App LogoKerala PSC QBank

Female Assistant Prison Officer

57/25


1. തന്നിരിക്കുന്ന പ്രസ്‌താവനയുടെ അടിസ്ഥാനത്തിൽ ശരിയായവ കണ്ടെത്തുക (i) മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു എന്നറിയപെടുന്നതു ഗോപാലകൃഷ്‌ണ ഗോഖലെ ആണ്. (ii) ഇന്ത്യയിൽ ഗാന്ധിജി ആദ്യമായി പങ്കെടുത്ത പൊതുപരിപാടി ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ഉദ്ഘാടനം ആയിരുന്നു. (iii) ഗാന്ധിജിയുടെ ഇൻഡ്യയിലെ ആദ്യത്തെ പരീക്ഷണ സത്യാഗ്രഹം എന്നറിയപ്പെടുന്നതു ചമ്പാരൻ സത്യാഗ്രഹം ആണ്. (iv) ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ മടങ്ങി എത്തിയ വർഷം 1915 ആണ്.

2. ശ്രീ ചട്ടമ്പി സ്വാമികളുടെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ കണ്ടെത്തുക. (i) പ്രാചീനമലയാളം (ii) ആദിഭാഷ (iii) വേദാധികാര നിരൂപണം (iv) ആത്മോപദേശശതകം

3. 1941ലെ കയ്യൂർ ലഹളയുമായി ബന്ധപ്പെട്ട് 1943ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് തൂക്കിക്കൊന്നവരുടെ പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. (i) പൊടവര കുഞ്ഞമ്പു നായർ (ii) കോയിത്താറ്റിൽ ചിരുകണ്ടൻ (iii) ചൂരിക്കാടൻ കൃഷ്‌ണൻ നായർ (iv) പള്ളിക്കൽ അബൂബക്കർ

4. അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ കണ്ടെത്തുക. (i) യുഎസ്എയുടെ പതിനാറാമത് പ്രസിഡൻ്റായിരുന്നു അബ്രഹാം ലിങ്കൻ. (ii) 1861 ഏപ്രിലിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. (iii) 1865 ഏപ്രിലിൽ ഔദ്യോഗികമായി യുദ്ധം അവസാനിച്ചു. (iv) അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം അടിമത്വം അവസാനിപ്പിച്ചു.

5. 1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. (i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക (ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക. (iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക. (iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.

6. പാമ്പൻ പാലവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക. (i) രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് പാമ്പൻ പാലം. (ii) 1961ൽ പഴയ പാമ്പൻ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി. (iii) 2025 ഏപ്രിൽ ആറിന് പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. (iv) പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ ഉയരവും 2.08 കിലോമീറ്റർ നീളവും ഉണ്ട്.

7. ശരിയായ പ്രസ്ത‌ാവനകൾ ഏതെല്ലാമെന്ന് കണ്ടെത്തുക. (i) സിന്ധു നദി - നംചബർവ്വയെ കീറി മുറിച്ച് ആഴമേറിയ താഴ്വരകളിലൂടെ ഒഴുകുന്നു. (ii) യമുന - ഗംഗയുടെ ഒരു പ്രധാന കൈവഴി, അലഹബാദിൽ വച്ച് കൂടിച്ചേരുന്നു. (iii) കോസി - ബിഹാറിൻ്റെ ദുഃഖം എന്നറിയപ്പെടുന്നു. (iv) ബ്രഹ്മപുത്ര - ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു.

8. ഗൾഫ് സ്ട്രീം എന്ന വേഗതയേറിയ സമുദ്രജലപ്രവാഹം ഏത് സമുദ്രത്തിന്റെ ഭാഗമാണ്?

9. ഉഷ്ണമേഖലാ ചക്രവാതങ്ങൾ വിവിധ രാജ്യങ്ങളിലെ / സമുദ്ര മേഖലകളിലെ പേരുകൾ നൽകിയിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക. (i) ഇന്ത്യൻ മഹാസമുദ്രം - സൈക്ലോൺ (ii) അറ്റ്ലാന്റിക് സമുദ്രം, കരീബിയൻ സമുദ്രം - ഹരിക്കെയ്ൻ (iii) ചൈനാ കടൽ, പസഫിക്ക് സമുദ്രം - ടൈഫൂൺ (iv) പശ്ചിമഓസ്ട്രേലിയൻ സമുദ്രം - ടൊർണാഡോ

10. റോഡ് സാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനം

11. കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക്

12. ധരാതലീയ ഭൂപടങ്ങളിൽ അടുത്തടുത്തായി വരക്കുന്ന കോണ്ടൂർ രേഖകൾ എന്തിനെ പ്രധിനിധാനം ചെയ്യുന്നു?

13. നികുതി, പൊതുചിലവ് എന്നിവയുമായി ബന്ധപ്പെട്ട് സമ്പദ് വ്യവസ്ഥയിൽ സ്ഥിരത കൈവരിക്കുന്നതിനുള്ള ഗവൺമെൻ്റ് നയം അറിയപ്പെടുന്നത്

14. ഇറക്കുമതി ചുങ്ക നിരക്ക് കുറച്ചുകൊണ്ടു വരിക എന്ന ലക്ഷ്യം ഏതു പരിഷ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

15. ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യപ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്ന ബാങ്ക് ഏത്?

16. നീതി ആയോഗിൻ്റെ സാമ്പത്തിക ആരോഗ്യ സൂചിക - 2025 പ്രകാരം മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്?

17. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവൽസര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?

18. 2025-2026 കേന്ദ്ര ബജറ്റിൽ പ്രധാന മന്ത്രി ധൻ ധാന്യ കൃഷി യോജന' പദ്ധതിയിൽ എത്ര കാർഷിക ജില്ലകൾ ഉൾപ്പെടുന്നു?

19. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിന് വേണ്ടി രൂപീകരിച്ച ഭരണഘടന നിർമ്മാണ സഭയുടെ ആദ്യത്തെ താൽക്കാലിക പ്രസിഡൻ്റ് ആരായിരുന്നു?

20. ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില വ്യവസ്ഥകളും ആശയങ്ങളും അവ കടമെടുത്ത രാജ്യങ്ങളുടെ പേരുകളും ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക?

(i) നിയമനിർമ്മാണ പ്രക്രിയ(1) അയർലണ്ട്
(ii) സ്വതന്ത്ര നീതിന്യായ വ്യവസ്ഥ(2) കാനഡ
(iii) അർദ്ധ ഫെഡറൽ സമ്പ്രദായം(3) അമേരിക്ക
(iv) നിർദ്ദേശക തത്വങ്ങൾ(4) ബ്രിട്ടൻ

21. താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന / പ്രസ്‌താവനകൾ ഏത്? (i) മൗലിക അവകാശങ്ങൾ എന്ന ആശയം ഫ്രാൻസിൻറെ ഭരണഘടനയിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. (ii) 1978 44-മത് ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. (iii) നിലവിൽ ഇന്ത്യൻ ഭരണഘടന ഏഴ് മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നു.

22. ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ ചില പ്രധാനപ്പെട്ട ഭേദഗതികൾ ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക?

(i) 42-മത് ഭേദഗതി(1) നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം
(ii) 86-മത് ഭേദഗതി(2) പഞ്ചായത്ത് രാജ് നിയമഭേദഗതി
(iii) 73-മത് ഭേദഗതി(3) കൂറുമാറ്റ നിരോധന നിയമം
(iv) 52-മത് ഭേദഗതി(4) ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്കുലർ എന്നീ ആശയങ്ങൾ ഉൾപ്പെടുത്തി

23. താഴെപ്പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാഷ്ട്രനയത്തെ സംബന്ധിക്കുന്ന നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

24. താഴെപ്പറയുന്നവയിൽ കേന്ദ്ര കാര്യ നിർവഹണ വിഭാഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്‌താവനകൾ ഏത്? (i) ഇന്ത്യൻ ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ തലവൻ പ്രസിഡണ്ടും ഗവൺമെന്റിന്റെ തലവൻ പ്രധാനമന്ത്രിയും ആണ്. (ii) ഇന്ത്യൻ പാർലമെൻ്റ് പാസാക്കുന്ന എല്ലാ ബില്ലുകളും നിയമമാകുന്നത് പ്രസിഡന്റിന്റെ അംഗീകാരത്തോടുകൂടിയാണ്. (iii) ഭരണഘടനയുടെ 91മത് ഭേദഗതി അനുസരിച്ച് കേന്ദ്രമന്ത്രി സഭയുടെ പരമാവധി അംഗസംഖ്യ ലോക്‌സഭയിലെ മൊത്തം അംഗങ്ങളുടെ 20 ശതമാനത്തിൽ കൂടാൻ പാടില്ല.

25. താഴെപ്പറയുന്ന ഇനങ്ങളിൽ നിന്നും കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം കണ്ടെത്തുക?

26. ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിമൂന്നാമത് ഭേദഗതി പ്രകാരം ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്‌താവനകൾ ഏത്? (i) സംസ്ഥാനങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം സ്ഥാപിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. (ii) സംസ്ഥാനങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളുടെ ധനസ്ഥിതി പരിശോധിക്കുന്നതിനായി ഓരോ പത്ത് വർഷം കൂടുന്തോറും സംസ്ഥാന ഗവൺമെന്റ്റ് ഒരു സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. (iii) പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

27. ഇന്ത്യയിൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനായി അവതരിപ്പിക്കപ്പെട്ട "ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന ആശയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതല സമിതിയുടെ അധ്യക്ഷൻ ആരാണ്?

28. കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ കോർപ്പറേഷന് നൽകുന്ന സ്കോളർഷിപ്പിൻ്റെ പേരെന്താണ്?

29. കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷൻ ആരാണ്?

30. ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന / പ്രസ്‌താവനകൾ കണ്ടെത്തുക? (i) ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഭരണഘടനയുടെ 73 ഭേദഗതി പഞ്ചായത്തുകളിലെയും 74 ഭേദഗതി മുനിസിപ്പാലിറ്റികളിലെയും പ്രാദേശിക ഗവൺമെന്റുകളെ സംബന്ധിച്ചുള്ളതാണ്. (ii) ഒരു ഗ്രാമപ്പഞ്ചായത്തിലെ ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും അതതു വാർഡിൻ്റെ ഗ്രാമസഭകളിലെ അംഗങ്ങളാണ്. (iii) കേരള സംസ്ഥാനത്തിൽ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ 50% സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.

31. മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയാൻ കേരള സംസ്ഥാന പോലീസ് രൂപം നൽകിയ പദ്ധതിയുടെ പേര് എന്താണ്?

32. വിറ്റാമിൻ Aയുടെ തുടർച്ചയായ അഭാവം കാരണം കാഴ്‌ച പൂർണ്ണമായും നഷ്ടപ്പെടുന്ന രോഗാവസ്ഥയുടെ പേരെന്ത്?

33. സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എയ്‌ഡ്‌സ് ബോധവൽക്കരണം എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ് ഏത്?

34. മനുഷ്യനിലെ അസ്ഥികളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. അവയിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക. (i) പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിൽ 206 അസ്ഥികളുണ്ട്. (ii) മനുഷ്യരിൽ 12 ജോഡി വാരിയെല്ലുകൾ ഉണ്ട്. (iii) മനുഷ്യരിൽ തലയോട്ടിയിൽ മാത്രം 32 അസ്ഥികളുണ്ട്.

35. അമൃതാദേവി ബിഷ്‌നോയ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

36. സൗത്താഫ്രിക്കയിൽ നിന്ന് അടുത്ത കാലത്തായി കണ്ടെത്തിയ 'ഹോമോനലേഡി' എന്ന മനുഷ്യപൂർവ്വികൻ്റെ അവശിഷ്ടങ്ങൾ ഏത് ഗുഹയിൽ നിന്നാണ് ലഭ്യമായത്?

37. അമേരിക്കൻ പ്രസിഡൻ്റ് റൊണാൾഡ് ട്രംപ്, 'വുമൺ വിത്ത് വൈൽഡ് ഹെയർ' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

38. ദൃശ്യപ്രകാശത്തിന്റെ ആവൃത്തി f1f_{1} ഉം മൈക്രോവേവിൻ്റെ ആവൃത്തി f2f_{2} വും X കിരണങ്ങളുടെ ആവൃത്തി f3f_{3} യും ആണെങ്കിൽ താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക.

39. ഒരു പ്രൊജക്ടെലിന്റെ പറക്കൽ സമയം 2 sec ആണ്. അതിന്റെ പരമാവധി ഉയരം കണക്കാക്കുക. (g=10m/s2)(g=10{m/s}^{2})

40. താഴെ പറയുന്ന പ്രസ്‌താവനകളിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ? (i) ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോകുന്തോറും 'g' യുടെ മൂല്യം കുറഞ്ഞു വരുന്നു. (ii) ഭൗമോപരിതലത്തിൽ നിന്നും ആഴത്തിലേക്കു പോകുന്തോറും 'g' യുടെ മൂല്യം കൂടി വരുന്നു. (iii) ധ്രുവപ്രദേശങ്ങളിലാണ് 'g' യ്ക്ക് ഏറ്റവും ഉയർന്ന മൂല്യം.

41. ബഹിരാകാശത്തുവച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന 'സ്പേസ് ഡോക്കിംഗ്' വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഏതൊക്കെ ഉപഗ്രഹങ്ങളെയാണ് 'സ്പേസ് ഡോക്കിംഗ്' വഴി ബന്ധിപ്പിച്ചത്?

42. ചില മൂലകങ്ങളെ ബ്ലോക്ക് അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്നും ട്രാൻസ് യുറേനിയം മൂലകത്തെ കണ്ടെത്തുക?

മൂലകംബ്ലോക്ക്
ടൈറ്റാനിയംd
ഓസ്‌മിയംd
തോറിയംf
ഫെർമിയംf

43. താഴെ കൊടുത്തിട്ടുള്ള പ്രസ്‌താവനകളിൽ അമോണിയ എന്ന സംയുക്തത്തിനെക്കുറിച്ച് ശരിയായവ കണ്ടെത്തുക? (i) അമോണിയ തന്മാത്രയ്ക്ക് ത്രികോണീയ പിരമിഡ് ആകൃതിയാണ്. (ii) രൂക്ഷ ഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്. (iii) അമോണിയ വ്യാവസായികമായി ഉൽപാദിപ്പിക്കുന്നത് സമ്പർക്ക പ്രക്രിയ വഴിയാണ്.

44. ചുവടെ കൊടുത്തിരിക്കുന്ന ഗ്രാഫ് ഏത് വാതക നിയമത്തെ പ്രതിനിധാനം ചെയ്യുന്നു? image

45. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഏത് അലോഹ മൂലകത്തിന്റെ സാന്നിധ്യമാണ് ചാന്ദ്രയാൻ-3 കണ്ടെത്തിയത്?

46. തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?

47. 2024 മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് താഴെ പറയുന്നവയിൽ നേടാത്തത് ആര്?

48. താഴെ കൊടുത്തിരിക്കുന്നവയിൽ മാർകുര്യാക്കോസ് ഏലിയാസ് ചവറയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏതൊക്കെ? (i) പ്രായംചെന്നവർക്കു വേണ്ടി മധ്യകേരളത്തിൽ അനാഥാലയങ്ങൾ സ്ഥാപിച്ചു. (ii) സംസ്കൃത വിദ്യാലയം സ്ഥാപിച്ചു. (iii) വേദാധികാരനിരൂപണം എന്ന ഗ്രന്ഥം രചിച്ചു.

49. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെപറയുന്നവയിൽ ഏതാണ്? (i) കീചകവധം (ii) ഉത്തരാസ്വയംവരം (iii) നരകാസുരവധം

50. നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആര്?

51. 100നും 200നും ഇടയ്ക്ക് 9 കൊണ്ട് ഹരിക്കാൻ സാധിക്കാത്ത സംഖ്യകളുടെ തുക?

52. ഒരു വൃത്തത്തിൻ്റെ വൃത്ത പരിധിയും (ചുറ്റളവ്) പരപ്പളവ് (വിസ്‌തീർണ്ണം) ഇവ തുല്യമായാൽ അതിൻ്റെ വ്യാസം എത്ര?

53. ഒരു ക്ളോക്കിലെ മിനുറ്റ് സൂചിക്ക് 5 cm നീളം ഉണ്ട്. രാവിലെ 6.05 മുതൽ രാവിലെ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിന്റെ പരപ്പളവ് എന്ത്?

54. തെറ്റായ പ്രസ്താവന ഏത്?

55. ശ്രേണി പൂർത്തിയാക്കുക. BJF, DKH, FMJ, HPL, ______

56. 16 cm ചുറ്റളവ് ഉള്ള സമചതുരത്തിൻ്റെ ഉള്ളിൽ കൊള്ളാവുന്ന വൃത്തത്തിന്റെ പരപ്പളവ് എന്ത്?

57. 86+52=586+52=5, 63+72=863+72=8 ആയാൽ 83+7283+72 എത്ര?

58. 34[20÷534 - [{20}\div{5} +172×3+18÷93+ {17 - 2 \times 3+{18}\div{9} - 3} +10] + 10] എത്ര ആയിരിക്കും?

59. x1x=3;x-\frac{1}{x}=3; x0x\ne0 ആയാൽ x4+1x4x^{4}+\frac{1}{x^{4}} ന്റെ വില എന്ത്?

60. PROGRESSന്റെ കോഡ് OQQSNPFHQSDFRTRT ആയാൽ KITEന്റെ കോഡ് എന്ത്?

61. Identify the segment of the sentence that contains a grammatical error. It actually / does take place / and the water on this area / is forbidden.

62. Select the most appropriate antonym of the word, indefatigable

63. Rearrange the parts of the sentence in correct order. (P) Due to (Q) the tsunami of 2004 (R) the coastal regions of Tamil Nadu (S) the lack of an adequate warning system, devastated a large portion of

64. Select the correct indirect form of the given sentence. John said to Teena, "Where were you going?"

65. Choose the correct spelling from the options below.

66. If she had taken the medicine, she _______ better.

67. Every school and college _______ a library. The students, along with their friends, _______ the library.

68. His wife can't _______ his terrible behaviour anymore.

69. Find out the compound word.

70. "Have the whip hand" means

71. ഒറ്റപ്പദമാക്കുക : സുമിത്രയുടെ പുത്രൻ

72. പര്യായപദം : താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്നും 'മാവി'ൻ്റെ പര്യായപദം എടുത്തെഴുതുക.

73. താഴെ തന്നിരിക്കുന്നവയിൽ സ്ത്രീലിംഗ പ്രത്യയം ഏതാണ്?

74. വിപരീതപദം എഴുതുക : ഗൗരവം X

75. ജീവതത്തിൽ അപായസാധ്യതകളെ നേരിടാൻ തയാറുള്ളവർ അഭിവൃദ്ധി പ്രാപിക്കും എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ല് ഏതാണ്?

76. 'കേട്ടു' എന്ന പദം ശരിയായി പിരിച്ചെഴുതിയാൽ?

77. കണ്ണടച്ചിരുട്ടാക്കുക എന്ന ശൈലി താഴെ തന്നിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

78. 'ആർ' - ഏത് ബഹുവചന പ്രത്യയമാണ്?

79. തന്നിരിക്കുന്നവയിൽ 'ഖനനം ചെയ്യുന്നവൻ' എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമേത്?

80. ദുഷ്യന്തന്റെ വെള്ളക്കുതിര ഇന്നലെ വേഗം ഓടി. - ഈ വാക്യത്തിലെ ആഖ്യാതം ഏത്?

81. അതീവ സുരക്ഷാ ജയിലിൽ പാർപ്പിക്കേണ്ട തടവുകാർ? (i) ഭീകരവാദികൾ (ii) അപകടകാരികളായ തടവുകാർ (iii) തീവ്രവാദികൾ (iv) സിവിൽ തടവുകാർ

82. കേരള പ്രിസൺ ആക്റ്റ്, 2010 പ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പരോളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ്?

83. തടവുകാരെ, പ്രത്യേകിച്ച് സെൻട്രൽ ജയിലിനകത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും വ്യക്തിപരവും കുടുംബ പരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു കൗൺസിലറായി സഹായിക്കുന്നതിനും പ്രവർത്തിക്കേണ്ടത് ആരാണ്?

84. 2014 കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗ്ഗീകരണ സേവനങ്ങളും (നിർവ്വഹണം) ചട്ടങ്ങൾ പ്രകാരം തടവുകാരെ അകാലവിടുതൽ ചെയ്യുന്ന സമിതിയിൽ ശിപാർശ അംഗം അല്ലാത്തത് ആരാണ്?

85. തുറന്ന ജയിലുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏവ? (i) തുറന്ന ജയിലുകളിൽ വേതനം അന്തേവാസികളായുള്ള തടവുകാർക്ക് കൂടുതലാണ്. (ii) തടവുകാർ അർജിക്കുന്ന വേതനം മുഴുവനായും കുടുംബത്തിന് അയച്ച് കൊടുക്കാൻ കഴിയും. (iii) അന്തേവാസികളായുള്ള തടവുകാർക്ക് 15 ദിവസം സാധാരണ അവധിയ്ക്ക് പുറമേ കുടുംബ അവധിയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.

86. മനുഷ്യാവകാശ കമ്മീഷൻ്റെ നേരിട്ടുള്ള അധികാരത്തിൽ വരാത്തത് ഏതാണ്?

87. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളിൽപ്പെടാത്തത് ആരാണ്?

88. ആരോപിക്കപ്പെടുന്ന പ്രവർത്തി ചെയ്‌ത തീയ്യതി മുതൽ എത്ര കാലാവധി കഴിഞ്ഞ ശേഷം ഏതൊരു സംഗതിയിലും മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിചാരണ നടത്തുവാൻ പാടുള്ളതല്ല?

89. മനുഷ്യാവകാശ കമ്മീഷൻ്റെ കാര്യക്ഷമമായ നിർവ്വഹണത്തിന് ഏത് റാങ്കിൽ കുറയാത്ത പോലീസ് ഓഫീസറെയാണ് സെക്ഷൻ : 27 പ്രകാരം നിയോഗിക്കേണ്ടത്?

90. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർ പേഴ്‌സന്റെയും അംഗങ്ങളുടെയും നിയമനം ഗവർണർ നടത്തുന്നതിന് ശിപാർശ ചെയ്യേണ്ടുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത വ്യക്തി ചുവടെ പറയുന്നതിൽ ആരാണ്?

91. വിവരാവകാശ നിയമം 2005 പ്രകാരം ആവിശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്രവും സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷ ലഭിച്ച് എത്ര സമയത്തിനുള്ളിൽ മറുപടി നൽകണം?

92. ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്‌താവനകൾ ശരിയായിട്ടുള്ളവ ഏതാണ്? (i) 5 വർഷം കാലാവധി. (ii) 65 വയസ്സ് പൂർത്തിയായ ശേഷം സ്ഥാനം വഹിക്കാൻ പാടില്ല. (iii) പുനർ നിയമത്തിന് അർഹനാണ്.

93. വിവരം ലഭിക്കുവാനുള്ള അവകാശം ഇൻഡ്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുഗ്വേദം ഉറപ്പ് വരുത്തുന്നു?

94. വിവരാവകാശ നിയമം 2005 പ്രകാരം ഏതെങ്കിലും വിധത്തിൽ വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്‌തിട്ടുള്ളപ്പോൾ 250 വീതം ഓരോ ദിവസം പിഴ ചുമത്തേണ്ടതും അത്തരത്തിലുള്ള പിഴ സംഖ്യ എത്ര രൂപയിൽ കവിയാൻ പാടില്ലാത്തതുമാകുന്നു?

95. വിവരാവകാശ നിയമം 2005 സെക്ഷൻ 8 പ്രകാരം ചുവടെ പറഞ്ഞിരിക്കുന്നതിൽ വിവരം വെളിപ്പെടുത്തന്നതിൽ നിന്നും ഒഴിവാക്കൽ ചെയ്തിട്ടുള്ളത് ഏതെല്ലാം? (i) ഭാരതത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡത്തെയും... ബാധിക്കുന്നവ. (ii) വിദേശസർക്കാരിൽ നിന്നും ലഭിച്ച രഹസ്യ വിവരം. (iii) അറസ്റ്റിനെയോ, പ്രൊസിക്യൂഷൻ്റെ നടപടിക്രമത്തെ തടസ്സപ്പെടുത്തുന്ന വിവരം (iv) മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്ക്കുള്ള കാരണങ്ങളും.

96. മനോവിശ്ലേഷണ സിദ്ധാന്തത്തിൽ സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തിന്റെ ഘടനാപര മാതൃക രൂപപ്പെടുത്തുന്നത് ഏതൊക്കെ ഘടകങ്ങൾ ഉൾച്ചേർത്താണ്?

97. മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് ഉപയുക്‌മാവുന്ന ആരോഗ്യകരമായ മനോസാന്ത്വന രീതിയേത്?

98. അബ്രഹാം മാസ്ലോവിൻ്റെ ആവശ്യകതകളുടെ ശ്രേണീ സിദ്ധാന്ത പ്രകാരം ഒരു വ്യക്ത‌ിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏത് ഘട്ടത്തിലാണ്?

99. ഉത്കണ്ഠയെ മനഃശാസ്ത്രപരമായി വ്യക്തമാക്കുന്ന ഉത്തരം തെരഞ്ഞെടുക്കുക. (i) ഭയവും ഉത്കണ്ഠയും ഒന്നു തന്നെയാണ്. (ii) പുലി ആക്രമിക്കാൻ വരുമ്പോൾ അനുഭവപ്പെടുന്നതാണ് ഭയം. (iii) ഭാവിയിൽ സംഭവിക്കാവുന്നതായി കരുതുന്ന കാര്യങ്ങളോടുള്ള ആശങ്കയാണ് ഉത്കണ്ഠ

100. ഹോവാർഡ് ഗാർഡ്‌നറിൻറെ ബഹുമുഖ ബുദ്ധി സിദ്ധാന്തത്തെ അടിസ്‌ഥാനമാക്കി ആന്തരിക - വൈയക്‌തിക ബുദ്ധിയുമായി ബന്ധപ്പെട്ട വ്യക്തിഗത സ്വഭാവം ഏതാണ്?