{2}{3})^{2}-(\frac{3}{4})^{0}]^{-2}=

48. 7.83×7.831.17×1.176.66\frac{7.83 \times 7.83 - 1.17 \times 1.17}{6.66}

49. a, a+d, a+2d ... a+30d എന്ന സമാന്തരശ്രേണിയുടെ ശരാശരി

50. x/3=y/4=z/7x/3 = y/4 = z/7. Then (x+y+z)/z=(x+y+z)/z = ?

51. ഒരു ചതുരത്തിൻറെ നീളവും വീതിയും 4 : 3 എന്ന അംശബന്ധത്തിലാണ്. അതിൻറെ വികർണ്ണത്തിൻറെ നീളം 25 cm ആണെങ്കിൽ ചുറ്റളവ് എത്ര?

52. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

53. 'A'യുടെ വരുമാനം 'B'യുടെ വരുമാനത്തെക്കാൾ 60% കൂടുതലാണെങ്കിൽ, 'B'യുടെ വരുമാനം 'A'യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കുറവായിരിക്കും?

54. തുടക്കത്തിൽ 70 km/hr70~km/hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ ഓരോ 2 മണിക്കൂറിലും വേഗത 10 km/hr10~km/hr വർദ്ധിപ്പിക്കുന്നുവെങ്കിൽ, കാർ 345 km സഞ്ചരിക്കാൻ എടുക്കുന്ന സമയം

55. 'a'യുടെയും 'b'യുടെയും ഉ.സാ.ഘ.യും ല. സാ.ഗു.വും യഥാക്രമം 'x'ഉം 'y'ഉം ആണ്. കൂടാതെ a+b=x+y ആണെങ്കിൽ x2+y2x^2+y^2 =

56. ab2m=(2ab+5b)2(2ab5b)2ab^2m = (2ab+5b)^2-(2ab-5b)^2 എങ്കിൽ m ന്റെ വില?

57. ഒരു കരാറുകാരന് ഒരു നിശ്ചിത ജോലി നിശ്ചിത എണ്ണം തൊഴിലാളികളെ ഉപയോഗിച്ച് 9 ദിവസം കൊണ്ട് തീർക്കാൻ കഴിയും. എന്നാൽ 6 തൊഴിലാളികൾ ആദ്യ ദിവസം വന്നില്ല. ബാക്കിയുള്ള തൊഴിലാളികൾക്ക് ആ ജോലി 15 ദിവസത്തിൽ പൂർത്തിയാക്കാൻ കഴിയുമെങ്കിൽ, യഥാർത്ഥത്തിൽ എത്ര തൊഴിലാളികളാണ് ജോലി ചെയ്യേണ്ടിയിരുന്നത്?

58. അനിൽ ജംഷാദിൽ നിന്നും രണ്ട് വർഷത്തേക്ക് 6% സാധാരണ പലിശയ്ക്ക് 12000 രൂപ കടം വാങ്ങി. ഈ തുക 6% വാർഷിക കൂട്ടു പലിശയ്ക്ക് കടം വാങ്ങിയിരുന്നെങ്കിൽ, പലിശയിനത്തിൽ എത്ര അധിക തുക നൽകേണ്ടി വരും?

59. 7 cm ആരമുള്ള ഒരു ഇരുമ്പ് ഗോളം ഉരുക്കി 0.2 cm വ്യാസമുള്ള ഒരു കമ്പിയാക്കി മാറ്റുന്നു. കമ്പിയുടെ നീളം കണ്ടെത്തുക.

60. 33 മീറ്റർ തുണി വിൽക്കുന്നതിലൂടെ ഒരു വസ്ത്രവ്യാപാരിക്ക്, 3 മീറ്റർ തുണിയുടെ വിൽപന വിലയ്ക്ക് തുല്യമായ തുക നഷ്ടം വരുന്നു. അയാളുടെ ലാഭ/നഷ്ട ശതമാനം

61. പഠനപ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന തെറ്റുകൾ വരുത്തുന്നതിന് കാരണം എന്ത്?

  1. തെറ്റിച്ചു വായിക്കുക.
  2. വാക്യങ്ങളിലെ അക്ഷരങ്ങൾ മാത്രം വായിക്കുക.
  3. കണ്ണാടിയിൽ കാണുന്നതുപോലെ എഴുതുക.
  4. M ഉം W തമ്മിലും W ഉം Mഉം തമ്മിലും എഴുതുമ്പോൾ തിരിഞ്ഞു പോകുക.

62. താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ഓട്ടിസം ബാധിച്ച കുട്ടികളുടെ പൊതുസ്വഭാവ സവിശേഷതകൾ? I. ഒരിടത്തും അടങ്ങിയിരിക്കാത്ത പ്രകൃതം. II. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വയ്ക്കുക. III. ആശ്ലേലഷണം ലാളന തുടങ്ങിയ ശാരീരിക സ്പർശങ്ങൾ ഇഷ്ടപ്പെടാതിരിക്കുക. IV. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയിൽ ചലിപ്പിക്കുക.

63. ആമോദിന് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് മാപ്പ് തയ്യാറാക്കുന്നതിനും മോഡലുകൾ നിർമ്മിക്കുന്നതിനും അതിസാമർഥ്യമാണ്. ഏത് ബുദ്ധിയിൽ ആണ് അവൻ മികവ് പുലർത്തുന്നത്?

64. താഴെപ്പറയുന്നവയിൽ ഗിൽഫോർഡ് മുന്നോട്ടുവെച്ച ബുദ്ധിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ഏത്?

65. താഴെപ്പറയുന്നവയിൽ ശരിയായ പട്ടിക ഏത്?

66. താഴെ പറയുന്ന ടെസ്റ്റുകൾ എന്ത് കണ്ടെത്തുന്നതിനാണ്?

  1. മിനസോട്ട മെക്കാനിക്കൽ കോംബ്രിഹെൻഷൻ ടെസ്റ്റ്
  2. മിനസോട്ട മെക്കാനിക്കൽ അസംബ്ലി
  3. ഒ കോണർ ഫിംഗർ ഡെക്സ്റ്ററിറ്റി
  4. കോക്സ് ഓർലിസ് പ്രഗ്നോസ്റ്റിക് ടെസ്റ്റ്

67. അഭിപ്രേരണയെ നിർണ്ണയിക്കുന്നത്?

68. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയിലുള്ള സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന സർക്കാർ പദ്ധതി

69. താഴെപ്പറയുന്ന പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?

  1. സമാനമായത് സമാനമായവരെ ജനിപ്പിക്കുന്നു എന്ന ആശയം
  2. വിചലന നിയമം
  3. പ്രത്യാവർത്തന നിയമം

70. താഴെക്കൊടുത്തിരിക്കുന്നവയിൽ ക്രഷ്മറുടെ വ്യക്തിത്വത്തിൻറെ വർഗ്ഗീകരണത്തിൽ ഉൾപ്പെടാത്തവ ഏതെല്ലാം?

  1. പിക്നിക്
  2. എക്ടോമോർഫിക്
  3. അസ്തനിക്
  4. എൻഡോ മോർഫിക്

71. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സഹവർത്തിത പഠനവുമായി ബന്ധപ്പെട്ടവ ഏതെല്ലാം?

  1. അധ്യാപകരും കുട്ടികളും തമ്മിൽ അറിവും അധികാരവും പങ്കുവയ്ക്കും.
  2. ഒരു സംഘം പഠിതാക്കൾ ഒരുമിച്ച് ഒരു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു.
  3. പഠന ലക്ഷ്യവും ചുമതലയും അധ്യാപകർ നിശ്ചയിക്കും.
  4. പഠന ലക്ഷ്യം ചുമതല ഇവ നിശ്ചയിക്കുന്നതിന് പഠിതാക്കൾ കൂടി അവസരം.
  5. അധ്യാപകൻ ഒരു സഹായി എന്ന നിലയിൽ മാത്രം പ്രവർത്തിക്കുന്നു.

72. കുട്ടികൾ പാവക്കുട്ടികൾക്ക് ആഹാരം നൽകുന്നത് കണ്ടിട്ടില്ലേ? പിയാഷയുടെ അഭിപ്രായത്തിൽ ഏത് വികാസ ഘട്ടത്തിൻറെ സവിശേഷതയാണ് സചേതനചിന്ത?

73. സ്ത്രീ സംരക്ഷണ നിയമങ്ങൾ I. ആർട്ടിക്കിൾ 15(3) II. ആർട്ടിക്കിൾ 51(a) III. ആർട്ടിക്കിൾ 14 IV. ആർട്ടിക്കിൾ 39(e) & (f) V. ആർട്ടിക്കിൾ 24

74. ഗാന്ധിജിയുടെ സത്യസന്ധത ആൽപോർട്ടിൻറെ ട്രയിറ്റ് തിയറിയിൽ ഏത് സവിശേഷതകളിൽ ഉൾപ്പെടുന്നു?

75. വികലാംഗ ആക്ട് നടപ്പിലാക്കുന്നതിനുള്ള കേന്ദ്ര കോർഡിനേഷൻ കമ്മിറ്റിയുടെ അധ്യക്ഷൻ ആര്?

76. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമായി നിവലവിൽ വന്നത്?

  1. ബ്ലോക്ക് റിസോഴ്സ് സെൻറർ
  2. കേന്ദ്രീയ വിദ്യാലയങ്ങൾ
  3. നവോദയ വിദ്യാലയങ്ങൾ
  4. ജില്ലാവിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ
  5. ക്ളസ്റ്റർ റിസോഴ്സ് സെൻറർ

77. 'Learning without burden'?

78. 1948 ഏപ്രിൽ 7 ന് നിലവിൽ വന്ന ഏജൻസി ഏത്?

79. കേരള പാഠ്യപദ്ധതി സമീപനരേഖയിൽ ഉൾപ്പെടാത്തവ ഏവ?

  1. അധ്യാപക കേന്ദ്രീകൃതം
  2. ശിശുകേന്ദ്രീകൃതം
  3. ഉല്പന്നകേന്ദ്രീകൃതം
  4. ചാക്രികം
  5. രേഖീയം
  6. പ്രക്രിയാധിഷ്ഠിതം

80. താഴെ പറയുന്നവയിൽ ഒരേ വിചാരധാരയിൽ പെടുന്ന ശാസ്ത്രജ്ഞർ ആരെല്ലാം?

81. Which of the following sentences correctly uses an article?

82. Identify the correct sentence with proper subject-verb concord?

83. Choose the correct preposition to complete the sentence: I am fond ____ music.

84. Which of the following is a phrasal verb?

85. Rewrite the sentence using the correct form of a Gerund: "To see is to believe."

86. Which of the following is an example of a Determiner?

87. In which of the following sentence is the auxiliary verb correctly used?

88. What are the fundamental abilities required for effective language learning?

89. A Great literary or artistic work is known as

90. The key objectives to build a strong foundation in communication skills in lower primary classes include: (i) To teach scientific experimentation. (ii) Develop writing and speaking skills. (iii) Improve listening and understanding. (iv) Develop drawing skills.

91. സഹരക്ഷാകർതൃത്വം/മെൻററിംഗ് (Mentoring) ലക്ഷ്യമാക്കുന്നതെന്ത്?

92. 'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചതാര്?

93. 'രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ' എന്ന് വിശേഷിപ്പിക്കാവുന്ന കൃതി ഏത്?

94. 'അധ്യാപകകഥകൾ' രചിച്ചതാര്?

95. രണ്ടു പദങ്ങൾക്കും തുല്യപ്രാധാന്യമുള്ള സമാസം ഏത്?

96. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വാർഷികാസൂത്രണം, യൂണിറ്റ് ആസൂത്രണം, ദൈനംദിനാസൂത്രണം ഇവ തയ്യാറാക്കേണ്ടത് ആര്?

97. 'ആത്മകഥയ്ക്ക് ഒരാമുഖം' എഴുതിയതാര്?

98. 'നിന്നുപോയി' എന്ന പ്രയോഗത്തിലെ 'പോയി' എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?

99. 'സർവ്വഭാഷാവ്യാകരണം' (Universal Grammar) എന്ന ആശയം അവതരിപ്പിച്ചത്?

100. സമ്പത് + രംഗം - ചേർത്തെഴുതുമ്പോൾ ശരിയായ രൂപം ഏത്?