43/25
1. "സ്റ്റംപ്‌ഡ്, ലൈഫ് ബിഹൈൻറ് ആൻറ് ബിയോൺഡ്, ട്വൻറി ടൂ യാർഡ്‌സ്" - ഇത് ആരുടെ ആത്മകഥയാണ്?
2. "ഐ റ്റു ഹാഡ് എ ഡ്രീം" ഇത് ആരുടെ ആത്മകഥയാണ്?
3. താഴെ സൂചിപ്പിച്ച നൃത്തകലകളിൽ ഏതിൽ നിന്നാണ് കഥകളി ഉത്ഭവിച്ചത്?
4. ഭരണഘടന നിർമ്മാണ സഭയിലെ അംഗമായി പ്രവർത്തിച്ചത് താഴെ പറയുന്നവരിൽ ഏത് വനിതാ നേതാവാണ്?
5. "ദേശസ്നേഹികളിലെ രാജകുമാരൻ" എന്ന് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരാണ്?
6. താഴെ തന്നിരിക്കുന്നവയിൽ നിന്നും ജോവിയൻ ഗ്രഹങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്നതിനെ കണ്ടെത്തുക
7. ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ നിന്മമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന ആഗോള വാതം ഏതെന്നു കണ്ടെത്തുക
8. താഴെ തന്നിരിക്കുന്ന പർവ്വത-ചുരങ്ങളെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരത്തിനനുസരിച്ചു അവരോഹണ ക്രമത്തിൽ വിന്യസിക്കുക. (i) ബുർജി-ലാ (ii) ഫോട്ടു-ലാ (iii) ബാരാ-ലാച്ചാ-ലാ (iv) സോജി-ലാ
9. താഴെപ്പറയുന്ന ധാതുക്കളിൽ ഏതിൻറെ നിക്ഷേപമാണ് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തു കാണപ്പെടുന്നത്?
10. പ്രസിദ്ധമായ ചിലിക്കാ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം കണ്ടെത്തി രേഖപ്പെടുത്തുക.
11. ഒരു ഭൂപടത്തിൽ തോത് "1 സെൻറീമീറ്റർ 2 കിലോമീറ്ററിനെ സൂചിപ്പിക്കുന്നു" എന്ന് പ്രസ്താവിച്ചിരിക്കുന്നു. താഴെപ്പറയുന്ന ഏതു അംശബന്ധ തോത് രീതിയാണ് പ്രസ്താവനയെ ശരിയായി പ്രതിനിധാനം ചെയ്യുന്നത്.
12. 1990-കൾക്ക് ശേഷം ഇന്ത്യയുടെ വികസനതന്ത്രം കൂടുതൽ ആശ്രയിച്ചിരുന്നത് ഏത് നയത്തിലാണ്?
13. ഒരു നികുതിയുടെ ഭാരം (പ്രഭാവവും ബാധയും) വ്യത്യസ്തമായ സ്ഥാപനങ്ങൾ അനുഭവിക്കുന്നത് താഴെപ്പറയുന്ന ഏതു നികുതിയിലാണ്?
14. ഡോ. എം.എസ്. സ്വാമിനാഥൻ " എവർഗ്രീൻ വിപ്ലവത്തിന്" വേണ്ടി വാദിച്ചിരുന്നതായി അറിയപ്പെടുന്നു, അതിന് അദ്ദേഹം മുന്നോട്ട് വച്ച നിർദ്ദേശം ഏതാണ്?
15. ഇന്ത്യയിൽ "ഗൂഗിൾ നികുതി'' എന്നറിയപ്പെടുന്ന നികുതി ഏതാണ്?
16. ഇന്ത്യയിലെ നിലവിലെ ജി.എസ്.ടി. നിരക്കുകൾ ഏതാണ്?
17. ഇന്ത്യയിലെ കാർഷിക ഉത്പന്നങ്ങൾക്കായി "ഒരു രാജ്യം, ഒരു വിപണി" എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സർക്കാർ സൃഷ്ടിച്ച വ്യാപാര പ്ലാറ്റ്ഫോം ഏതാണ്?
18. കുറ്റം ചെയ്ത കാലത്ത് പ്രാബല്യത്തിലുള്ള നിയമപ്രകാരം മാത്രമേ കുറ്റവിധേയനെ ശിക്ഷിക്കാവൂ, ഒരു കുറ്റത്തിന് നിയമപ്രകാരം ഒരു തവണ മാത്രം ശിക്ഷ, കുറ്റാരോപിതനെ അയാൾക്കെതിരെ സാക്ഷി ആക്കരുത് എന്നീ തത്വങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ഏതു മൗലിക അവകാശവുമായി ബന്ധപ്പെട്ടതാണ്?
19. 2003 ലെ ഭരണഘടന (92-ാം ഭേദഗതി) നിയമം, ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ഭേദഗതി ചെയ്ത് താഴെപ്പറയുന്നവയിൽ ഏതെല്ലാം ഭാഷകളെ ഉൾപ്പെടുത്തി? (1) ബോഡോ (2) മൈഥിലി (3) സന്താളി (4) നേപ്പാളി
20. ഭാരതീയ ഭരണഘടന പ്രകാരം ഇന്ത്യൻ പൗരന്മാരുടെ മൗലിക കടമകൾ താഴെപ്പറയുന്നവയിൽ ഉൾപ്പെടുന്നുണ്ടോയെന്നു പരിഗണിക്കൂ. (1) ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കുക (2) തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുക (3) ശാസ്ത്രീയ മനോഭാവം വളർത്തുക (4) പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക
21. എത്ര കാലത്തിനുള്ളിൽ പാർലമെൻറ് അംഗീകരിച്ചില്ലെങ്കിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനം പ്രാബല്യത്തിൽ വരില്ല?
22. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വത്തവകാശത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. (1) 44-ാം ഭരണഘടന ഭേദഗതി നിയമം സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്ന് ഒഴിവാക്കി. (2) ആർട്ടിക്കിൾ 300 A പ്രകാരം സ്വത്തവകാശം ഇപ്പോൾ നിയമപരമായ അവകാശമാണ്. (3) ഇത് എക്സിക്യൂട്ടീവ് നടപടികളിൽ നിന്ന് സ്വകാര്യസ്വത്തിനെ സംരക്ഷിക്കുന്നു, പക്ഷേ നിയമനിർമ്മാണ നടപടികളിൽ നിന്ന് സംരക്ഷിക്കുന്നില്ല (4) ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ സ്വത്ത് സംസ്ഥാനം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകണം
23. 2025 ജനുവരിയിൽ സ്ഥിരം ഗ്രാമന്യായാലയ (ഗ്രാമ കോടതി), അദാലത്ത് അരംഭിച്ചതോടെ സംസ്ഥാനത്തെ ആദ്യത്തെ തർക്കരഹിത നിയോജകമണ്ഡലമായി മാറാൻ പോകുന്ന മണ്ഡലം ഏതാണ്?
24. കേരള സംസ്ഥാന വനിതാ കമ്മീഷൻറെ പ്രവർത്തനങ്ങൾ ഏതൊക്കെയാണ്? (i) സ്ത്രീകളെ സംബന്ധിച്ച നിയമങ്ങൾ നിരീക്ഷിക്കുന്നു (ii) സ്ത്രീകളുടെ സംരക്ഷണവും സമത്വവും ഉറപ്പാക്കുന്നു (iii) സ്ത്രീകളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നു (iv) സ്ത്രീകളുടെ ക്ഷേമത്തിനായുള്ള സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നു
25. സംസ്ഥാനതലത്തിൽ ലോകായുക്തയുടെ മേധാവി ആര്?
26. കേരള സംസ്ഥാന മുതിർന്ന പൗരന്മാരുടെ കമ്മീഷൻ ഏത് നിയമം/പദ്ധതി/നയത്തിന് കീഴിലാണ് സ്ഥാപിക്കപ്പെട്ടത്?
27. കേരളത്തിൽ വാട്ടർഷെഡ് മാനേജുമെൻറായി (Watershed Management) മുഖ്യമായും ചുമതലപ്പെട്ട സർക്കാർ ഏജൻസി ഏതാണ്?
28. കേരളത്തിലെ വാട്ടർഷെഡ് മാനേജ്‌മെൻറ് പദ്ധതികളിൽ ജലസംരക്ഷണത്തിനായി സാധാരണയായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളിൽ, പ്രത്യേക ഭൗമഭൗതിക സാഹചര്യങ്ങളാൽ ഏതാണ് മുൻഗണന നൽകാത്തത്?
29. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MNREGA) സംബന്ധിച്ച് കേരളത്തിൽ ശരിയല്ലാത്തത് ഏതാണ്?
30. കേരളത്തിൽ സർക്കാർ മേഖലയിലെ മനുഷ്യവിഭവശേഷി മാനേജുമെൻറ് ഓട്ടോമേറ്റു ചെയ്യാൻ ആരംഭിച്ച പദ്ധതിയുടെ പേര് ഏതാണ്?
31. കേരള നിയമസഭയിലെ ഏത് കമ്മിറ്റിയാണ് പ്രതിനിധാന നിയമനിർമ്മാണത്തിന് (delegated legislation) കീഴിലെ നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കുന്നത്?
32. പ്രകൃത്യാ നീതിയുടെ സിദ്ധാന്തങ്ങൾ (Principles of Natural Justice) ലംഘിക്കുന്ന വിധിയെ ചോദ്യം ചെയ്യുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിറ്റ് ഏതാണ്?
33. 'Trajan 155 mm towed artillery gun system' വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി സഹകരിച്ച രാജ്യം ഏതാണ്?
34. താഴെപ്പറയുന്നവയിൽ ഏത് വിറ്റാമിനാണ് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നത്?
35. ഒരു മുതിർന്ന മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?
36. തൈറോയിഡ് ഹോർമോണിൻറെ സമന്വയത്തിന് ആവശ്യമായ അടിസ്ഥാന സൂക്ഷ്മപോഷകം ഏതാണ്?
37. താഴെപ്പറയുന്നവയിൽ ഏതാണ് ഒരു പ്രധാന വായുമലിനീകരണ ഘടകം?
38. ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ ഏത് കാൻസറിന് കാരണമാകുന്ന അപകട ഘടകമാണ്?
39. താഴെപ്പറയുന്നവയിൽ ഏതാണ് സിഫിലിസിന് കാരണമാകുന്ന ജീവി?
40. 2023 ൽ ആരംഭിച്ച കേരള സർക്കാർ സംരംഭമായ വിവ പ്രോജക്റ്റ് ഏത് രോഗത്തിൻറെ പ്രതിരോധത്തിലും ചികിസ്തയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു?
41. 2025 ലെ, ലോകാരോഗ്യദിനപ്രമേയം - "ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവികൾ" താഴെപ്പറയുന്നവയിൽ ഏതിനെ കേന്ദ്രീകരിച്ചാണ്?
42. MOSDAC എന്നതിൻറെ പൂർണ്ണ രൂപം എന്ത്?
43. വൈദ്യുതകാന്തിക തരംഗ സ്പെക്ട്രത്തിലെ തന്നിരിക്കുന്ന അംഗങ്ങളെ അവയുടെ ഊർജ്ജത്തിൻറെ ആരോഹണക്രമത്തിലുള്ള ശരിയായ വിന്യാസം മൈക്രോവേവ് - 1, റേഡിയോ തരംഗങ്ങൾ - 2, ദൃശ്യതരംഗങ്ങൾ - 3, യുവി - 4, ഗാമ റേകൾ - 5, എക്സ്-റെകൾ - 6, ഐ ആർ - 7
44. അടിസ്ഥാന SI ഏകകങ്ങളിൽ, ഏതാണ് മറ്റുള്ള അടിസ്ഥാന SI ഏകകങ്ങളുടെ നിർവചനത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത്?
45. താഴെ കൊടുത്തിരിക്കുന്ന ഇന്ത്യയിലെ ഏത് സ്ഥലത്തിലാണ് ഗുരുത്വാകർഷണം മൂലമുള്ള ത്വരണം ഏറ്റവും കൂടുതൽ?
46. ജലത്തിൽ നേർപ്പിച്ച മോളാർ ഹൈഡ്രോക്ലോറിക് ആസിഡിൻറെ pH എത്രയാണ്?
47. ഒരു മൂലകത്തിൻറെ ബാഹ്യ ഇലക്ട്രോണിൻറെ ക്വാണ്ടം നമ്പറുകൾ ചുവടെ തന്നിരിക്കുന്നു : . ആറ്റം ഏതാണ്?
48. താഴെ തന്നിരിക്കുന്നവയിൽ ഏത് വാതകമാണ് ഉയർന്ന മർദ്ദത്തിലും താപനിലയിലും ദ്രവീകരിക്കാൻ പറ്റുന്നത്?
49. ഏത് ലോഹത്തിൻറെ ഓക്സിജൻ അടങ്ങിയ അയിര് ആണ് പൈറോളുസൈറ്റ്?
50. താഴെപ്പറയുന്നവയിൽ കൃഷ്ണനാട്ടത്തെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) അഷ്ടപദിയാട്ടത്തിൻറെ പരിഷ്കരിച്ച രൂപമാണ് കൃഷ്ണനാട്ടം (ii) കോഴിക്കോട്ടെ മാനവേദൻ രാജാവാണ് കൃഷ്ണനാട്ടത്തിൻറെ ഉപജ്ഞാതാവ് (iii) മാനവേദൻ രാജാവാണ് കൃഷ്ണഗീതി എന്ന കൃതി രചിച്ചത് (iv) ജയദേവൻറെ ഗീതാഗോവിന്ദം എന്ന കൃതിയുടെ മാതൃകയിലാണ് കൃഷ്ണഗീതി രചിച്ചത്
51. ഏത് ലോഹത്തിൻറെ ഓക്സിജൻ അടങ്ങിയ അയിര് ആണ് പൈറോളുസൈറ്റ്?
52. താഴെപ്പറയുന്നവയിൽ കൃഷ്ണനാട്ടത്തെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) അഷ്ടപദിയാട്ടത്തിൻറെ പരിഷ്കരിച്ച രൂപമാണ് കൃഷ്ണനാട്ടം (ii) കോഴിക്കോട്ടെ മാനവേദൻ രാജാവാണ് കൃഷ്ണനാട്ടത്തിൻറെ ഉപജ്ഞാതാവ് (iii) മാനവേദൻ രാജാവാണ് കൃഷ്ണഗീതി എന്ന കൃതി രചിച്ചത് (iv) ജയദേവൻറെ ഗീതാഗോവിന്ദം എന്ന കൃതിയുടെ മാതൃകയിലാണ് കൃഷ്ണഗീതി രചിച്ചത്
53. 2024-ലെ ഏറ്റവും നല്ല പുരുഷ ഗോൾകീപ്പർക്കുള്ള ഫിഫ അവാർഡ് നേടിയ എമിലിയാനോ മാർട്ടിനസ് ഏതു രാജ്യക്കാരനാണ്?
54. താഴെ കൊടുത്തിരിക്കുന്ന കഥാപാത്രങ്ങളുടെയും കൃതികളുടെയും പേരുകൾ താരതമ്യം ചെയ്ത് തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക (a) അപ്പുക്കുട്ടൻ - (i) പ്രവാചകൻറെ വഴി (b) നാരായണൻ - (ii) കേശവൻറെ വിലാപങ്ങൾ (c) ഗോവിന്ദൻകുട്ടി - (iii) സുന്ദരികളും സുന്ദരന്മാരും (d) ഇരുമ്പൻ ഗോവിന്ദൻ നായർ - (iv) അസുരവിത്ത്
55. എം.ടി. വാസുദേവൻ നായർ ജ്ഞാനപീഠം അവാർഡ് നേടിയ വർഷം
56. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്
57. താഴെപ്പറയുന്നവയിൽ പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം? (i) ഇത് ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് ലോണുകൾ അനുവദിക്കുന്നതിനുള്ള പദ്ധതിയാണ് (ii) 2023 ലാണ് ഈ പദ്ധതി ആരംഭിച്ചത് (iii) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എൻ.ഐ.ആർ.എഫ്. റാങ്കിംഗ് കൂടി പരിഗണിച്ചാണ് ഈ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ലോൺ അനുവദിക്കുന്നത് (iv) ഈ പദ്ധതി പ്രകാരം ഈടോ ജാമ്യക്കാരനോ ഇല്ലാതെ ലോൺ ലഭിക്കും
58. ബാഷർ അൽ അസദ് ഏത് രാജ്യത്തിൻറെ മുൻ പ്രസിഡൻറായിരുന്നു?
59. വീഡിയോ എഡിറ്റിംഗിനായി ഏത് സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്?
60. ഒരു നെറ്റ് വർക്കിൽ റൗട്ടറിൻറെ പ്രധാന ഉപയോഗം എന്താണ്?
61. സോഷ്യൽ മീഡിയയിൽ "ഇൻഫ്ലുവൻസർ" ആരെയാണ് വിശേഷിപ്പിക്കുന്നത്?
62. യൂറോപ്യൻ യൂണിയനിലെ ഡാറ്റ സംരക്ഷണവും സ്വകാര്യതയും ശ്രദ്ധയിലാക്കുന്ന അന്താരാഷ്ട്ര നിയമം ഏതാണ്?
63. ഏതാണ് OpenAI യുടെ ChatGPT-4 നെതിരെ മത്സരിക്കാനുള്ള ഏറ്റവും പുതിയ AI മോഡൽ Gemini 1.5 അടുത്തിടെ പ്രഖ്യാപിച്ച കമ്പനി
64. വിവരാവകാശ നിയമം, 2005 ൻറെ പ്രധാന ഉദ്ദേശ്യം
65. ഉപഭോക്തൃസംരക്ഷണ നിയമം, 2019 പ്രകാരം അധാർമ്മിക വ്യാപാര രീതി എന്നാൽ എന്താണ്?
66. Juvenile Justice (Care and Protection of Children) Amendment Act, 2021 ആർക്കാണ് adoption ഉത്തരവ് പറയാനുള്ള അധികാരം ഉള്ളത്?
67. IPCയിലെ ഏത് Section ആണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഭിന്നലിംഗക്കാരുടെ അവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വിരുദ്ധമെന്ന് അഭിപ്രായപ്പെട്ടത്?
68. BSA യിലെ ഏത് സെക്ഷൻ ആണ് സ്ത്രീധന മരണമാണ് എന്ന് അനുമാനത്തിലേക്ക് എത്താൻ സഹായിക്കുന്നത്?
69. ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, 2013 എന്തിനെ കുറിച്ചാണ് പരാമർശിക്കുന്നത്?
70. ഭിന്നശേഷിക്കാരായ ഒരു വ്യക്തിയെ പൊതുസ്ഥലത്ത് കളിയാക്കുകയോ വ്യക്തിഹത്യയോ ചെയ്യുന്നത് കുറ്റകരമാണെന്ന് ഭിന്നശേഷി അവകാശ നിയമത്തിൻറെ ഏത് section ൽ ആണ് പരാമർശിക്കുന്നത്?
71. ഒരു എ.പി.യുടെ 21-ാമത്തെ പദം അതിൻറെ ഏഴാമത്തെ പദത്തിൻറെ മൂന്നിരട്ടിയാണ്. 9-ാമത്തെ പദം 18 ആണെങ്കിൽ 64-ാമത്തെ പദം എന്താണ്?
72. ചില കോഡിംഗ് ഭാഷയിൽ MOBILE എന്നത് QSFMPI ആയി കോഡ് ചെയ്തിരിക്കുന്നു. അതേ ഭാഷയിൽ എങ്ങനെയാണ് PHONE കോഡ് ചെയ്യുന്നത്?
73. അരുൺ, വരുൺ, കിരൺ എന്നിവർ നടന്നാണ് പോകുന്നത്. അവരുടെ ഓരോ ചുവടും യഥാക്രമം 55 സെ.മീ., 60 സെ.മീ., 65 സെ.മീ. അവർ ഒരുമിച്ച് ചുവടുവെച്ചാൽ, പൂർണ്ണ ചുവടുകളിലൂടെ ദൂരം മറികടക്കാൻ ഓരോരുത്തരും നടക്കേണ്ട ഏറ്റവും കുറഞ്ഞ ദൂരം എന്താണ്?
74. ഡിപ്പോയിലെ ക്ലോക്ക് ഉച്ചയ്ക്ക് 1.00 കാണിക്കുമ്പോൾ ഒരു ബസ് ഡിപ്പോയിൽ നിന്ന് പുറപ്പെട്ടു. ബസ് അവസാന ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ, അവസാന ബസ് സ്റ്റോപ്പിലെ ക്ലോക്ക് ഉച്ചയ്ക്ക് 1.45 ആയിരുന്നു. 30 മിനിറ്റ് വിശ്രമിച്ച ശേഷം ബസ് ആദ്യ റൂട്ടിൻറെ 1.5 മടങ്ങ് ദൈർഘ്യമുള്ള മറ്റൊരു റൂട്ടിലൂടെ ബസ് ഡിപ്പോയിലേക്ക് മടങ്ങി, ഉച്ചയ്ക്ക് 2.30 ന് ബസ് ഡിപ്പോയിൽ എത്തി. ബസ് ഡിപ്പോയിലെ ക്ലോക്കിനെ അപേക്ഷിച്ച്, അവസാന ബസ് സ്റ്റോപ്പിലെ ക്ലോക്ക്
75. അരവിന്ദ് ഒരു ബാങ്കിൽ 640 രൂപ നിക്ഷേപിച്ചു. ഏതോ അടിയന്തര സാഹചര്യം കാരണം 2 വർഷവും 8 മാസവും കഴിഞ്ഞ് അദ്ദേഹം ആ തുക പിൻവലിച്ചു. ബാങ്കിൽ നിന്ന് അദ്ദേഹത്തിന് 844 രൂപയും 80 പൈസയും ലഭിച്ചു. ബാങ്കിന് സാധാരണ പലിശ നിരക്ക് ആണെങ്കിൽ പലിശ നിരക്ക് എത്രയാണ്?
76. അക്ബർ 10 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് കിഴക്കോട്ട് തിരിഞ്ഞ് 7 കിലോമീറ്റർ സഞ്ചരിച്ച്, പിന്നീട് തെക്കോട്ട് തിരിഞ്ഞ് 14 കിലോമീറ്റർ സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിച്ചു. അക്ബറിൻറെ ആരംഭ സ്ഥാനത്ത് നിന്ന് ഫിനിഷിംഗ് സ്ഥാനത്തേക്കുള്ള ദൂരം എത്രയാണ്?
77. ശ്രേണിയിലെ അടുത്ത പദം -2, 2, 8, 16, 26, ...
78. ചിഹ്നങ്ങളുടെ ശ്രേണിയിൽ, - കൊണ്ട് തൊട്ടുമുമ്പ് വരാത്തതും X കൊണ്ട് തൊട്ടുപിന്നാലെ വരാത്തതുമായ എത്ര + കൾ ഉണ്ട്?
79. + എന്നാൽ , - എന്നാൽ , എന്നാൽ , എന്നാൽ എന്നിവയാണെങ്കിൽ
80. മാർക്കും ആൻറണിയും ഒരു ഐടി സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഒരു ജോലി ചെയ്യുന്നതിൽ മാർക്ക് ആൻറണിയേക്കാൾ ഇരട്ടി കാര്യക്ഷമതയുള്ളവനാണ്, കൂടാതെ ഒരു പ്രാഗ്രാമിംഗ് ജോലി ചെയ്യാൻ ആൻറണിയേക്കാൾ 30 ദിവസം കുറവ് എടുക്കുന്നു. മാർക്കും ആൻറണിയും ഒരുമിച്ച് ആ ജോലി ചെയ്യാൻ കഴിയുന്ന സമയം കണ്ടെത്തുക
81. Choose the correct passive form of the sentence, 'Clean the room' from the following options
82. Identify the correct sentence
83. Fill in the blanks with the correct choice from the option below : Do you mind ____ the door?
84. Identify the error in the given sentence from the options below : If you have made the cake I would have appreciated
85. Knucklehead is a slang for
86. Complete the sentence using any one of the suitable options given below: Yesterday I felt very tired as ____
87. Complete the sentence by choosing the appropriate one from the abbreviations given below : I had a ____ when the crowd at the fair increased.
88. Identify the error in the given sentence from the following options: She was complemented on her success at the intercollegiate quiz festival held yesterday at the college auditorium.
89. Fill in the blank using the correct phrasal verb given as options. She decided to ____ the topic in the next meeting.
90. Choose the meaning of the word in bold in the given sentence from the options which follow : People believed that democracy is the panacea for the humanity as a whole.
91. ശരിയായ രൂപമേത്?
92. 'പ്രതിരോധം' എന്ന വാക്കിൻറെ വിപരീതപദം
93. 'ദീപാളി കുളിക്കുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?
94. 'Reprimand' എന്ന ഇംഗ്ലീഷ് വാക്കിന് തുല്യമായ മലയാളപദം
95. 'അനുചിതം' എന്ന വാക്കിൻറെ അർത്ഥമെന്ത്?
96. 'ആന' എന്ന പദത്തിൻറെ പര്യായം
97. 'മേദിനി' എന്ന വാക്കിൻറെ അർത്ഥം
98. താഴെക്കൊടുത്തവയിൽ ശരിയായ വാക്യമേത്?
99. 'വിദ്യുച്ഛക്തി' എന്ന പദം പിരിച്ചെഴുതുന്നത്
100. 'പ്രതിദിനം' എന്ന സമാസരൂപത്തിൻറെ വിഗ്രഹാർത്ഥമെന്ത്?