67/25
1. വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്ന സാമൂഹിക ഘടകം ഏത്?
2. ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ പ്രത്യേകത അല്ലാത്തതേത്?
3. പ്രശ്നോന്നീത വിദ്യാഭ്യാസത്തിൽ ഉൾപ്പെടാത്തതേത്?
4. വ്യക്തിയുടെ ശാരീരികവും മാനസികവും നൈതികവുമായ വികാസം നേടിയെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് അഭിപ്രായപ്പെട്ടതാര്?
5. പ്രീസ്കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിൻ്റെ ലക്ഷ്യമെന്ത്?
6. "മനുഷ്യന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള ഏറ്റവും വിഷമകരമായ പ്രശ്നങ്ങളെ നിഷ്കൃഷ്ടവും ക്രമീകൃതവുമായ രീതിയിൽ അപഗ്രഥിക്കുകയാണ് ദർശനം" എന്നത് ആരുടെ അഭിപ്രായമാണ്?
7. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമൂഹത്തിനും വ്യക്തിക്കും പ്രയോജനകരമായ ജീവിതം നയിക്കാനുള്ള കഴിവുകളുടെ ആർജ്ജനമാണ്. അതിനാൽ നിശ്ചിതമായ ലക്ഷ്യങ്ങൾ മുൻകൂട്ടി നിർണ്ണയിക്കുന്നത് ശാസ്ത്രീയമല്ല എന്നത് ഏത് ദാർശനിക ധാരയുമായി ബന്ധപ്പെട്ടതാണ്?
8. കേരളത്തിൽ ആധുനിക നഴ്‌സറി സ്‌കൂളുകളുടെ പ്രാഗ്‌രൂപമായി അറിയപ്പെടുന്നവ.
9. ലോകാരോഗ്യ സംഘടന നിലവിൽ വന്നതെപ്പോൾ?
10. “അധ്യാപകൻ റോൾ ജനാധിപത്യവാദിയായ ഒരു സംഘത്തലവന്റേതാണ്”-ഇത് ഏത് ദർശനവുമായി ബന്ധപ്പെട്ട അധ്യാപക സങ്കൽപ്പമാണ്?
11. സമഗ്ര ശിശു വികസനം ലക്ഷ്യമാക്കിയുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതി?
12. ചുവടെ തന്നിട്ടുള്ളതിൽ ശിശു വിദ്യാഭ്യാസ ഏജൻസി ഏത്?
13. ശിശു ക്ഷേമത്തിനും ശിശു വിദ്യാഭ്യാസത്തിനും മുൻതൂക്കം നൽകുകയും സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ മോണിറ്റർ ചെയ്ത‌് ധനസഹായം നൽകുന്നതിനും 1953ൽ സ്ഥാപിതമായത്?
14. രാഷ്ട്ര പുനർ നിർമ്മാണത്തിനുവേണ്ടി ജനങ്ങളുടെ പ്രവർത്തനശേഷി ഉപയോഗ പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1952-ൽ സ്ഥാപിതമായ ഒരു സാമൂഹ്യ സംഘടന.
15. പ്രകൃതി വാദവുമായി ബന്ധപ്പെട്ടതേത്?
16. ചാതുർവർണ്യ സമ്പ്രദായം ഏത് വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്?
17. അന്തർ ദേശീയ വിദ്യാഭ്യാസ ഏജൻസി അല്ലാത്തതേത്?
18. സാമൂഹ്യ ശുചിത്വവുമായി ബന്ധപ്പെട്ട പിന്നോക്കാവസ്ഥ കാണിക്കുന്നതേത്?
19. ജനസംഖ്യയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?
20. അങ്കണവാടികൾ ഏത് വിദ്യാഭ്യാസ ഏജൻസിയുടെ ഭാഗമാണ്?
21. ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്തതേത്?
22. NCTE ഒരു സ്റ്റാറ്റ്യൂട്ടറി സമിതിയായി നിലവിൽ വന്നതെപ്പോൾ?
23. പൂർണ ആരോഗ്യമുള്ള കുട്ടിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ശ്രദ്ധിക്കുക. (i) ശാരീരികാരോഗ്യത്തോടൊപ്പം മാനസിക വളർച്ചയും മാനസികാരോഗ്യവും പ്രായാനുസൃതം ഉണ്ടാകണം. (ii) ശിശുക്കൾ ആരോഗ്യമുള്ളവരായിരിക്കുവാൻ അമ്മയുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇവയിൽ ശരിയായതേത്?
24. 4 വയസ്സുള്ള പെൺകുട്ടിയുടെ ശരാശരി തൂക്കവും ഉയരവും.
25. വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടാത്തതേത്?
26. വായുവിലൂടെ പകരുന്ന രോഗമേത്?
27. കട്ട പിടിച്ച രക്തത്തിലെ പ്രോട്ടീൻ ഏത്?
28. പ്രസ്താവനകൾ ശ്രദ്ധിക്കൂ. (i) ആർജിത പ്രതിരോധ ശേഷി രോഗശമനത്തെ തുടർന്നേ നിലവിൽ വരികയുള്ളൂ. (ii) കൃത്രിമ രോഗ പ്രതിരോധ ശേഷി ഉണ്ടാക്കുന്ന പ്രക്രിയയാണ് രോഗപ്രതിരോധ വത്കരണം. (iii) ദുർബല രൂപത്തിലുള്ള രോഗാണുക്കൾ അടങ്ങിയ ദ്രാവകമാണ് വാക്സിൻ.
29. "Pedagogics of Kindergarten" എഴുതിയതാര്?
30. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തതേത്?
31. ചെറിയ കുട്ടികൾ ക്രയോൺ, പെൻസിൽ എന്നിവ ഉപയോഗിച്ച് വരകൾ, വട്ടം എന്നിവ വരയ്ക്കുന്നത് ഏത് വികാസത്തെ സൂചിപ്പിക്കുന്നു.
32. മൂന്നു വയസ്സുള്ള കുട്ടിക്ക് കൈവിരലുകൾ കൃത്യതയോടെയും സൂക്ഷ്മതയോടെയും വേഗത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
33. ശിശുവികാസത്തെ സംബന്ധിച്ച് താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
34. പിയാഷയുടെ സിദ്ധാന്തം അനുസരിച്ച് വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമകൾ കൂട്ടിച്ചേർത്തോ നിലവിലുള്ള സ്‌കീമകൾക്ക് പരിവർത്തനം നടത്തിയോ പ്രശ്നങ്ങളെ പരിഹരിക്കുന്നത് ഏതു പേരിൽ അറിയപ്പെടുന്നു?
35. അമൂർത്ത പ്രശ്നങ്ങളെ യുക്തിപൂർവ്വം പരിഹരിക്കുന്ന കുട്ടി ഏത് വൈജ്ഞാനിക വികാസ ഘട്ടത്തിലാണ്?
36. ജനിതകമായി ലഭിക്കുന്നതും സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങൾക്കനുസരിച്ച് രൂപം കൊള്ളുകയോ, രൂപഭേദം സംഭവിക്കുകയോ ചെയ്യുന്നതുമായ സവിശേഷകങ്ങൾ ചേർന്നതാണ് വ്യക്തിത്വം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
37. പ്രീപ്രൈമറി ക്ലാസുകളിൽ തീം അടിസ്ഥാനമാക്കിയുള്ള പഠനരീതി തെരഞ്ഞെടുത്തത് ഏത് മനശാസ്ത്ര സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിലാണ്?
38. പല വസ്തുക്കളുടെയും ചിത്രങ്ങളുടെ കൂട്ടത്തിൽ നിന്നും വീടിൻ്റെ ചിത്രം ഏതെന്ന് ചോദിച്ചാൽ ശരിയായി ചൂണ്ടിക്കാണിക്കുന്ന കുട്ടി വൈജ്ഞാനിക വികാസത്തിന്റെ ഏത് ഘട്ടത്തിലാണ്?
39. താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് പഠനരീതിയാണ് അനുബന്ധനത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുള്ളത്?
40. പരസ്പരബന്ധം കണ്ടെത്തൽ, പ്രശ്നം പരിഹരിക്കൽ, അറിവുകൾ സ്വയം പരിശോധിച്ച് ബോധ്യപ്പെടൽ എന്നീ കഴിവുകൾ കൂടുതൽ ഉള്ള കുട്ടിയിൽ ബഹുമുഖ ബുദ്ധിയുടെ ഏത് ഘടകമാണ് ഉയർന്നു നിൽക്കുന്നത്?
41. 'നിരീക്ഷണത്തിലൂടെയും അനുകരണത്തിലൂടെയും ആണ് കുട്ടികൾ പല പെരുമാറ്റ രീതികളും ശീലങ്ങളും സ്വായത്തമാക്കുന്നത്.' ഏതു പഠനസിദ്ധാന്തമാണ് ഈ പ്രസ്താവനയുമായി യോജിക്കുന്നത്?
42. ക്ലാസ്സ് മുറിയിൽ നേരിടുന്ന വിവിധ പഠന പ്രശ്നങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹാരം കാണുന്നതിനുള്ള പ്രവർത്തനം ഏതു പേരിൽ അറിയപ്പെടുന്നു ?
43. NIPUN Bharat പദ്ധതിയുടെ പ്രധാന ലക്ഷ്യം താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
44. താഴെ കൊടുത്തിരിക്കുന്നവയിൽ കേരള പ്രീസ്കൂൾ പാഠ്യപദ്ധതിയുടെ സവിശേഷത അല്ലാത്തത് ഏത്?
45. പ്രീ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം എന്താണ്?
46. പ്രീ സ്കൂൾ കുട്ടികളുടെ വിലയിരുത്തലിന് ഏറ്റവും അനുയോജ്യമായ രീതി ഏതാണ്?
47. ഒന്നാം ക്ലാസ്സ് പഠനത്തിനുവേണ്ടി കുട്ടികളെ ഒരുക്കുന്നതിന് NCERT തയ്യാറാക്കിയ പഠനസാമഗ്രി ഏതാണ്?
48. കേന്ദ്രാവിഷ്കൃത പദ്ധതിയായ 'NISHTHA' യുടെ പ്രധാന ലക്ഷ്യം എന്താണ്?
49. പ്രീ സ്കൂൾ അധ്യാപകർക്കായി 2017ൽ SCERT, കേരളം തയ്യാറാക്കിയ അധ്യാപക സഹായി ഏതാണ്?
50. “പ്രശിക്ഷ 2020"ൻ്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
51. താഴെ കൊടുത്തിരിക്കുന്നവയിൽ മൂന്നു വയസ്സുള്ള കുട്ടിയുടെ പ്രാഗ് ഗണിത ശേഷിയെ സൂചിപ്പിക്കുന്നത് ഏതാണ്?
52. ശൈശവകാല പരിചരണത്തിനും വികാസത്തിനും വേണ്ടിയുള്ള കേന്ദ്ര പാഠ്യപദ്ധതി ചട്ടക്കൂട് ഏതാണ്?
53. “കളി മാത്രമാണ് മനുഷ്യൻ്റെ കുട്ടിക്കാലത്തുള്ള വികാസത്തിൻ്റെ ഏറ്റവും ഉയർന്ന പ്രകടിത രൂപം. കാരണം കളി മാത്രമാണ് കുട്ടിയുടെ ആത്മാവിൽ ഉള്ളതിനെ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നത്". ആരുടേതാണ് ഈ വാക്കുകൾ?
54. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ക്രമം പാലിക്കുന്നത് ഏതാണ്?
55. താഴെ കൊടുത്തവയിൽ രക്ഷാകർത്തൃത്വത്തിൻ്റെ (Parenting) പരിധിയിൽ ഉൾപ്പെടുന്നത് ഏത്?
56. കുട്ടികളുടെ ശേഷികളെയും നൈപുണികളെയും ആഴത്തിൽ അളക്കാൻ സാധിക്കുന്ന വിലയിരുത്തൽ രീതി ഏതാണ്?
57. “മഴവില്ലിനോടൊപ്പം കുതിച്ചുയരുന്ന ബാലമനസ്സ് എല്ലാ വികാരങ്ങളും പങ്കിടും. വായനക്കാരിൽ യഥാർത്ഥ കവിതയുടെ വച്ചേറ്റവും പെട്ടെന്ന് വികാരഭരിതരാകുന്നതും ഇക്കൂട്ടരാണ്" - എന്ന് അഭിപ്രായപ്പെട്ടതാരാണ്?
58. ഒരു പ്രീ സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കിൽ അധ്യാപക വിദ്യാർത്ഥി അനുപാതം എത്ര ആയി നിജപ്പെടുത്തണം?
59. പ്രീ സ്കൂൾ പാഠ്യപദ്ധതി രൂപീകരിക്കുന്നതിനും അക്കാദമിക പരിശീലന കാര്യങ്ങൾ നിശ്ചയിക്കുന്നതിനുമുള്ള ചുമതല ഏത് ഏജൻസിക്കാണ് നൽകിയിരിക്കുന്നത്?
60. താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉൾപ്പെടാത്തത് തെരഞ്ഞെടുത്തെഴുതുക.
61. താഴെ കൊടുത്തവയിൽ കേന്ദ്രാവിഷ്കൃത പദ്ധതി അല്ലാത്തത് ഏത്?
62. താഴെ കൊടുത്തവയിൽ പ്രീ സ്കൂൾ രക്ഷാകർതൃപരിശീലനത്തിൽ ഉൾപ്പെടുത്തേണ്ട ആശയങ്ങൾ മാത്രം തെരഞ്ഞെടുത്തെഴുതുക. (i) കുട്ടികളുടെ റോൾ മോഡൽ ആയി രക്ഷിതാവ് മാറേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുക. (ii) വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിഗണന സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത നേടുക. (iii) ബാലാവകാശങ്ങളെ കുറിച്ചും നിലനിൽക്കുന്ന നിയമവ്യവസ്ഥയെ സംബന്ധിച്ചും സംവിധാനങ്ങളെ കുറിച്ചുമുള്ള ധാരണ മെച്ചപ്പെടുത്തുക. (iv) കുട്ടികളെ നിരന്തരമായി വിലയിരുത്തി മറ്റു കുട്ടികളുടെ മികവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന പ്രക്രിയയിൽ രക്ഷിതാവ് എന്ന നിലയിൽ തന്റെ റോൾ തിരിച്ചറിയുക.
63. പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഉടനീളം പ്രീ പ്രൈമറി സ്‌കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണ്ണക്കൂടാരം പദ്ധതിയിൽ കുട്ടിയുടെ സർവ്വതോന്മുഖ വികാസത്തിനു സഹായിക്കുന്ന എത്ര പ്രവർത്തന ഇടങ്ങളാണ് (Activity areas) ഓരോ സ്‌കൂളിലും സജ്ജീകരിച്ചിട്ടുള്ളത്?
64. താഴെ കൊടുത്തവയിൽ പ്രീ സ്‌കൂൾ വിലയിരുത്തൽ തന്ത്രങ്ങളിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക.
65. ഓരോ കുട്ടിയുടെയും മികവും കഴിവും നേട്ടവും പോരായ്മയും കണ്ടും മനസ്സിലാക്കിയും കൈത്താങ്ങു നൽകിയും അധ്യാപിക പഠിതാവിനെ വിലയിരുത്തുന്ന രീതി ഏതാണ്?
66. പ്രീ സ്കൂൾ വിലയിരുത്തലുമായി ബന്ധപ്പെട്ട തന്റെ കണ്ടെത്തലുകൾ ടീച്ചർ ആരോടാണ് പങ്കു വെക്കേണ്ടി വരിക?
67. പ്രീ സ്കൂൾ വർക്ക് ഷീറ്റിലെ 'പൂമ്പാറ്റയെ വരയ്ക്കാം' എന്ന പ്രവർത്തനം ഏതൊക്കെ വികാസ മേഖലകളെ പരിഗണിക്കുന്നുണ്ട്?
68. പ്രീ സ്കൂളിൽ ഓരോ കഥാവതരണത്തിനു ശേഷവും കുട്ടികളുടെ ഭാഷാപരമായ വികാസം വിലയിരുത്തുന്നത് എങ്ങനെയൊക്കെ ആകാം? അനുയോജ്യമല്ലാത്തത് തെരഞ്ഞെടുത്തെഴുതുക.
69. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം കേരള സർക്കാർ ഒന്നാം ക്ലാസ്സിൽ കുട്ടികൾക്ക് പ്രവേശനത്തിന് എത്ര വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത്?
70. ഒരു പ്രീ സ്കൂൾ വിദ്യാർത്ഥി തൻ്റെ ശാരീരിക മാനസികാവശ്യങ്ങൾ പൂർത്തീകരിച്ച് സന്തോഷത്തിലേക്ക് എത്തിച്ചേരണമെങ്കിൽ അവൻ്റെ കുടുംബാന്തരീക്ഷം എപ്രകാരം നിലനിറുത്തണം? അനുയോജ്യമല്ലാത്ത പ്രസ്താവന തെരഞ്ഞെടുത്തെഴുതുക.
71. താഴെ കൊടുത്തവയിൽ പ്രീ സ്കൂളിലെ വിലയിരുത്തൽ ലക്ഷ്യങ്ങളിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക.
72. താഴെ കൊടുത്തവയിൽ പ്രീ സ്കൂൾ കുട്ടികളുടെ ആവശ്യങ്ങളുടെ പ്രത്യേകതകളിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക.
73. പ്രീ സ്കൂൾ തലത്തിൽ ശിശുപ്രകൃതത്തിന്റെ പ്രധാനപ്പെട്ട സവിശേഷത താഴെ കൊടുത്തവയിൽ നിന്നും തെരഞ്ഞെടുത്തെഴുതുക.
74. ടീച്ചിംഗ് മാനുവലിൽ "വ്യക്തിഗത പഠന പദ്ധതി" (Individualized Learning Plan - ILP) ഉൾപ്പെടുത്തുന്നതിന്റെ ലക്ഷ്യം എന്താണ്?
75. പ്രതിദിന, പ്രതിമാസ, വാർഷിക, ആസൂത്രണങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?
76. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ 2024ലെ ബാലസാഹിത്യ പുരസ്കാരം കവിതാ വിഭാഗത്തിൽ ലഭിച്ച കൃതി ഏതാണ്?
77. പ്രീ-സ്കൂളിലെ പ്രവർത്തന ഇടങ്ങളുടെ ഫലപ്രദമായ ഉപയോഗം അധ്യാപികയെ എങ്ങനെ സഹായിക്കുന്നു?
78. പ്രീ-സ്കൂൾ പഠനത്തിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം എന്തായിരിക്കണം?
79. ശിശുവിനു ലഭിക്കേണ്ട പഠനാനുഭവങ്ങൾ ഉചിതമായ ചില വിഷയങ്ങൾ കേന്ദ്രീകരിച്ച് കുട്ടിക്ക് സുപരിചിതമായ ചുറ്റുപാടിൻ്റെയും അറിവിൻ്റെയും പരിധിക്കുള്ളിൽ നിന്നു കൊണ്ട് ആസൂത്രണം ചെയ്യുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് എന്ത്?
80. 'പാട്ടുപാടി കളിക്കൽ' എന്ന പ്രീ സ്കൂൾ പ്രവർത്തനം ഏതു വികാസ മേഖലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
81. താഴെ കൊടുത്തവയിൽ പ്രകൃതി നടത്തം കൊണ്ടുള്ള പ്രയോജനങ്ങളിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക.
82. താഴെ കൊടുത്തവയിൽ കാഴ്ചപരിമിതി അനുഭവിക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്ന സോഫ്റ്റ് വെയർ തെരഞ്ഞെടുത്തെഴുതുക?
83. താഴെ കൊടുത്തവയിൽ സൂക്ഷ്മപേശീ വികാസവുമായി ബന്ധപ്പെട്ട പ്രവർത്തനം തെരഞ്ഞെടുത്തെഴുതുക.
84. മാർബിളിങ് എന്ന ചിത്ര രചന സങ്കേതത്തിന് ഉപയോഗിക്കുന്ന സാമഗ്രി ഏതാണ്?
85. തീമുകൾ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്? അനുയോജ്യമല്ലാത്തത് തെരഞ്ഞെടുത്തെഴുതുക.
86. 'ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ സ്വാഭാവികമായി ഏർപെടുന്ന ഏതൊരു പ്രവർത്തനവും കളി തന്നെയാണ്' - എന്ന് അഭിപ്രായപ്പെട്ടത് ആര്?
87. പാവകളി സ്ക്രിപ്റ്റ് തയ്യാറാക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും ടീച്ചറുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ട പ്രധാന സംഗതികൾ ഏതൊക്കെയാണ്? അനുയോജ്യമല്ലാത്തത് തെരഞ്ഞെടുത്തെഴുതുക.
88. രക്തത്തിലെ അരുണരക്താണുക്കളിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് അനിവാര്യമായ ധാതുലവണം ഏത്?
89. ചുവടെ തന്നിരിക്കുന്ന പോഷക ഘടകങ്ങളിൽ ശരീര വളർച്ചയെ പ്രധാനമായും സഹായിക്കുന്നത് ഏത്?
90. ചെറിയ മുറിവുണ്ടായാൽ പോലും നിലയ്ക്കാത്ത രക്തസ്രാവമുണ്ടാകുന്ന ഒരു കുട്ടിയുടെ ഭക്ഷണത്തിൽ ഏത് വിറ്റാമിൻ കൂടുതൽ ഉൾപ്പെടുത്തണമെന്നാകും ഡോക്ടർ നിർദ്ദേശിക്കുന്നത്?
91. മനുഷ്യ ശരീരത്തിലെ ഏതു ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാകുമ്പോഴാണ് പ്രമേഹം എന്ന രോഗാവസ്ഥയുണ്ടാകുന്നത്?
92. താഴെക്കൊടുത്തിരിക്കുന്നവയിൽ അപര്യാപ്തതാരോഗം ഏതാണ്?
93. കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണമാകുന്ന ഘടകങ്ങൾ ഏതെല്ലാം? i) വ്യായാമമില്ലായ്മ ii) സമീകൃതാഹാരം iii) ഉയർന്ന കൊഴുപ്പും പഞ്ചസാരയുമടങ്ങിയ ആഹാരം iv) ആഹാരത്തിലെ പോഷകക്കുറവ്
94. ദീർഘകാല അന്താരാഷ്ട്ര വികസന പദ്ധതികളിലൂടെ അടിയന്തര സഹായം, ദാരിദ്ര്യനിർമാർജനം, സാമൂഹികനീതി കൈവരിക്കൽ എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന അന്തർദേശീയ മാനുഷിക സംഘടന ഏത്?
95. ഒരു പ്രീസ്കൂളിന്റെ ഭൗതികാന്തരീക്ഷത്തിൽ ഉൾപ്പെടാത്തത് ഏത്?
96. പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി പഠന സമീപനങ്ങളിലും പഠനരീതികളിലും കാലികവും മൗലികവുമായ മാറ്റങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിൽ നിലവിലുള്ള അധ്യാപകരെ വളരാനും ശാക്തീകരിക്കാനും സഹായിക്കുന്ന പരിവർത്തനാത്മക പരിപാടി ഏത്?
97. സൂക്ഷ്മപേശീ വികാസത്തിനും ഭാവന വികസിപ്പിക്കുന്നതിനും ദൃശ്യസ്ഥലപരമായ ബുദ്ധിവികാസം സാധ്യമാകുന്നതിനും പ്രീസ്‌കൂളിൽ ഒരുക്കേണ്ട പ്രവർത്തന ഇടം ഏത്?
98. അധ്യാപക വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരവും ഭൗതിക നിലവാരവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദേശീയതല ഏജൻസി ഏത്?
99. പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിമൂന്ന് പ്രവർത്തന ഇടങ്ങൾ സജ്ജമാക്കി ക്കൊണ്ട് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
100. പ്രീസ്കൂൾ ക്ലാസ് അന്തരീക്ഷത്തിൻ്റെ സവിശേഷതയുമായി യോജിക്കാത്ത പ്രസ്താവന ഏത്?